in ,

പാര്‍വതിയുടെ അരികില്‍ നിന്നും അമ്മ മാറാറേയില്ല, കമലായിരുന്നു ഞങ്ങളുടെ പ്രണയത്തിലെ ഹംസം

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. ഇവരുടെ മക്കളായ കാളിദാസ് ജയറാമും ചക്കി എന്ന മാളവികയും മലയാളികള്‍ക്ക് സുപരിചിതരാണ്. കാളിദാസ് അഭിനയത്തില്‍ തിളങ്ങി നില്‍ക്കുകയാണ്. മാളവിക ജയറാമിനൊപ്പം ഒരു പരസ്യത്തില്‍ അഭിനയിച്ചിരുന്നു. പാര്‍വതി ആകട്ടെ വിവാഹ ശേഷം കുടുംബിനിയായി ഒതുങ്ങി. വിവാഹത്തിന് ശേഷം കുടുംബിനി ആകാനുള്ള തീരുമാനം പാര്‍വ്വതിയുടേത് ആയിരുന്നു എന്ന് പറയുകയാണ് ജയറാം. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് ജയറാം മനസ് തുറന്നത്.

ജയറാമും പാര്‍വതിയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. പാര്‍വതിയുടെ അമ്മയ്ക്ക് ഈ പ്രണയം താത്പര്യമുണ്ടായിരുന്നില്ല. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സെറ്റുകളില്‍ എല്ലാം പാര്‍വതിയുടെ അമ്മയും എത്താറുണ്ട്. ശുഭയാത്രയുടെ സമയത്ത് ഷൂട്ടാണെന്ന് പറഞ്ഞ് ഞങ്ങളെ മാത്രം കാറില്‍ കയറ്റിയിരുന്നു. അമ്മ അതിന് പിന്നാലെ മറ്റൊരു കാറില്‍ വന്നിരുന്നു. ഭയങ്കര പ്രൊട്ടക്ടീവായിരുന്നു അമ്മ.-ജയറാം പറഞ്ഞു.

സംവിധായകന്‍ കമലായിരുന്നു ഞങ്ങളുടെ പ്രണയത്തിലെ ഹംസം. ഇനി ഇവര്‍ ഒരുമിച്ചുള്ള രംഗമാണ് ചിത്രീകരിക്കുന്നതെന്ന് പറഞ്ഞായിരുന്നു ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം ഒരുക്കിയത്. പാര്‍വതിയുടെ അമ്മയുടെ കൈയ്യില്‍ നിന്നും നല്ല ചീത്ത കിട്ടിയിട്ടുണ്ട് കമലിന്. 5 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് വിവാഹിതരായത്. അതിനിടയില്‍ ആറേഴ് സിനിമകള്‍ ചെയ്തിരുന്നു.

തുടക്കത്തില്‍ പാര്‍വതി അത്ര മൈന്‍ഡ് ചെയ്തിരുന്നില്ല. അന്ന് വളരെ പോപ്പുലറായിരുന്നു പാര്‍വതി. എനിക്ക് ലൈംലൈറ്റ് വേണ്ട, കുട്ടികളെ നോക്കി കുടുംബിനിയായി കഴിഞ്ഞാല്‍ മതിയെന്ന് സ്വയം തീരുമാനമെടുക്കുകയായിരുന്നു പാര്‍വതി. ഇതൊക്കെ വേണ്ടെന്ന് വെച്ച് അങ്ങനെയൊരു തീരുമാനമെടുത്തത് വലിയൊരു കാര്യമാണ്. തന്റെ പിന്‍ബലത്തോടെയായിരുന്നില്ല ഇത്തരത്തിലൊരു തീരുമാനം പാര്‍വതി എടുത്തത്.

വീട്ടില്‍ ഞങ്ങള്‍ നാല് പേരും ഡയറ്റാണ്. കഴിപ്പ് വളരെ കുറവാണ്. നന്നായി ഡയറ്റ് ചെയ്യും, അത് പോലെ തന്നെ വര്‍ക്കൗട്ട് ചെയ്യും. കള്ളത്തരത്തിലൂടെ തടി കുറയ്ക്കുകയെന്നത് സാധ്യമല്ല. ഹെവിയായിട്ട് വര്‍ക്കൗട്ട് ചെയ്യണം. -ജയറാം പറഞ്ഞു.

Written by admin

മോളെ നീ സൂക്ഷിക്കണം, ഇവനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഒരു അമ്മൂമ്മ ഭാര്യയോട് പറഞ്ഞു- കുടുംബവിളക്ക് താരം

സിനിമയിൽ നല്ല അവസരങ്ങൾ തരാം എന്ന് പറഞ്ഞ് വഞ്ചിക്കപ്പെട്ട ഒരുപാട് അനുഭവങ്ങൾ തനിക്ക് ഉണ്ട്… താൻ നേരിട്ട അനുഭവം വെളിപ്പെടുത്തി അഞ്ജു അരവിന്ദ്…. !!!