in

ഇപ്പോൾ ഞാൻ എന്റെ നാലാമത്തെ പ്രേമത്തിൽ കുടുങ്ങിയിരിക്കുകയാണ്… എന്റെ ഫുൾ എഫർട്ട് അതിൽ ആണ്; ശ്രീലക്ഷമി

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ, അതുകൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങളിൽ പെടുന്ന ഒരാൾ കൂടിയാണ് ശ്രീലക്ഷ്‌മി, ശ്രീലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

പ്രേമം ഇല്ലെങ്കില്‍ ഒരു രസവുമില്ല. ഇപ്പോള്‍ ഒരു പ്രേമത്തില്‍ കുടുങ്ങിക്കിടക്കുകയാണ് ഞാന്‍. നാലാമത്തെ പ്രേമമാണ് ഇപ്പോള്‍ ഉള്ളത്. ഇത് കണ്ട് ഇന്‍ബോക്‌സില്‍ മെസ്സേജ് അയക്കണ്ട. ഞാന്‍ ഒരു സമയത്ത് ഒരാളെ പ്രേമിക്കു എന്ന് ശ്രീലക്ഷ്മി പറയുന്നുണ്ട്.

പ്രേമം എന്ന സംഗതി മാത്രമാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്നത്. എല്ലാ പ്രേമം നടക്കുമ്പോഴും ഞാന്‍ വിചാരിക്കും ഇതാണ് എന്റെ ലാസ്റ്റ് പ്രേമമെന്ന പ്രേമത്തിനു വേണ്ടി ആയിരം ശതമാനം എഫ്ര്‍ട്ട് ഞാന്‍ എടുത്തിട്ടുണ്ട്. ഒരുപാട് കരഞ്ഞിട്ടുണ്ട്. ചില സാഹചര്യങ്ങളില്‍ ഒക്കെ കരഞ്ഞു കൊണ്ട് രണ്ടുമൂന്നുദിവസം പുറകെ നടക്കുക വരെ ചെയ്തിട്ടുണ്ട് എന്നും ശ്രീലക്ഷ്മി ഓര്‍ക്കുന്നുണ്ട്.

ഇതുവരെയുള്ള കണക്കനുസരിച്ച് ഞാന്‍ പ്രണയിച്ചത് മൂന്നു പേരെയാണ്. അവരുടെ സമയമായപ്പോള്‍ അവരൊക്കെ ഓരോ പെണ്‍കുട്ടികളെ കല്യാണം കഴിച്ചു കൊണ്ടു പോയി. രണ്ടുപേരോട് സംസാരിക്കുക വരെ ചെയ്തിരുന്നു. അയ്യോ എന്നെ ഒഴിവാക്കി കുറച്ച് സമയം നിന്നിട്ട് പോകു എന്നൊക്കെ. രണ്ടുപേരും അത് കേള്‍ക്കുകയും ചെയ്തില്ല എന്നാണ് ശ്രീലക്ഷ്മി ഓര്‍മിച്ച് പറയുന്നത്.

അവരോടൊന്നും എനിക്ക് ദേഷ്യമോ വെറുപ്പോ ഒന്നും തന്നെ ഇല്ല. ഒരാള്‍ എന്നെ പറ്റി അപവാദം പറഞ്ഞു പരത്തുക വരെ ഉണ്ടായിരുന്നു.. അങ്ങനെ എന്റെ ഒരു സുഹൃത്ത് അടക്കം എന്നില്‍ നിന്നും പിരിഞ്ഞു പോവുകയും ചെയ്തു. ആ സുഹൃത്ത് ഇപ്പോള്‍ ഒരു ശത്രു കൂടി ആണ്. എനിക്ക് അയാളോട് ഒരു ദേഷ്യവും ഇല്ല.

കാരണം പ്രേമിക്കുന്ന സമയത്ത് ഇവരൊക്കെ തന്നെ എന്നെ സന്തോഷിപ്പിച്ചിട്ടുള്ളവരായിരുന്നു എന്നും ഓര്‍മ്മിക്കുന്നുണ്ട്. നമ്മുടെ ഹൃദയത്തില്‍ ഉണ്ടാകുന്ന ഓരോ വേദനകളും നമ്മളെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഓരോ ബന്ധം വരുമ്പോഴും ഞാന്‍ ആഗ്രഹിക്കുന്നത് ഇത് ജീവിതകാലം മുഴുവന്‍ ഉള്ള ഒരു ബന്ധം ആവണം എന്ന് തന്നെയാണ്.

കാരണം ഒരുപാട് നമ്മള്‍ പ്രതീക്ഷിക്കാന്‍ നില്‍ക്കരുത്. ചിലപ്പോള്‍ ഒരു രണ്ടുവര്‍ഷം ഒക്കെ ആയിരിക്കും നിലനില്‍ക്കുക.ഈ ഒരു സത്യം ഉള്‍ക്കൊണ്ട് വേണം നമ്മള്‍ പ്രണയിക്കുവാന്‍. ഇതിനു മുന്‍പുള്ള അനുഭവങ്ങളൊക്കെ തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു തന്നു എന്ന് ശ്രീലക്ഷ്മി ഓര്‍ക്കുന്നുണ്ട്. ഒരു പ്രണയം നഷ്ടമായി കഴിഞ്ഞാല്‍ പിന്നെ അടുത്ത പ്രണയം സെറ്റ് ആവുന്നതുവരെ ആ പ്രണയത്തിന്റെ ഓര്‍മ്മകള്‍ തന്നെ വേട്ടയാടും എന്നും പറഞ്ഞാണ് ശ്രീലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Written by Editor 3

ഇതാരാ ദേവതയോ… ശ്രദ്ധേയമായി ശ്വേത മേനോന്റെ ഡിജിറ്റൽ പെയിന്റിംഗ്, രാജകുമാരി തന്നെയെന്ന് ആരാധകർ

കഴിഞ്ഞ വർഷത്തെ ഓർമ്മകൾ.. ആരാധകർക്കായി വീഡിയോ പങ്കുവെച്ച് പ്രിയ താരം ഐശ്വര്യ ലക്ഷ്മി