ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ അഭിനയത്രി, മോഡൽ, ടിവി അവതാരിക എന്നീ നിലകളിലൊക്കെ പ്രശസ്തയാവുകയും 1994ലെ ഫെമിനാ മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത തെന്നിന്ത്യയിലെ പ്രശസ്ത താരമാണ് ശ്വേതാ മേനോൻ. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡണ്ട് ആയ ശ്രീവത്സ മേനോനുമായി 2011 ജൂൺ 18ന് വിവാഹിത ആവുകയും 2011ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടിയെടുക്കുകയും ചെയ്തു.
1991ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഈ ചിത്രത്തിനു ശേഷം മോഡലിംഗ് രംഗത്തേക്ക് കടക്കുകയായിരുന്നു. ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം ഇഷ്‌ക് ആണ്. മികച്ച നടിക്കുള്ള കേരള സംസ്ഥാനം പുരസ്കാരത്തിന് പിന്നാലെ പിന്നെയും കുറെയേറെ ബഹുമതികൾ താരം സ്വന്തമാക്കുകയുണ്ടായി.
ആദ്യകാലത്ത് മോഡലിങ് രംഗത്ത് തിളങ്ങി നിന്നിരുന്ന സമയത്ത് ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ മോഡൽ ആയിപ്പോലും ശ്വേത പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോഴും സൈബർ ലോകത്ത് വൈറലാണ്. വലിയതോതിൽ വിമർശനം നേരിടേണ്ടിവന്ന ഒരു ഫോട്ടോഷൂട്ട് കൂടിയായിരുന്നു അത്.
അഭിനയ യാത്ര 30 വർഷം പിന്നിടുമ്പോൾ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ വലിയതോതിലുള്ള അടയാളപ്പെടുത്തൽ തന്നെയാണ് താരം നടത്തിയിട്ടുള്ളത്. അച്ഛനും അമ്മയും മലയാളി ആണെങ്കിലും താരം ജനിച്ചതും വളർന്നതും ഒക്കെ പുറത്തായിരുന്നു. ഒറ്റ കുട്ടി ആണെങ്കിലും അച്ഛൻ നല്ല സ്ട്രിക്റ്റായാണ് തന്നെ വളർത്തിയത് എന്ന് ശ്വേതാ മുമ്പ് വ്യക്തമാക്കിയിരുന്നു.
അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ തന്നെയാണ് സിനിമയിലേക്ക് കടന്നുവന്നത്. ഞാൻ എയർ ഫോഴ്സ് അല്ലെങ്കിൽ പൈലറ്റ് ആവണമെന്നായിരുന്നു അച്ഛൻറെ ആഗ്രഹം. ആ സമയത്ത് എയർഫോഴ്സിൽ സ്ത്രീകളെ എടുക്കുന്നുണ്ടായിരുന്നില്ല. എയർഹോസ്റ്റ് ആയിരുന്നു എൻറെ മനസ്സിൽ. എംബിബിഎസിന് വേണ്ടി മെഡിക്കൽ എൻട്രൻസ് എഴുതിയിരുന്നു.
അതിനു മുൻപ് തന്നെ സിനിമയിലേക്ക് കടന്നു വരുവാനുള്ള അവസരവും ലഭിച്ചിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് അനശ്വരത്തിലേക്ക് അവസരം ലഭിച്ചിരുന്നു. ആദ്യം തന്നെ മമ്മൂക്കയ്ക്ക് ഒപ്പം ആണ് അഭിനയിച്ചത്. തുടർന്ന് മോഡലിംഗ് രംഗത്തേക്ക് തിരിയുകയായിരുന്നു. ആ സമയത്ത് മലയാളം അറിയുമായിരുന്നില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു കുട്ടിയായിരുന്നു നേരത്തെ അഭിനയിച്ചത്.
അത് ശരിയാവാതെ വന്നതോടെ എന്നെ തിരഞ്ഞെടുത്തു. ഓരോ സീൻ എടുത്തു കഴിയുമ്പോഴും എനിക്ക് ചോക്ലേറ്റ് തരുമായിരുന്നു. എനിക്ക് തോന്നുമ്പോഴല്ലേ അഭിനയിക്കേണ്ടത് എന്ന ലൈനിൽ ആയിരുന്നു ഞാൻ. എനിക്ക് മലയാളം പ്രശ്നമുണ്ടായിരുന്നു എന്നും ശ്വേത മുൻപ് പറയുകയുണ്ടായി. കാ മ സൂത്രയിൽ മോഡലായി പ്രത്യക്ഷപ്പെട്ടപ്പോൾ തനിക്ക് അന്ന് 8 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നും തുടർന്ന് 12 ലക്ഷം ലഭിച്ചു എന്നും ശ്വേത വ്യക്തമാക്കി.
നാലുവർഷക്കാലത്തോളം കാമസൂത്രയിൽ മോഡലായി ശ്വേത നിറഞ്ഞ് നിന്നിരുന്നു. ഇപ്പോൾ ശ്വേതയുടെ ഏറ്റവും പുതിയതായി പുറത്തുവരുന്നത് സുജിത്ത് എന്നയാൾ ചെയ്ത താരത്തിന്റെ ഡിജിറ്റൽ പെയിൻറ് ചിത്രങ്ങളാണ്. അതീവ മനോഹരിയായി ഗ്ലാമർ വേഷത്തിലാണ് പെയിന്റിങ്ങിൽ താരത്തെ കാണാൻ സാധിക്കുന്നത്. ചിത്രം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.