മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
തന്റെ അഭിപ്രായങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടാറുണ്ട്. രണ്ടാമതും അമ്മയാവുന്നതിനുള്ള ഒരുക്കത്തിലാണ് താരം. സെപ്റ്റംബർ മാസത്തിൽ കുഞ്ഞെത്തുമെന്ന് താരം തുറന്നുപറഞ്ഞിരുന്നു. അതേസമയം ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് പറഞ്ഞുളള നടിയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കുറിപ്പിങ്ങനെ
എനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക എന്നതിലുപരി, എന്റെ ഇൻബോക്സിൽ എത്തുന്ന ഒരുപാട് ചോദ്യങ്ങൾക്ക് മറുപടിയാവാനുള്ള ഒരു ശ്രമമാണ് Life Unedited ! എന്റെ ജീവിതത്തിലെ, നിങ്ങൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്ന ചില കാര്യങ്ങൾ unedited ആയി തന്നെ പങ്കു വയ്ക്കാൻ ഒരിടം. പിന്നെ ഇവിടെ ലൈഫ് എന്ന് പറയുമ്പോൾ എന്റെ മാത്രമല്ല നിങ്ങളുടേത് കൂടി എന്ന് മാത്രം ഇപ്പോൾ പറഞ്ഞു നിർത്തുന്നു…ബാക്കി വഴിയേ… ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഒരു യൂടൂബ് ചാനൽ തുടങ്ങിയാലോ എന്ന്. പിന്നെ നോക്കുമ്പോ എല്ലാവരും ചാനൽ ചെയ്യുന്നുണ്ട്. അപ്പോ ഞാനും എന്തിനാ ചെയ്യുന്നേ എന്ന് വിചാരിച്ച് വേണ്ടാ വേണ്ടാ എന്ന് വെച്ചിരിക്കുകയായിരുന്നു. പിന്നെ ആലോചിച്ചപ്പോ എല്ലാവരും യൂടൂബ് ചാനൽ ചെയ്യുന്നു. പിന്നെ എനിക്കെന്താ ചെയ്താൽ എന്ന് തോന്നി.
എനിക്ക് നിങ്ങളോട് പറയാനുളള ഷെയർ ചെയ്യാനുളള ഒരുപാട് കാര്യങ്ങളുണ്ട്. അപ്പോ അത്തരം കാര്യങ്ങള് ഷെയർ ചെയ്യാൻ വേണ്ടി ഒരു യൂടൂബ് ചാനലുമായി നിങ്ങളുടെ മുന്നിലേക്ക് വരാമെന്ന് വിചാരിച്ചു. ലൈഫ് അൺഎഡിറ്റഡ് എന്നാണ് പേരിട്ടിരിക്കുന്നത്. എന്റെ ലൈഫിലെ മാത്രമല്ല, നിങ്ങളുടെ ലൈഫിലെയും കുറെ കാര്യങ്ങൾ നമ്മുക്ക് ഒരുമിച്ച് ഷെയർ ചെയ്യാൻ പറ്റുന്ന ഒരു പ്ലാറ്റ്‌ഫോം ആയിരിക്കും.കഥകളൊക്കെ പറഞ്ഞ് എന്റെയും നിങ്ങളുടെയും ലൈഫിലെ കാര്യങ്ങളൊക്കെ ഷെയർ ചെയ്ത് നമുക്ക് ഒരുമിച്ചുളള യാത്രയാക്കി മാറ്റം എന്നാണ് ഇപ്പോഴത്തെ പ്ലാൻ. നമുക്ക് ഇതില് പേരന്‌റിങ്ങിനെ കുറിച്ച് സംസാരിക്കാം. റിലേഷൻഷിപ്പിനെ കുറിച്ച് സംസാരിക്കാം. ഈ സൂര്യന്‌റെ താഴെയുളള എന്തിനെ കുറിച്ചും സംസാരിക്കാൻ പറ്റുന്ന ഒരു കിനാശ്ശേരിയാണ് ഞാൻ വിഭാവനം ചെയ്യുന്നത്.
സോഷ്യൽ മീഡിയയിൽ കണക്‌ട് ചെയ്യുന്നവർ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ ചോദിക്കാറുണ്ട്. ഞങ്ങളുടെ പ്രണയകഥ ചോദിക്കാറുണ്ട്. പദ്മയെ കുറിച്ച് ചോദിക്കാറുണ്ട്. പ്രഗ്നൻസിയെ കുറിച്ച് ചോദിക്കാറുണ്ട്. പോസ്റ്റ്പാർട്ടം സമയങ്ങളെ കുറിച്ച് ചോദിക്കാറുണ്ട്. അപ്പോ ഞാൻ വിചാരിച്ചു. ഇത് എഴുതിക്കഴിഞ്ഞാൽ പോലും ഇത് നമുക്ക് എല്ലാവരിലേക്കും എത്തിയെന്ന് ഒന്നും പറയാൻ കഴിയില്ല. അങ്ങനെ യൂടൂബ് പോലെ ഒരു പ്ലാറ്റ്‌ഫോം ഉളളപ്പോൾ എന്തുക്കൊണ്ട് ആയിക്കൂടാ എന്ന് വിചാരിച്ചു. അങ്ങനെയാണ് ലൈഫ് അൺഎഡിറ്റഡ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്.