മലയാളസിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ശ്രിന്ദ. ആദ്യം താരം ചെയ്തിരുന്നത് കോമഡിയ്ക്ക് പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളാണ്. ഇപ്പോഴിതാ നടി പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചത്.
സിജു ബാവയാണ് താരത്തിന്റെ ഭര്‍ത്താവ്. ഒരു മകന്‍ ഉണ്ട്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സിജുവിനെ വിവാഹം ചെയ്യുന്നത്. ശേഷം താരം സോഷ്യല്‍മീഡിയയിലും വളരെയധികം സജീവമാണ്. ചിത്രങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട് ,വിശേഷങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറല്‍ ആകാറ്.
ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും മാറി ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ആണെന്ന് നടി ഓരോ ചിത്രങ്ങളിലൂടെയാണ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്നത് റെഡ് സിംപിള്‍ സാരിയില്‍ ബോള്‍ഡ് ലുക്കില്‍ ഉള്ള ഫോട്ടോകളാണ്.
മമ്മൂട്ടി, സൗബിന്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ഭീഷ്മയിലെ താരത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1983, ടമാര്‍ പടാര്‍, ഹോംലി മീല്‍സ്, കുഞ്ഞിരാമായണം, ആട്, ഷെര്‍ലക് ടോംസ് എന്നിവയാണ് ശ്രിന്ദയുടെ പ്രധാന സിനിമകള്‍. 2010-ല്‍ റിലീസായ ഫോര്‍ ഫ്രണ്ട്‌സ് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.
മലയാള ചലച്ചിത്ര അഭിനേത്രിയായ ശ്രിന്ദ 1985 ഓഗസ്റ്റ് 20ന് എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ചു. ഫോര്‍ട്ട് കൊച്ചി ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈ-സ്‌കൂള്‍, പള്ളുരുത്തി എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തേവര എസ്.എച്ചില്‍ നിന്നു ബിരുദം നേടിയ ശേഷം ടെലിവിഷന്‍ അവതാരകയായിട്ടാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.
തുടര്‍ന്ന് മോഡലിംഗിലേയ്ക്ക് വഴിമാറി. വിവിധ ഉത്പന്നങ്ങളുടെ പരസ്യ മോഡലായി പ്രവര്‍ത്തിച്ച ശേഷം ഡോക്യുമെന്ററി ഫിലിമുകളില്‍ അഭിനയിച്ചു. ഇത് സിനിമയിലേയ്ക്ക് എത്തുന്നതില്‍ ശ്രിന്ദയ്ക്ക് സഹായകരമായി. 2010-ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്‌സ് എന്ന സിനിമയിലഭിനയിച്ച് കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്.
ആ വര്‍ഷം തന്നെ 22 ഫീമെയ്ല്‍ കോട്ടയം എന്ന സിനിമയിലും അഭിനയിച്ചു. 2013-ല്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായതോടെ ശ്രിന്ദ ശ്രദ്ധേയയായ അഭിനേത്രിയായി. ടമാര്‍ പടാര്‍, ഹോംലി മീല്‍സ്, കുഞ്ഞിരാമായണം, ആട് തുടങ്ങിയ സിനിമകളിലെ നായിക തുല്യമായ കഥാപാത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടി. ഇതുവരെ ഏകദേശം 50 സിനിമകളില്‍ അഭിനയിച്ച ശ്രിന്ദ വെണ്ണിലാവീട് എന്ന തമിഴ് സിനിമയിലും ഒരു വേഷം ചെയ്തു.