in

ഹണി റോസിനെ ചുണ്ടു കൊണ്ട് ആംഗ്യം കാണിച്ചു ബല്ലയ്യ, ഇത് കടുത്ത സ്ത്രീവിരുദ്ധ എന്ന് പ്രേക്ഷകർ, വീഡിയോ വൈറൽ

ബോയ് ഫ്രണ്ട്സ് എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് ഹണി റോസ്. ‘ട്രിവാണ്ട്രം ലോഡ്ജ്’ എന്ന ചിത്രമാണ് കരിയര്‍ ബ്രേക്ക് ഉണ്ടാക്കിയത്. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത ഹണി റോസ് തെലുങ്കിലും തമിഴിലും എല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഹണി റോസ് (Honey Rose). സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്.  ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.

തെലുങ്ക് ചിത്രം വീര സിംഹ റെഡ്‌ഡിയുടെ പ്രി റിലീസ് ചടങ്ങിൽ തിളങ്ങി നടി ഹണി റോസ്. കൂടാതെ അവിടെ തെലുങ്കിൽ സംസാരിച്ചു പ്രേക്ഷക പ്രീതി നേടാനും താരത്തിന് കഴിഞ്ഞു. ചിത്രത്തെ കുറിച്ചും അതിൽ വർക്ക് ചെയ്യ്തതിനെ കുറിച്ചും, അതിലെ അണിയറപ്രവർത്തകരെയും കുറിച്ച് തെലുങ്കിൽ സംസാരിച്ച ഹണി റോസിനു നിരവധി ആരാധകരാണ് കമെന്റുകൾ അറിയിച്ചിരിക്കുന്നത്.

ഇങ്ങനെ തെലുങ്ക് നടികൾ പോലും സംസാരിക്കില്ല എന്നാണ് ഒരു ആരാധകൻ കമെന്റിൽ അറിയിച്ചിരിക്കുന്നത്. അതേസമയം ഇപ്പോൾ ഒരു വീഡിയോ ആണ് വലിയ രീതിയിൽ വിമർശനത്തിന് കാരണമായി മാറിക്കൊണ്ടിരിക്കുന്നത്. ഹണി റോസിനെ വേദിയിലേക്ക് വിളിച്ചപ്പോൾ ആയിരുന്നു ഇയാൾ ചൂണ്ടുകൊണ്ട് ഒരു അ ശ്ലീല കാണിച്ചത്.

ഇത് വലിയ രീതിയിൽ ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. വലിയ രീതിയിലുള്ള ബോഡി ഷൈമിങ്ങിന് വിധേയമായി കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഹണി റോസ്. ഇതിനിടയിലാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു സംഭവം കൂടി നടക്കുന്നത്. ബാലകൃഷ്ണയെ പോലെ ഇത്രയും സീനിയർ ആയിട്ടുള്ള ഒരു സൂപ്പർ താരത്തിൽ നിന്നും ഇതുപോലെ അശ്ലീല രംഗങ്ങൾ കാണുന്നതിൽ ഒരുപാട് വിഷമം ഉണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്.

നന്ദമുറി ബാലകൃഷ്ണയുടെ ആക്‌ഷൻ എന്റർടെയ്നർ വീര സിംഹ റെഡ്ഡി ട്രെയിലർ എത്തി. രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്. കുര്‍ണൂല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റ് ആണ് ചിത്രത്തിന് വഹിച്ചിരിക്കുന്നത്.

ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി. രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയ താരങ്ങളും ഈ  ചിത്രത്തിൽ അഭിനയിക്കുന്നു. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കർ ലമന്‍ചിലിയും ചേര്‍ന്നാണ് നിര്‍മാണം.

അടുത്തിടെ മോഹന്‍ലാല്‍ നായകനായെത്തിയ ‘മോണ്‍സ്റ്റ’റിലെ ഭാമിനി എന്ന കഥാപാത്രം ഹണി റോസിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയതും ഹണി റോസായിരുന്നു. ഇപ്പോള്‍ തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് താരം.

Written by Editor 3

തന്റെ ഭാവി വരന് ഈ ഒരു സ്വഭാവം എന്തായാലും ഉണ്ടായിരിക്കണം, ഭാവി വരനെ കുറിച്ചുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് മാളവിക ജയറാം

അമ്പോ.. കലക്കൻ ഡാൻസുമായി നടി അവന്തിക മോഹൻ.. വീഡിയോ ഏറ്റെടുത്ത് ആരാധകർ