ലെസ്ബിയന്‍ പ്രണയം പ്രമേയമായി എത്തിയ ചിത്രം ഹോളി വൂണ്ടിലെ പ്രധാന കഥാപാത്രമാണ് ജാനകി സുധീര്‍. ചിത്രത്തിലെ ബോള്‍ഡായ രംഗങ്ങള്‍ വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ച നടി. ബിഗ് ബോസിലൂടെ ശ്രദ്ധേയമായ താരമാണ് ജാനകി സുധീര്‍. കാര്യങ്ങള്‍ തുറന്ന് പറയുന്നതിനോട് യാതൊരു മടിയും ഇല്ലാത്ത താരമാണ് ജാനകി. ബിഗ്ഗ് ബോസ് ഷോയില്‍ നിന്ന് തന്നെ അത് വ്യക്തമായ കാര്യമാണ്. ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ജാനകി തുറന്ന് പറഞ്ഞിട്ടുണ്ട്.
ആ തുറന്ന് പറച്ചിലുകള്‍ കാരണം വിട്ടുപോയ ബന്ധങ്ങളും ഉണ്ട്. എന്നാല്‍ അത് കാര്യമാക്കുന്നില്ല, തന്നെ മനസ്സിലാക്കുന്നവര്‍ മതി എന്നാണ് അന്നും ഇപ്പോഴും ജാനകി സുധീര്‍ പറയുന്നത്. അത് പോലൊരു തുറന്ന് പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം കമന്റുകള്‍ മൈന്‍ഡ് ചെയ്യാറില്ല എന്നും എവിടെയോ ഇരുന്നു എന്നെക്കുറിച്ച് പറയുന്നത് ഞാന്‍ എന്തിന് കാര്യമാക്കണമെന്നും താരം ചോദിക്കുന്നു. അതുപോലെ നേരിട്ട് എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ അതില്‍ പ്രതികരിച്ചിട്ടുണ്ടോ എന്ന് മറു ചോദ്യവുമായി എത്തിയ അവതാരകയോട് ഉണ്ട് എന്ന് തന്നെയാണ് താരത്തിന് മറുപടി ഉണ്ടായത്.
തോണ്ടലും പിടിക്കലും ഒക്കെ ഉണ്ടായിട്ടുണ്ട് എന്നും ക്രൗഡഡായ പാര്‍ട്ടികളില്‍ പോകുമ്പോള്‍ ഇതെല്ലാം സര്‍വ്വ സാധാരണമായി സംഭവിക്കുന്നതാണ് എന്നും പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം എന്നും ഞാന്‍ പ്രതികരിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. തോണ്ടിയവനെ പിടിച്ചു പൊട്ടിച്ചിട്ടും ഉണ്ട് എന്ന് തന്നെയാണ് താരം പറയുന്നത്. നേരിട്ടുള്ള അനുഭവങ്ങളില്‍ പ്രതികരിക്കും എന്നല്ലാതെ സോഷ്യല്‍ മീഡിയ ഇടങ്ങളിലുള്ള നെഗറ്റീവ് കമന്റുകള്‍ക്കൊന്നും മറുപടി കൊടുക്കാന്‍ പ്രതികരിക്കാനും പോകാറില്ലെന്നും നടി പ്രതികരിച്ചു.
പോണ്‍ വീഡിയോകളും സിനിമകളും ആദ്യമായി കണ്ടത് എപ്പോഴാണെന്ന ചോദ്യത്തോടും ജാനകി യാതൊരു മടിയും ഇല്ലാതെ പ്രതികരിച്ചു. അതും ഇരുപത്തിയൊന്ന്- ഇരുപത്തി രണ്ട് വയസ്സില്‍ തന്നെയാണ്. ഏതായിരുന്നു ആദ്യമായി കണ്ട ആ പോണ്‍ സിനിമ എന്ന് ഇപ്പോള്‍ ഓര്‍മയില്ല. തന്റെ ശരീരത്തില്‍ ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് ചോദിച്ചപ്പോള്‍ ‘കണ്ണ്’ എന്നായിരുന്നു ജാനകിയുടെ മറുപടി. ഫോട്ടോഷൂട്ടുകള്‍ക്കും മറ്റും ആളുകള്‍ എഴുതുന്ന കമന്റ് എന്നെ ബാധിക്കാറില്ല.
കമന്റുകള്‍ ഞാന്‍ നോക്കാറില്ല. എനിക്ക് ഇഷ്ടപ്പെട്ട ഫോട്ടോകള്‍ ആണ് ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി പോസ്റ്റ് ചെയ്യുന്നത്. അതിന് താഴെ വരുന്ന കമന്റുകള്‍ കുത്തിയിരുന്ന് നോക്കുന്ന ശീലം എനിക്കില്ല. അതേസമയം തന്നെ വരുന്നതെല്ലാം ഓരേ പാറ്റേണിലുള്ള കഥാപാത്രമായതോടെയാണ് ആളുകള്‍ക്ക് എന്നെ കൂടുതല്‍ പരിചയപ്പെടുത്തണമെന്ന ചിന്തയോടെ ബിഗ് ബോസിലേക്ക് ശ്രമിച്ചത്. മുമ്പും ഞാന്‍ ഓഡീഷന് പോയിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല.
നാലാം സീസണില്‍ വിളി വന്നപ്പോള്‍ ഒന്നുകൂടി ഭാഗ്യ പരീക്ഷണം നടത്തിയതാണ്. ഒരാഴ്ചയെ നില്‍ക്കാന്‍ സാധിച്ചുള്ളൂവെങ്കില്‍പോലും ഞാന്‍ പ്രതീക്ഷിച്ച റീച്ച് എത്തിപ്പിടിക്കാന്‍ സാധിച്ചു. വീടിന് പുറത്തായപ്പോള്‍ സങ്കടം തോന്നിയിരുന്നില്ല. പിന്നെ വീട്ടില്‍ വന്ന ശേഷം സോഷ്യല്‍ മീഡിയയിലും മറ്റും എന്നെ സ്‌നേഹിക്കുന്നവര്‍ കുറിപ്പുകളൊക്കെ പങ്കുവെച്ച് കണ്ടപ്പോഴാണ് വിഷമമായത്. പക്ഷെ ഇപ്പോള്‍ നഷ്ടം തോന്നുന്നില്ല. ഞാന്‍ പ്രതീക്ഷിച്ചതിനും അപ്പുറമായി ആളുകളിലേക്ക് എനിക്ക് എത്താന്‍ സാധിച്ചു. – ജാനകി സുധീര്‍ പറഞ്ഞു.