in

ആത്മജ മഹാദേവ്, മകന്റെ പേര് വെളിപ്പെടുത്തി വിജയിയും ദേവികയും, പേര് കുഞ്ഞിന് ഭാരമാകരുതെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ദേവിക നമ്പ്യാർ. ദേവികയും ഗായകൻ വിജയ് മാധവിനും അടുത്തിടെയാണ് കുഞ്ഞ് ജനിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ്. മകന് പേരിട്ടില്ലേ, എന്താണ് പേരെന്നായിരുന്നു ചോദ്യങ്ങൾ. പുതിയ വീഡിയോയിലൂടെയായാണ് കുഞ്ഞിന്റെ പേര് വ്യക്തമാക്കിയത്. ആത്മജ മഹാദേവ് എന്നാണ് മകന് പേരിട്ടത്. വിജയ് ആയിരുന്നു കുഞ്ഞിന്റെ ചെവിയിൽ പേര് ചൊല്ലി വിളിച്ചത്. ആത്മജ് എന്നല്ലേ വേണ്ടിയിരുന്നത്. ആത്മജ പെൺകുട്ടിയുടെ പേരല്ലേയെന്നായിരുന്നു ചിലർ ചോദിച്ചത്. കേൾക്കാത്ത പേരാണ് പേരാണ്, പക്ഷേ, ഭാവിയിൽ ഇത് മകന് ഭാരമായി വരരുതെന്നുള്ള കമന്റുകളുമുണ്ടായിരുന്നു.

അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടത്തിയത്. പ്രസവ സമയത്തും അതിന് ശേഷമുള്ള കാര്യങ്ങളിലുമെല്ലാം ദേവികയ്ക്ക് കൂട്ടായി വിജയും ഉണ്ടായിരുന്നു. പ്രസവ വേദന നേരിട്ട് മനസിലാക്കിയപ്പോഴാണ് അമ്മമാരോടുള്ള സ്‌നേഹം ഇരട്ടിച്ചത്. കുഞ്ഞിന്റെ ഡയപ്പർ മാറ്റാനും കുളിപ്പിക്കാനും പാടി ഉറക്കാനുമെല്ലാം ഞാനും ശീലിക്കുകയാണെന്നും വിജയ് വ്യക്തമാക്കിയിരുന്നു. പോസ്റ്റ് പാർട്ടം ഡിപ്രഷനിലേക്ക് പോവുന്നത് പോലെ തോന്നിയിരുന്നു. അത് മനസിലാക്കി ദേവികയുടെ കൂടെ തന്നെ നിൽക്കുകയായിരുന്നു വിജയ്. ചെറിയ പ്രശ്‌നം വരുന്നു എന്ന് തോന്നിയപ്പോൾ തന്നെ ശ്രദ്ധ മാറ്റിയിരുന്നു. പ്രസവ ശേഷം കഴിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചും ദേവിക വാചാലയായിരുന്നു.

എം.എ.നസീർ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.

Written by admin

നീയൊരു മാലാഖയാണ്.. സ്വർഗ്ഗത്തിലെ മാലാഖ.. അമല പോൾ ന്റെ പുതിയ ഇൻസ്റ്റാഗ്രാം റിൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു…

തോണ്ടലും പിടിക്കലും ഒക്കെ ഉണ്ടായിട്ടുണ്ട്… പിടിച്ചു പൊട്ടിച്ചിട്ടുമുണ്ട്… ജാനകി സുധീർ