in

കഴിഞ്ഞ വർഷത്തെ ഓർമ്മകൾ.. ആരാധകർക്കായി വീഡിയോ പങ്കുവെച്ച് പ്രിയ താരം ഐശ്വര്യ ലക്ഷ്മി

മായനദി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. നിരവധി ചിത്രങ്ങളില്‍ നായികയായി വേഷമിട്ട ഐശ്വര്യ ഓരോ സ്‌പെഷ്യല്‍ ദിനത്തിലും പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ താരം പുതുവത്സര ദിനത്തില്‍ സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകര്‍ ഫോട്ടോകള്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം ഐശ്വര്യ അഭിനയിച്ചുകഴിഞ്ഞു. ഏറ്റവുമധികം ശ്രദ്ധ നേടി കൊടുത്തത് മായാനദി എന്ന ചിത്രമായിരുന്നു. അതിനുശേഷം നിരവധി ആരാധകരെയും ലഭിച്ചിരുന്നു, ശേഷം നിരവധി അവസരങ്ങള്‍ വന്നിട്ടുണ്ട്.

2014 മുതല്‍ മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചുവന്ന നിഫ്‌ലവര്‍ വേള്‍ഡ്, സാള്‍ട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവര്‍ പേജിലും വന്നിട്ടുണ്ട്. മാത്രമല്ല. കരിക്കിനേത്ത് സില്‍ക്ക്‌സ്, ലാ ബ്രെന്‍ഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളില്‍ അഭിനയിച് ശ്രദ്ധ നേടി 2017-ല്‍ നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നായികയായി വേഷമിട്ടുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നത്.

എംബിബിഎസ് പഠനകാലത്ത് അഭിനയമോഹം തലയ്ക്ക് പിടിച്ച് മോഡലായും പിന്നീട് അവിടെ നിന്നും സിനിമ മേഖലയിലേക്കും കടന്നുവന്നതാരമാണ് ഐശ്വര്യ ലക്ഷ്മി. ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത അല്ലെങ്കില്‍ കരിയറില്‍ വഴിത്തിരിവായി എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്.

വളരെയധികം ബോള്‍ഡും എന്നാല്‍ സെന്‍സിറ്റീവുമായ കഥാപാത്രത്തെയാണ് മായാനദിയില്‍ ഐശ്വര്യ അവതരിപ്പിച്ചത്. ടോവിനോയിക്കൊപ്പം കട്ടയ്ക്ക് പിടിച്ചുനില്‍ക്കുവാന്‍ ഈ കഥാപാത്രത്തിലൂടെ താരത്തിന് സാധിച്ചിട്ടുണ്ട്. അന്നുവരെ കണ്ടുവന്നിരുന്ന കാമുകിമാരുടെ എല്ലാ ലക്ഷണങ്ങളും തച്ചുടച്ചുകൊണ്ട് പുതുയുഗത്തിന് മറ്റൊരു കഥാപാത്രത്തിനെയാണ് മായാനദിയിലെ അപ്പൂസിലൂടെ ലഭിച്ചത്.

വളരെയധികം ബോള്‍ഡ് ആയ എന്നാല്‍ തന്റെ പങ്കാളിയില്‍ ഒതുങ്ങി നില്‍ക്കുവാനോ അയാളുടെ പിന്തുണയില്‍ മുന്നോട്ടു പോകുവാനോ ശ്രമിക്കാതെ സ്വന്തം വ്യക്തി താല്‍പര്യങ്ങളും സ്വന്തം നിലപാടുകളും കാത്തുസൂക്ഷിക്കുന്ന ഒരു കഥാപാത്രമായിരുന്നു മായാനദിയിലെ ഐശ്വര്യയുടെത്.

അതുകൊണ്ടുതന്നെ ചിത്രത്തിലെ താരത്തിന്റെ ഓരോ ഡയലോഗുകളും ഓരോ ചലനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. മായാനദിക്ക് ശേഷം മലയാളത്തിലെ ഒട്ടുമിക്ക എല്ലാ യുവതാരങ്ങള്‍ക്കും ഒപ്പം അഭിനയിക്കുവാനും മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനും ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് തിരക്കേറിയ യുവനായികമാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഐശ്വര്യയുടെ പേര് സിനിമ ലോകത്തിന്റെ മുന്‍നിരയിലേക്കാണ് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

Written by Editor 3

ഇപ്പോൾ ഞാൻ എന്റെ നാലാമത്തെ പ്രേമത്തിൽ കുടുങ്ങിയിരിക്കുകയാണ്… എന്റെ ഫുൾ എഫർട്ട് അതിൽ ആണ്; ശ്രീലക്ഷമി

ചുംബന രംഗങ്ങൾക്കിടെ ഞാൻ കാരവാനിലേക്ക് ഓടിപ്പോവും, എന്നിട്ട് അവിടെയിരുന്ന് കരയും; തുറന്ന് പറഞ്ഞ് അഞ്ജലി