യുവാക്കളുടെ ഇടയിൽ ഹിറ്റായിമാറിയ ആനന്ദം എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഇടയിൽ തരംഗമായിമാറിയ നടിയാണ് അനാർക്കലി മരക്കാർ.ആനന്ദത്തിനുശേഷം ആസിഫ് അലി നായകനായെത്തിയ മന്ദാരത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ആനന്ദത്തിലും അതിന് ശേഷമുള്ള ഉയരെയിലും വിമാനത്തിലായാലും അനാർക്കലി സഹനടിയായി ആണ് അഭിനയിച്ചിട്ടുള്ളത്. അനാർക്കലി സോഷ്യൽ മീഡിയയിൽ സജീവമാണ്..
തനിക്ക് അസ്വാഭികമായി തോന്നിയ ഒരു ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ച് അനാർക്കലി സംസാരിച്ചിരുന്നു. പുള്ളി എല്ലാ ദിവസവും പുള്ളിയുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ മെസേജയക്കും. ഇടയ്ക്ക് ഞാനെടുത്ത് നോക്കുമായിരുന്നു. മുഴുവനിരുന്ന് വായിക്കും. പുള്ളി എന്നെയൊരു ഇമേജിനറി ക്യാരക്ടറായാണ് കാണുന്നത്. ഞങ്ങൾ റിലേഷനാണെന്ന രീതിയിലാണ് പുള്ളി എന്നോട് സംസാരിക്കുന്നത്’
ഭയങ്കര കാവ്യാത്മകമായിട്ട് ഓരോ കാര്യങ്ങളെഴുതും. ചിലപ്പോൾ നീ ഇന്നിട്ട പോസ്റ്റ് എനിക്കിഷ്ടപ്പെട്ടില്ല എന്നൊക്കെ. എനിക്ക് ഭയങ്കര ഇന്ററസ്റ്റിംഗ് ആയാണ് തോന്നിയത്. പക്ഷെ എന്തോയൊരു പ്രശ്നം പുള്ളിക്കുണ്ട്. പുള്ളി ഓക്കെ അല്ല’
കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തനിക്ക് വന്നിട്ടില്ലെന്ന് അനാർക്കലി പറയുന്നു. ആരും അങ്ങനെ തന്നോട് എന്തെങ്കിലും തരുമോയെന്നൊന്നും ചോദിച്ചിട്ടില്ല. അതെന്താ എന്നോടാരും ചോദിക്കാത്തതെന്ന് ഞാനെപ്പോഴും വിചാരിക്കും. എന്നെക്കാണുമ്പോൾ ഒരു ബോൾഡ് ഫീലിംഗാെക്കെയുണ്ടല്ലോ. അതാണോയെന്ന് അറിയില്ല. പക്ഷെ അടുത്തിടെ അതുപോലൊരു അനുഭവം ഉണ്ടായി. ദുബായിലൊരു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞ് പാർട്ടിയുണ്ട്. പാർട്ടി കഴിഞ്ഞിട്ട് അവിടെ തന്നെ നിൽക്കണമെന്ന്. അതെന്തിന് അവിടെ തന്നെ നിൽക്കണം എന്ന് ചോദിച്ചു. എനിക്കത് എന്തിനെന്ന് അറിയണം. ചോദിച്ച് ചോദിച്ച് അവസാനം അയാൾ പറഞ്ഞു. എംഡിക്ക് അനാർക്കലിയോട് താൽപര്യമുണ്ട്, പേയ്മെന്റൊന്നും പ്രശ്നമല്ലെന്ന്
എനിക്കാണെങ്കിൽ ഭയങ്കര സന്തോഷം. ആരെങ്കിലും എന്നോട് ചോദിച്ചല്ലോയെന്ന്. താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞു. താൽപര്യമുണ്ടാവാൻ ചാൻസുള്ള മറ്റ് സെലിബ്രറ്റീസുണ്ടോയെന്ന് ചോദിച്ചു. പോടോയെന്ന് ഞാൻ പറഞ്ഞു,