മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ് ശാലു മേനോൻ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് ശാലു മേനോൻ. മിനിസ്‌ക്രീനിൽ ഏറെ ശ്രദ്ധേയയാ താരം ഒരു ഇടവേളയ്ക്ക് ശേഷം കറുത്തമുത്തിലെ കന്യ എന്ന വേഷത്തിലൂടെ ഗംഭീര മടങ്ങിവരവാണ് കാഴ്ചവെച്ചത്. മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും ശക്തമായ കഥാപാത്രമായി ശാലു.
നൃത്തം അഭ്യസിക്കാൻ തുടങ്ങിയ ശാലു ഇപ്പോൾ നിരവധി നൃത്ത വിദ്യാലയങ്ങൾ നടത്തി വരികയാണ്. യൂട്യൂബിലും ശാലു സജീവമാണ്. താരത്തിന്റെ ഡാൻസ് വീഡിയോകൾ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ശാലു മേനോൻ. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി പ്രത്യക്ഷപ്പെടാറുണ്ട്. അപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കഴിഞ്ഞ ദിവസം ശാലു മേനോൻ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ശാലു തന്റെ പുത്തൻ മേക്ക്‌ഓവർ ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ മിഡ്ഡിയിലും ടോപ്പിലും വളരെ സ്റ്റൈലിഷ് ആയിരിക്കുകയാണ് ശാലു. പുതിയ ലുക്കുകൾ പരീക്ഷിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് താൻ കരുതുന്നതായി ശാലു മേനോൻ പറയുന്നു. 38 വയസ്സായെങ്കിലും എപ്പോഴും സ്റ്റൈലിഷ് ആയിരിക്കാൻ ആഗ്രഹിക്കുകയാണ് താരം. ശാലീന സൗന്ദര്യം തുളുമ്പുന്ന സാരിയിലുള്ള ചിത്രങ്ങളാണ് ശാലു ആദ്യമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത്. ഈ ഇടയ്ക്കാണ് പുത്തൻ മേക്ക്‌ഓവറിൽ ശാലു പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.