മലയാളത്തിൽ സഹനടി റോളുകളിൽ തിളങ്ങിയ താരമാണ് നീന കുറിപ്പ്. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിൽ സഹതാരമായി എത്തിയ നീന കുറുപ്പ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. ഞാൻ കോടീശ്വരൻ, ലോകനാഥാൻ ഐ എ എസ്, പാണ്ടിപ്പട, രസികൻ, വില്ലാളി വീരൻ തുടങ്ങി എൺപതോളം മലയാളചിത്രങ്ങളിൽ നീന കുറുപ്പ് ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഇരുപത്തിയേഴു വർഷങ്ങൾക്ക് മുൻപ് സിനിമ മേഖലയിൽ നിന്നും ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നീന കുറുപ്പ്. പുത്രൻ എന്ന സിനിമയിൽ ബിജുമേനോൻ അവതരിപ്പിച്ച അലോഷി എന്ന കഥാപാത്രത്തിന്റെ കാമുകിയായ ലേഖ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് താനായിരുന്നുവെന്നും എന്നാൽ സിനിമ തീയേറ്ററിൽ എത്തിയപ്പോഴാണ് താൻ അഭിനയിച്ച കഥാപാത്രം മറ്റൊരു താരം അഭിനയിച്ചതായി കണ്ടെന്നും ആ സംഭവം തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും താരം പറയുന്നു.
എന്തിനാണ് ആ വേഷത്തിൽ നിന്നും തന്നെ ഒഴിവാക്കിയതെന്ന് ഇപ്പോഴും മനസിലായിട്ടില്ലന്നും തനിക്ക് പ്രായം കുറവാണെന്നും വണ്ണം കുറവാണെന്നും പറഞ്ഞു പല സിനിമയിൽ നിന്നും തന്നെ മാറ്റിനിർത്തിയിട്ടുണ്ടെന്നും താരം പറയുന്നു. വർഷങ്ങൾക്ക് മുൻപുള്ള സംഭവമാണെങ്കിൽപോലും ഇപ്പോഴും ഇക്കാര്യങ്ങൾ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും നീന കുറുപ്പ് പറയുന്നു.
ശരീരത്തിന്റെ വലിപ്പവും മുഴുപ്പും നോക്കിയാണ് ചിലർ അഭിനയിക്കാൻ ആളുകളെ തെരഞ്ഞെടുക്കുന്നത് അതുകൊണ്ട് തന്നെ നല്ല പ്രായത്തിൽ ഒരുപാട് വേഷങ്ങൾ നഷ്ടപെട്ടിട്ടുണ്ടെന്നും താരം പറയുന്നു.