in

ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്: പൃഥ്വിരാജ്

എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി അടച്ചുവെന്ന വാർത്തയിൽ പ്രതികരിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.  ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും പൃഥ്വിരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

മറുനാടൻ മലയാളി എന്ന ചാനലാണ് താരത്തിനെതിരെ തെറ്റായ വാർത്ത കൊടുത്തിരിക്കുന്നത് എന്ന് ഇത്തരത്തിൽ ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും എന്നും നടൻ സോഷ്യൽ മീഡിയയിലൂടെ എഴുതി

പോസ്റ്റ്‌ : വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.

Written by amrutha

രാത്രി ഒരു പുരുഷനോടൊപ്പം സഞ്ചരിച്ചു എന്ന കാരണത്താല്‍ അപമാനിക്കുന്നത് നല്ലതല്ല; പോലീസുമായി തര്‍ക്കിച്ച്‌ നടി ഗൗരി കിഷന്‍

ചില കമന്റ്സ് അവർ എഴുതുന്നത് തന്നെ നമ്മളെ ഇല്ലാതാക്കണം എന്ന ചിന്തയിലാണ് ; വിജയ് മാധവ്