in

ഞങ്ങൾ രണ്ട് പേർക്കും മതം ഒട്ടും പ്രധാനപ്പെട്ട കാര്യമല്ല, സിനിമയാണ് ഞങ്ങളെ ചേർത്ത് നിർത്തിയത്. ഞങ്ങളുടെ മതം സിനിമയാണ്, റിമ കല്ലിങ്കൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. സംവിധായകൻ ആഷിഖ് അബു ആണ് റിമയുടെ ഭർത്താവ്. വിവാഹ ശേഷവും സിനിമകളിൽ സജീവമായി നിൽക്കുന്ന നടിമാരിൽ ഒരാൾ ആണ് റിമ. വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടും ഏറെ വേറിട്ട് നിൽക്കുന്ന നടി കൂടിയാണ് റിമ കല്ലിങ്കൽ. 2009ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും വിമർശകരും നിരവധിയാണ്. സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ സിസിയിലെ ചില പ്രസ്താവനകൾ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ഇപ്പോളിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റിമ. ആഷിഖ് അബുവുമായുള്ള വിവാഹ സമയത്ത് വന്ന ചോദ്യങ്ങളെക്കുറിച്ചാണ് റിമ സംസാരിച്ചത്. ഞങ്ങൾ വിവാഹിതരാവാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഒരുമിച്ച് ഒരു ഇവന്റിന് ഞങ്ങൾ ആദ്യമായി പോയി. സർക്കാർ സ്കൂളിലെ ഇലക്ട്രിക് ടോയ്ലറ്റുകളുടെ ലോഞ്ചിനായിരുന്നു പോയത്. തിരിച്ചിറങ്ങുന്ന വഴിക്ക് മാധ്യമങ്ങൾ വന്ന് റിമ മതം മാറുന്നെന്ന് കേട്ടല്ലോ, ശരിയാണോയെന്ന്. എനിക്കുള്ള മതം എന്താണെന്ന് അറിയില്ല, ഇനിയത് മാറുകയും വേണമോയെന്ന് ഞാൻ ചോ​ദിച്ചു. കാരണം അങ്ങനെയാെരു സ്പേസിൽ വളർന്ന ആളേയല്ല ഞാൻ.

ലവ് ബേർഡ്സ് ഇമേജൊക്കെ കോമഡിയാണ്. ഞങ്ങൾ 24 മണിക്കൂറും നല്ല തല്ലാണ്. പക്ഷെ ഒരിക്കലും ഇതേ പറ്റിയല്ല. മതം ഒരിക്കലും ഞങ്ങളുടെ വഴക്കിന് കാരണമായിട്ടില്ല. ഞങ്ങൾ രണ്ട് പേർക്കും അത് ഒട്ടും പ്രധാനപ്പെട്ട കാര്യമല്ലായിരുന്നു. സിനിമയാണ് ഞങ്ങളെ ചേർത്ത് നിർത്തിയത്. ഞങ്ങളുടെ മതം അതായിരുന്നു. ആദ്യമായി സംസാരിക്കുന്നത് പോലും സിനിമയെക്കുറിച്ചായിരുന്നു.

Written by admin

തോണ്ടലും പിടിക്കലും ഒക്കെ ഉണ്ടായിട്ടുണ്ട്… പിടിച്ചു പൊട്ടിച്ചിട്ടുമുണ്ട്… ജാനകി സുധീർ

എന്റെ ജാതകപ്രകാരം കാരാഗ്രഹവാസം കേസും കോടതിയും ഒക്കെ ഉണ്ടാവും എന്നും വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്; ശാലു മേനോൻ