മലയാള സിനിമയില്‍ ഒരുകാലത്തെ സൂപ്പര്‍ഹിറ്റ് നായികയായിരുന്നു നന്ദിനി. കരുമാടിക്കുട്ടന്‍, അയാള്‍ കഥ എഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, സുന്ദരപുരുഷന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി.
പിന്നീട് ഇടക്കാലത്തു സിനിമാജീവിതത്തില്‍ നിന്നും നടി മാറി നിന്നു. ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങളായിരുന്നു ഇതിന് കാരണം. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തുകൊണ്ട് മലയാള സിനിമയില്‍ തിരിച്ചെത്തിയ നന്ദിനി ജീവിതത്തില്‍ നേരിടേണ്ടിവന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് താരം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.
‘ഇടയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. ശരീരഭാരം 105 കിലോ ആയി, എന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായിരുന്നു ആ ദിവസങ്ങള്‍. നാലു ഭാഷയില്‍ ഒരേ സമയം ഓടി നടന്ന് അഭിനയിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ആ ഓട്ടത്തിനിടയ്ക്ക് ശരീരത്തെക്കുറിച്ച് ആലോചിച്ചില്ല. ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളും വ്യായാമം ഇല്ലായ്മയും.
ഇതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നു. എണ്ണയില്‍ വറുത്ത വിഭവങ്ങളും മധുരപലഹാരങ്ങളും നിയന്ത്രണമില്ലാതെ കഴിച്ചു. ‘ ‘യാത്രയില്‍ വിശപ്പറിയാതിരിക്കാന്‍ ഗ്ലൂക്കോസ് കഴിക്കാന്‍ തുടങ്ങി. ആദ്യം ഒന്നും രണ്ടും പാക്കറ്റുകളായിരുന്നത് പിന്നീട് അതിന്റെ എണ്ണം കൂടി. വിശക്കുമ്പോള്‍ ഭക്ഷണത്തിനു പകരം ഗ്ലൂക്കോസായി. ഇത് ശരീരത്തെ വല്ലാതെ ബാധിച്ചു. തടി കൂടാന്‍ തുടങ്ങി.
ഇടയ്ക്ക് ഹോര്‍മോണ്‍ വ്യത്യാസമുണ്ടായി. പോരെങ്കില്‍ ഡിപ്രഷനും. ഇതു രണ്ടും വലിയ കുഴപ്പങ്ങളുണ്ടാക്കി. എല്ലാം എന്റെ നിയന്ത്രണത്തില്‍ നിന്ന് മാറിപ്പോയതു പോലെ.’ ‘അതോടെ സിനിമയില്‍ നിന്ന് ഞാന്‍ മാറിനില്‍ക്കാന്‍ തുടങ്ങി. ഒന്നര വര്‍ഷം ഞാന്‍ ഒറ്റയ്ക്കായിരുന്നു. പുറത്തേക്കിറങ്ങിയില്ല.
ഒരുപാടു പേര്‍ വിളിച്ചിരുന്ന എന്റെ ഫോണ്‍ പെട്ടെന്ന് നിശ്ശബ്ദമായി. എല്ലാവരും എന്നെ മറന്നതു പോലെ. ഞാന്‍ സിനിമകള്‍ കാണുന്നതു പോലും നിര്‍ത്തി. ഞാനഭിനയിച്ചിരുന്ന സിനിമകള്‍ വരുമ്പോള്‍ ടിവി ഓഫ് ചെയ്യും’ -നന്ദിനി പറയുന്നു. അഭിനയത്തിന്റെ ലോകത്തു നിന്നും ഒരുനീണ്ട ഇടവേള എടുത്തുപോയ നന്ദിനി ഇപ്പോഴിതാ വീണ്ടും തിരിച്ചുവന്നിരിക്കുകയാണ്.
ആസിഫ് അലിയുടെ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനി വീണ്ടും തിരിച്ചെത്തിയത്. പ്രായം 40 ആയെങ്കിലും ഇതുവരെയും നടി വിവാഹിതയായിട്ടില്ല. എന്നാല്‍ ഇനി വിവാഹം അധികം വൈകില്ലെന്ന് പറഞ്ഞിരിക്കുകയാണ് നന്ദിനി. ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടിയെങ്കിലും വിവാഹമാണ് തന്റെ സ്വപ്നമെന്നും വീട്ടില്‍ ആലോചനകള്‍ എല്ലാം കാര്യമായി നടക്കുന്നുണ്ടെന്നും താരം പറയുന്നു. തന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ട്. വിവാഹം ഇനി അധികം വൈകില്ലെന്നാണ് നന്ദിനി പറയുന്നത്.
ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, കരുമാടിക്കുട്ടന്‍, സുന്ദര പുരുഷന്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് നടി കാഴ്ച്ചവെച്ചത്. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. 2016ല്‍ പുറത്തിറങ്ങിയ അനുരാഗകരിക്കിന്‍ വെള്ളമാണ് നടി അവസാനം അഭിനയിച്ച മലയാള ചിത്രം.