in

തന്റെ ഭാവി വരന് ഈ ഒരു സ്വഭാവം എന്തായാലും ഉണ്ടായിരിക്കണം, ഭാവി വരനെ കുറിച്ചുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് മാളവിക ജയറാം

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാര്‍വതിയും. സിനിമയിലെ ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോഴും മലയാളികള്‍ തങ്ങളുടെ കുടുംബത്തിലെന്ന പോലെ ഇരുവരേയും ചേര്‍ത്തു നിര്‍ത്തി. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് മകന്‍ കാളിദാസ് ജയറാം സിനിമയിലേക്ക് എത്തി. കാളിയേയും പ്രേക്ഷകര്‍ നിറകൈയ്യോടെയാണ് സ്വീകരിച്ചത്.

ഇതിനിടെ മകള്‍ മാളവികയും പരസ്യ ചിത്രങ്ങളിലും ഹൃസ്വ ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. അഭിനയത്തില്‍ അധികം സജീവമല്ലെങ്കില്‍ പോലും താരം മോഡലിങ്ങില്‍ സജീവമായി തന്നെയുണ്ട്. താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയില്‍ വൈറലാവാറുണ്ട്.

ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാകുമ്പോഴെല്ലാം താരം സിനിമയിലേക്ക് കടന്നു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് മാളവിക തന്നെ മനസ് തുറന്നിരുന്നു. അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ല എന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നാണ് മാളവിക പറഞ്ഞ്. തമിഴ് താരങ്ങളില്‍ വിജയ് ആണ് മാളവികയുടെ ഇഷ്ടതാരം. താനൊരു കട്ട ഫാനാണെന്ന് മാളവിക പറയുന്നു.

ഇപ്പോള്‍ തന്റെ ഭാവി വരനെ കുറിച്ചുള്ള കാഴ്ച്ചപാട് തുറന്ന് പറയുകയാണ് മാളവിക ജയറാം.ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മാളവിക തന്റെ ഭാവി വരനെക്കുറിച്ചുള്ള സങ്കല്‍പ്പം തുറന്നു പറഞ്ഞത്. ‘തന്നെ സംബന്ധിച്ചിടത്തോളം വിവാഹം ചെയ്യുന്നയാള്‍ക്ക് നല്ല ലിസണിങ് സ്‌കില്‍സ് ഉണ്ടായിരിക്കണം. നമ്മള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ പറ്റാത്ത ആളാണെങ്കില്‍ അദ്ദേഹത്തെ അന്നേരം തന്നെ പറഞ്ഞ് വിടും.

എന്തെങ്കിലുമൊരു കാര്യം പറഞ്ഞാല്‍ അത് ക്ഷമയോടെ കേട്ട് അതിനൊരു ബഹുമാനം തരുന്ന ആളായിരിക്കണം. അതാണ് ഭാവി വരന് വേണ്ട ക്വാളിറ്റി,’ മാളവിക പറഞ്ഞു. അതേസമയം മലയാള സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് തനിക്കുള്ള ആഗ്രഹങ്ങളും മാളവിക പങ്കുവച്ചു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം ഉണ്ണിമുകുന്ദന്‍ ഒപ്പം ആണെന്ന് മാളവിക.

അതിനൊരു കാരണം ഉണ്ടെന്നും മാളവിക പറയുന്നു. തന്റെ ഉയരത്തിനും തടിയ്ക്കും കറക്ടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും മാളവിക പറയുന്നു. അടുത്ത സുഹൃത്ത് കൂടിയാണ് ഉണ്ണി മുകുന്ദനെന്നും മാളവിക വ്യക്തമാക്കി. നേരത്തെ മാളവികയും ജയറാമും ഒരുമിച്ച പരസ്യ ചിത്രം വൈറലായി മാറിയിരുന്നു. ഇതിനിടെ മാളവിക സിനിമയിലേക്ക് അരങ്ങേറുകയാണെന്നും വാര്‍ത്തകളുമുണ്ടായിരുന്നു.

ആദ്യമായി അച്ഛനൊപ്പം അഭിനയിച്ചപ്പോള്‍ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. നാണം എന്ന സംഭവം എനിക്കില്ല. എന്റെ കല്യാണത്തിനും അതുണ്ടാവില്ല. എനിക്ക് പ്രപ്പോസല്‍സ് വന്നിട്ടുണ്ട്. അങ്ങനെ പ്രപ്പോസല്‍ വരുമ്പോള്‍ ക്രൂരമായി റിജക്ട് ചെയ്യാന്‍ എനിക്ക് തോന്നാറില്ല. പതിയെ അവരെ ഒഴിവാക്കുമ്പോള്‍ അവര്‍ക്ക് കാര്യം മനസിലാവുമെന്നും താരം പറഞ്ഞു.

Written by Editor 3

നടി സുബി സുരേഷ് വിവാഹതയാകുന്നു..? വരൻ ആരാണെന്നറിയാമോ.. ആശംസകൾ അറിയിച്ച് ആരാധകർ

ഹണി റോസിനെ ചുണ്ടു കൊണ്ട് ആംഗ്യം കാണിച്ചു ബല്ലയ്യ, ഇത് കടുത്ത സ്ത്രീവിരുദ്ധ എന്ന് പ്രേക്ഷകർ, വീഡിയോ വൈറൽ