in

മഹാ വീര്യർ കണ്ടവർ മറന്നു കാണില്ല ഈ ക്യൂട്ട് സുന്ദരിയെ… ഷാൻവിയുടെ കിടിലൻ ഫോട്ടോസ് കാണാം..

എബ്രിഡ് ഷൈന്റെ ഏറ്റവും പുതിയ ചിത്രമായ മഹാവീര്യറില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു സുന്ദരിയുണ്ട്. തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ സിനിമയില്‍ എത്തിയ മോഡല്‍ കൂടിയായ ഷാന്‍വി ശ്രിവാസ്തവയാണ് ദേവയാനിയായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.

1992 ഡിസംബര്‍ എട്ടിന് ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ഷാന്‍വിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 29 വയസ്സാണ് പ്രായം. മികച്ചൊരു മോഡല്‍ കൂടിയാണ് താരം. കന്നഡ ചിത്രങ്ങളിലൂടെയാണ് ഷാന്‍വി അഭിനയരംഗത്ത് സജീവമായത്. 2012 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലൗലി ആണ് ഷാന്‍വിയുടെ ആദ്യ ചിത്രം. ചന്ദ്രലേഖ, റൗഡി, മാസ്റ്റര്‍പീസ്, ബലേ ജോഡി, തരക്, സഹേബ, മഫ്തി, ഗീത തുടങ്ങിയ തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മഹാവീര്യര്‍ ആണ് ഷാന്‍വിയുടെ ആദ്യ മലയാള ചിത്രം.

2019ല്‍ ടൈംസിന്റെ മോസ്റ്റ് ഡിസൈറബിള്‍ വുമണ്‍ പട്ടികയിലും ഷാന്‍വി ഇടം നേടിയിരുന്നു. വിഷ്ണു മഞ്ചുവിന്റെ തെലുങ്ക് രാഷ്ട്രീയ നാടകമായ റൗഡിയില്‍ റൊമാന്റിക് താല്‍പ്പര്യമുള്ള ഒരു ഹ്രസ്വ വേഷം ചെയ്യാന്‍ രാം ഗോപാല്‍ വര്‍മ്മ താരത്തെ സമീപിച്ചത് വലിയ വിജയമായിരുന്നു. കൂടാതെ മഞ്ജു മാണ്ഡവ്യ സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന് കന്നഡ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡിനും താരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

കന്നഡയിലെ മികച്ച നടിയായി ഫിലിംഫെയര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും താരക് എന്ന ചിത്രത്തിന് കന്നഡയിലെ പ്രധാന വേഷത്തില്‍ മികച്ച നടിക്കുള്ള SIIMA അവാര്‍ഡ് നേടുകയും ചെയ്തു. 2018-ല്‍ ചൈനീസ് നാടക പരമ്പരയാ യെ ടിയാന്‍ സി , ദി ഡാര്‍ക്ക് ലോര്‍ഡ്) എന്ന പരമ്പരയിലൂടെ താരം അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി.

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് താരം. ഇപ്പോള്‍ താരത്തിന്റെ കിടിലന്‍ ഫോട്ടോകള്‍ ആണ് ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. സൂപ്പര്‍ കൂള്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷാന്‍വിയുടെ മൂത്ത സഹോദരി വിദിഷ ശ്രീവാസ്തവയും അഭിനേത്രിയാണ്. പ്രേം, ലക്കി ജോക്കേഴ്‌സ്, വിരാട്, ജനത ഗാരേജ് തുടങ്ങിയ ചിത്രങ്ങളില്‍ വിദിഷ അഭിനയിച്ചിരുന്നു. സീരിയലുകളിലും സജീവമാണ് വിദിഷ.

Written by Editor 3

ഞങ്ങളുടെ കൂടെ കളിക്കാൻ ആരുണ്ട്.. ബോൾ നെഞ്ചിൽ തിരുകി കളിക്കാൻ റെഡി ആയി നിൽക്കുന്ന ഹോട്ട് സുന്ദരികൾ

സാരിയിൽ കണ്ണ് തള്ളിപ്പോകുന്ന സ്റ്റൈലിഷ് ലുക്കിൽ പ്രിയ താരം.. ഏറ്റെടുത്ത് ആരാധകർ