2006 ല്‍ സമൂഹ മാധ്യമമായ മൈ സ്‌പേസിലൂടെ തുടങ്ങിയ ഒരു സോഷ്യല്‍ മൂവ്‌മെന്റ് ആണ് മീ ടൂ. ഏതെങ്കിലും തരത്തിലുള്ള ലൈം ഗി കാതിക്രമം നേരിടുന്നവരുമായി ഒന്നിച്ചു നില്‍ക്കാനും, അവരെ എംപവര്‍ ചെയ്യാനുമായി അമേരിക്കന്‍ ആക്ടിവിസ്‌റ് ആയ ടറാണാ ബുര്‍കെ തുടങ്ങിയ മൂവ്‌മെന്റ് ആണിത്.
പള്‍പ്പ് ഫിക്ഷന്‍, ഷേക്സ്പിയര്‍ ഇന്‍ ലവ് എന്നീ സിനിമകള്‍ പ്രൊഡ്യൂസ് ചെയ്ത പ്രശസ്ത പ്രൊഡക്ഷന്‍ കമ്പനി ആയ മിറാമാക്ക്‌സിന്റെ കോ ഫൗണ്ടറായ ഹാര്‍വീ വൈന്‍സ്റ്റീന് എതിരെ ഉയര്‍ന്ന ലൈം ഗി കാതി ക്രമ ആരോപണങ്ങളിലൂടെയാണ് ഈ മൂവ്‌മെന്റ് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നത്.
ജോലിസ്ഥലങ്ങളില്‍ മാത്രം എത്രത്തോളം പേരാണ് ഇത്തരം അതിക്രമങ്ങളും പീ ഡനങ്ങളും അനുഭവിച്ചിരിക്കുന്നത് എന്ന് ആളുകളെ ബോധവാന്മാരാക്കാനും കൂടിയാണ് അന്ന് അമേരിക്കയില്‍ ഒരുപാട് സ്ത്രീകള്‍ ഇത് ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായത്.
ആളുകള്‍ അവരുടെ ജോലിസ്ഥലത്ത്, ഏതെങ്കിലും തരത്തിലുള്ള ചൂഷണമോ, ലൈം ഗി കാതി ക്രമണമോ നേരിടുകയാണെങ്കില്‍ അതിനെ കുറിച്ച് തുറന്നു പറച്ചില്‍ നടത്താനുള്ള ഒരു ഇടം നല്‍കുകയായിരുന്നു മീ ടൂ മൂവ്‌മെന്റിന്റെ ഉദ്ദേശം. അത്തരത്തില്‍ ഒരു സ്‌പേസ് അതി ക്രമങ്ങള്‍ക്കു ഇ രയാവുന്നവര്‍ക്കു നല്‍കുന്ന ധൈര്യം ചെറുതല്ല. ഇന്ന് പുറത്തു വരുന്ന പല ആരോപണങ്ങളെയും ആളുകള്‍ അവരുടെ സദാചാരകണ്ണുകള്‍ കൊണ്ട് വലിച്ചു കീറാന്‍ തയ്യാറാവാറുണ്ട്.
അത്തരം ഒരു അനുഭവത്തെ കുറിച്ച് പറഞ്ഞിരിയ്ക്കുകയാണ് തെലുങ്ക് നടി സാക്ഷി ചൗധരി. ട്വിറ്ററിലൂടെയാണ് നടിയുടെ വെളിപ്പെടത്തല്‍. വളരെ ഗ്ലാമറസ്സായ ഫോട്ടോകളും വീഡിയോകളും സാക്ഷി ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. അത്തരമൊരു വീഡിയോ കണ്ട് ചിലര്‍ ഇന്‍ബോക്സില്‍ തനിക്ക് അ ശ്ലീല മായ സന്ദേശങ്ങളയച്ചു എന്നാണ് നടി പറയുന്നത്.
ഒരു രാത്രിയ്ക്ക് ഒരു കോടി രൂപ തരാം എന്ന് വരെ പറഞ്ഞിട്ടുണ്ടത്രെ. എന്നാല്‍ അവര്‍ വിഡ്ഡികളാണ്.. ഞാനൊരു വില്‍പന ചര ക്കല്ല എന്നാണ് നടി പ്രതികരിച്ചത്. ഈ പറയുന്നവര്‍ തന്റെ പുതിയ സിനിമ തിയേറ്ററില്‍ പോയി കാണാനാണ് നടി ആവശ്യപ്പെടുന്നത്. ജെയിംസ് ബോണ്ട്. ഓക്സിജന്‍ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ഏറെ പരിചിതയാണ് സാക്ഷി ചൗധരി.