ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ സീതാ രാമത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മൃണാള്‍ താക്കൂര്‍. ടി വി പരമ്പരയില്‍ നിന്നും സിനിമ മേഖലയില്‍ എത്തിയ നടി. ഇപ്പോള്‍ താരം അഭിനയിച്ച ‘സീത രാമം’ തീയിട്ടറുകളില്‍ ഗംഭീര പ്രേഷക പ്രതികരണം ലഭിച്ചിരിക്കുകയാണ്.
തനിക്കു തുടക്ക കാലത്തു ബോളിവുഡില്‍ നിന്നും നിരവധി മോശ സമീപനം കിട്ടിയിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഇതൊന്നും കാര്യമാക്കാതെ തന്റേതായ ഒരു സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരത്തിന് നിരവധി ഫോളോവേഴ്സുണ്ട്. നടി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്.
ഇപ്പോള്‍ താരത്തിന്റെ ഫോട്ടോകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരത്തിന്റെ സ്‌റ്റൈലിഷ് ഫോട്ടോകള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏത് ലുക്കിലും താരം അടിപൊളിയാണെന്നാണ് ആരാധകരുടെ കമന്റുകള്‍. അതേസമയം നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തെ കുറിച്ചും, വിവാഹത്തെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു മൃണാള്‍.
മുപ്പതു വയസ്സു കഴിഞ്ഞാല്‍ ഉണ്ടാകുന്ന,പ്രണയത്തെക്കുറിച്ചും, പിന്നീട് കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള ഓരോരുത്തരുടയും സമ്മര്ദത്തെ കുറിച്ചും താരം പറയുന്നുണ്ട്. എന്റെ വിവാഹ സങ്കല്പത്തിലുള്ള ആള്‍ എന്നെ പൂര്‍ണ്ണമായും മനസിലാകുന്ന ഒരാള്‍ ആകണം. ഒരുപാട് ഇന്‍സെക്യൂരിറ്റിയുള്ളൊരു മേഖലയാണിത്. അതിനാല്‍ നല്ല സെക്യുവര്‍ ആയി ഇതിനെയൊക്കെ ആശ്ലേഷിക്കാന്‍ സാധിക്കുന്നയാളാകണം, ഇങ്ങ്നെനൊരാളെ അപൂര്‍വമായി മാത്രമേ കാണാന്‍ സാധിക്കൂ താരം പറഞ്ഞു.
എനിക്ക് കുട്ടികള്‍ വേണമെന്നു തോന്നിയ സമയം ഉണ്ടായിട്ടുണ്ട് ആ സമയം അമ്മ എന്നോട് പറഞ്ഞു എഗ്ഗ് ഫ്രീസ് ചെയ്യ്തു വെക്കുകയോ അല്ലെങ്കില്‍ സിംഗിള്‍ മദര്‍ ആകുകയോ ചെയ്യാമെന്നും. അതുകൊള്ളാമെന്നും ഞാനും ചിന്തിച്ചു. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെ ജേഴ്‌സി ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. പിപ്പയാണ് അണിയറയിലുള്ള സിനിമ.
പിന്നാലെ ആംഗ് മിച്ചോലി, ഗുംരാഹ്, പൂജ മേരി ജാന്‍ എന്നീ ചിത്രങ്ങളും തീയേറ്ററുകളിലേക്ക് എത്തും. ബോളിവുഡില്‍ ചുരുങ്ങിയ കാലയളവില്‍ വളര്‍ന്നു വന്ന നടിയാണ് മൃണാള്‍. ഗ്ലാമറസ് വേഷങ്ങളും അഭിനയ സാധ്യതയുള്ള വേഷങ്ങളും ഒരുപോലെ ചെയ്യുന്ന യുവനായികയാണ് താരം. അനവധി ഹിറ്റ് സിനിമകളിലും താരം അഭിനയിക്കുകയുണ്ടായി. മറാത്തി സിനിമകളിലും ഹിന്ദി സിനിമകളിലും സജീവമാണ് നടി.
മാറാത്തിയില്‍ വിട്ടി ദണ്ടു എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയത്. രണ്ടാമത്തെ സിനിമയും മറാത്തി തന്നെയായിരുന്നു. ഹൃതിക് റോഷന്‍ നായകനായ സൂപ്പര്‍ 30 ആണ് നടിയുടെ ആദ്യ ബോളിവുഡ് സിനിമ. സിനിമ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ താരവും കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. പിന്നീട് അനാവധി സിനിമകള്‍ ചെയ്യുകയുണ്ടായി നടി. ഷാഹിദ് കപൂര്‍ നായകനായ ജേഴ്സീ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ.
റീമേക്ക് സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നിരുന്നാലും മൃണാള്‍ തന്റെ വേഷം മികച്ചതാക്കിയിരുന്നു. തെലുങ്കിലെ ആദ്യ സിനിമയാണ് സീത രാമം. ദുല്‍ഖര്‍ നായകനാവുന്ന സിനിമ തെലുങ്കിനു പുറമെ തമിഴിലും മലയാളത്തിലും ഡബ്ബ് ചെയ്താണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.