മലയാള സിനിമയിലും ടെലിവിഷൻ മേഖലയിലും മിമിക്രി താരം എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സുബി സുരേഷ്. സ്കൂൾ പഠനകാലത്ത് തന്നെ ബ്രേക്ക് ഡാൻസ് അഭ്യസിച്ച താരം അതിലൂടെയാണ് വേദികളിലേക്ക് കടന്നുവരുന്നത്. മിനിസ്ക്രീൻ കോമഡി പരിപാടികൾ നിറഞ്ഞ് നിന്നിരുന്ന താരം സിനിമാല എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്.
ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകളിൽ പ്രത്യക്ഷപ്പെട്ടു. വിദേശരാജ്യങ്ങളിൽ അടക്കം ധാരാളം സ്റ്റേജ് ഷോകളിൽ താരം കോമഡി സ്കിറ്റുകളും ആയി നിറഞ്ഞ് നിന്നിട്ടുണ്ട് താരം. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിൽ അവതാരികയായും താരം പ്രത്യക്ഷപ്പെട്ടു.
രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലാണ് താരം ആദ്യം അഭിനയിക്കുന്നത്. 2006 പുറത്തിറങ്ങിയ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നിവ ഉൾപ്പെടെ 20ലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളുമായി പ്രത്യക്ഷപ്പെട്ടു.
സോഷ്യൽ മീഡിയയിലും സുബി ഏറെ സജീവമാണ്. താരത്തിന്റെ വാർത്തകളും വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറയുന്നത് സുബിയുടെ വിവാഹ വാർത്തകളാണ്. സുബി വിവാഹിതയായി എന്നത് അടക്കമുള്ള നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിയുകയും ചെയ്തു.
എന്നാൽ ഇപ്പോൾ ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയിൽ പങ്കെടുത്തപ്പോൾ തന്റെ വിവാഹം ഉടൻ ഉണ്ടാകും എന്ന വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന ഷോയ്ക്ക് വളരെ മികച്ച പിന്തുണയാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. ഒരു സത്യം തുറന്നു പറയട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് സൂബി തന്റെ വിവാഹ കാര്യം വ്യക്തമാക്കുന്നത്.
കല്യാണം കഴിക്കണമെന്ന് പറഞ്ഞു ഒരാൾ പുറകെ കൂടിയിട്ടുണ്ട് എന്ന് സൂബി പറയുന്നു. അയാളെ ആട്ടി വിട്ടോ എന്ന് ശ്രീകണ്ഠൻ നായർ ചോദിക്കുമ്പോൾ ആട്ടി ഒന്നും വിട്ടില്ല എന്നാണ് സുബി പറയുന്നത്. ഏഴു പവന്റെ താലി മാലയ്ക്ക് ഓർഡർ കൊടുത്തിട്ട് നടക്കുകയാണെന്നും ഫെബ്രുവരിയിൽ കല്യാണമാണെന്നും വ്യക്തമാക്കുന്നു. പക്ഷേ ഞാൻ തൽപരകക്ഷി അല്ലാത്തതിനാൽ കൈ കൊടുത്തിട്ടില്ലെന്നും സുബി വ്യക്തമാക്കുന്നു.
പിന്നാലെ ആളെ കാണിച്ചു തരാം എന്ന് പറഞ്ഞ് തനിക്കൊപ്പം വന്ന രാഹുലിനെയാണ് താരം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ താൻ അങ്ങനെത്തെ മണ്ടത്തരത്തിന് ഒന്നും നിൽക്കില്ല എന്നായിരുന്നു രാഹുലിന്റെ രസകരമായ പ്രതികരണം. കലാഭവൻറെ ഷോ ഡയറക്ടർ ആയ രാഹുൽ ഈയടുത്ത് തങ്ങൾ ഒരു കാനഡ പ്രോഗ്രാമിന് പോയിരുന്നു എന്നും കാനഡയിൽ പോയപ്പോൾ എന്നോട് ഭയങ്കര ഇംപ്രഷൻ വന്നുപോയി.
അതിനാൽ വീട്ടിലേക്ക് വന്നു സംസാരിച്ചു എന്നും സുബി വ്യക്തമാക്കുന്നു. പക്ഷേ താൻ ഇതുവരെ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല എന്നാണ് താരം പറയുന്നത്. എന്ത് തന്നെയായാലും സുബിയുടെ വിവാഹം എപ്പോൾ ഉണ്ടാകും എന്ന് ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർ ഇപ്പോൾ വിവാഹത്തിന് ഉള്ള കാത്തിരിപ്പിലാണ്.