സോഷ്യല്‍ മീഡിയയുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും.
ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്സിനെ ലഭിക്കുകയും ചെയ്യാറുണ്ട്. ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്ലുവന്‍സേഴ്സ് ആയി മാറാറുമുണ്ട്.
ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്. ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്.
സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്. മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.
ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്.
ഇപ്പോഴിതാ സോഫിയ ചൗദരിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഇംഗ്ലീഷ് ഗായികയും നടിയുമാണ് സോഫിയ ചൗദരി. താരം പ്രാഥമികമായി ഹിന്ദി ഭാഷാ സിനിമകളില്‍ സജീവമാണ്. കൂടാതെ മുന്‍ എംടിവി ഇന്ത്യ വിജെയും മോഡലും ടെലിവിഷന്‍ അവതാരകയുമാണ്. സീ ടോപ് 10 അവതരിപ്പിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തുടക്കം. യുകെ/യൂറോപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു ചാര്‍ട്ട് ഷോ ആയിരുന്നു ഇത്.
സംഗീതത്തില്‍ സ്വന്തം കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് നിരവധി വര്‍ഷങ്ങളായി ചാനലിലെ നമ്പര്‍ 1 ഷോയായി ഇത് മാറുകയും ചെയ്തു. താരത്തിന് 12 വയസ്സുള്ളപ്പോള്‍ തന്റെ ആലാപന ജീവിതം ആരംഭിച്ചു. പ്രശസ്ത സംഗീത സംവിധായകന് ബിദ്ദുവാണ് താരത്തിന്റെ കഴിവ് കണ്ടെത്തിയത്. ശ്വേത ഷെട്ടി , അലിഷാ ചൈനായി തുടങ്ങിയ പിന്നണി ഗായികമാര്‍ക്ക് ബാക്കപ്പ് ഗായികയായി പിന്നീട് താരം ശബ്ദം നല്‍കിയിരുന്നു.
എംടിവി ഇന്ത്യയുടെ വിജെ ആവുകയും ചെയ്തു. കൂടാതെ എംടിവി ലവ്ലൈന് എന്ന ജനപ്രിയ ഷോയുടെയും അവതാരകയായി. ഈ ഷോയിലൂടെ താരത്തിന് ജനപ്രീതി നേടാനായി. 2009 ഡിസംബറില്‍ താരം തന്റെ സൗണ്ട് ഓഫ് സോഫി എന്ന ആല്‍ബം പുറത്തിറക്കി. ഈ ആല്‍ബത്തിന്റെ ലോഞ്ച്, ഇന്ത്യന്‍ ഫാഷന്‍ ബ്രാന്‍ഡായ MADAME-യുമായുള്ള തരത്തിന്റ ബന്ധം അടയാളപ്പെടുത്തി.
അതിലൂടെ , താരത്തെ അവരുടെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറായി മാറി. ഇപ്പോള്‍ താരം മോഡലിംഗും ചെയ്യുന്നുണ്ട്. ഇപ്പോള്‍ താരത്തിന്റെ കിടിലന്‍ ബിക്കിനി ഫോട്ടോകള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. റെഡ്ല് ബോള്‍ഡായ താരത്തിന്റെ പുതിയ ഫോട്ടോകള്‍ വളരെ പെട്ടന്ന് ആരാധകര്‍ ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയില്‍ വൈറലാക്കുകയും ചെയ്തിട്ടുണ്ട്.