മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. തമിഴ്,തെലുങ്ക്,കന്നടഎന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു.
വിനയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു. മമ്മൂട്ടി,മോഹൻലാൽ,ജയറാം,ദിലീപ് തുടങി മലയാളത്തിലെ യുവ താരം ബാലു വർഗീസിന്റെ വരെ നായികയായി ഹണി എത്തിയിട്ടുണ്ട്
ഹണി റോസ് എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന് തുറന്നു പറയുകയാണ് വിനയൻ ഇപ്പോൾ. താൻ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും ചെയ്യാനിരിക്കുന്ന സമയത്ത് ഒരു എട്ടാം ക്ലാസുകാരി കുട്ടിയും അച്ഛനും സിനിമയിൽ അവസരം ചോദിച്ചുവന്നു. അതായിരുന്നു ഹണീ റോസ്. പക്ഷേ സിനിമയിൽ നായികയാകാനുളള പ്രായം അന്ന് ഹണിക്ക് ഉണ്ടായിരുന്നില്ല. കൊച്ചു കുട്ടിയായി കാസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല. ഞാൻ പറഞ്ഞു നമുക്ക് അടുത്ത സിനിമയിൽ നോക്കാമെന്ന്.
ഹണിയുടെ അച്ഛൻ വർഗീസ് ചേട്ടൻ എന്നെ കൃത്യമായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ബോയ് ഫ്രണ്ട് പുതുമുഖങ്ങളെ വെച്ച് ചെയ്യുന്ന സമയത്ത് കറക്ട് ആയിട്ട് അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു അടുത്ത സിനിമ ചെയ്യുമ്പോൾ ഒരു വേഷം മകൾക്ക് നൽകാമെന്ന് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു ശരിയാണ് ആ വാക്ക് ഞാൻ പാലിക്കാൻ പോവുകയാണ്. അങ്ങനെയാണ് ഹണീ റോസ് സിനിമയിൽ വരുന്നത്