മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു തെന്നിന്ത്യന്‍ നടിയാണ് തമന്ന ഭാട്ടിയ. ബോളിവുഡിലും തെന്നിന്ത്യയിലും ഒരേ പോലെ സജീവമായി നില്‍ക്കുന്ന അഭിനയത്രിയാണ് തമന്ന. പതിനഞ്ചാം വയസ്സില്‍ അഭിനയ രംഗത്തേക്ക് വന്ന തമന്ന കഴിഞ്ഞ 17 വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരാളാണ്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ തമന്ന ചെയ്തിട്ടുണ്ട്.
തമന്നയെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുന്നത് ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയില്‍ അഭിനയിച്ച ശേഷമാണ്. അതിലെ മാതു എന്ന കഥാപാത്രം ഇന്നും മലയാളികളുടെ നെഞ്ചിലുണ്ട്. കേരളത്തില്‍ അത് ഡബ് ചെയ്തിറങ്ങുകയും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ വലിയ ഓളം ഉണ്ടാക്കുകയും ചെയ്തിരുന്നു.
തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തമന്ന അഭിനയിച്ചിട്ടുണ്ട്. ബ്രഹ്‌മണ്ഡ ചിത്രങ്ങളായ ബാഹുബലിയിലും കെ.ജി.എഫിലും ഭാഗമാവാന്‍ ഭാഗ്യം ലഭിച്ച ഒരേയൊരു അഭിനയത്രിയാണ് തമന്ന. അതിന് ശേഷം പാന്‍ ഇന്ത്യ ലെവലില്‍ ഒരുപാട് ശ്രദ്ധനേടാന്‍ തമന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാലത്ത് ഒരു നായിക അഞ്ച് വര്‍ഷം തുടര്‍ന്നാല്‍ സൂപ്പര്‍ നായിക പദവിയായിട്ടാണ് കണക്കാക്കുന്നത്.
എന്നാല്‍ തമന്ന ഭാട്ടിയ ഒന്നര പതിറ്റാണ്ടായി സിനിമകള്‍ ചെയ്യുന്നു. ഇതിനിടെ, ഏതൊക്കെ നായികമാര്‍ വരികയും പോവുകയും ചെയ്തിട്ടും താരസുന്ദരി തന്റെ സ്ഥാനത്ത് തന്നെ തുടരുകയാണ്. സ്വന്തം ഇന്‍ഡസ്ട്രിയില്‍ ഒരു ചെറിയ സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുകയാണ് തമന്ന. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും താരത്തിന് ആരാധകരുണ്ട്. തമന്ന ഇപ്പോഴും സിനിമകള്‍ ചെയ്യുന്നു. നിലവില്‍ കൈയില്‍ നിരവധി സിനിമകളുമുണ്ട്.
തമിഴിലും ഹിന്ദിയിലും തെലുങ്കിലും അഭിനയിക്കുന്ന തിരക്കിലാണ് തമന്ന. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് സിനിമകളേക്കാള്‍ വെബ് സീരീസിലേക്കാണ് തമന്ന ചുവടുവെച്ചത്. ഏകദേശം 15വയസ്സുള്ളപ്പോഴാണ് തമന്ന ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. അതായത് പത്താം ക്ലാസ് പഠനകാലത്തിലേക്കാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ശ്രീ സിനിമയിലൂടെ തെലുങ്ക് സ്‌ക്രീനില്‍ എത്തി.
ഇപ്പോഴിതാ നടി തമന്ന ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് പറയുന്നു. ഇന്റിമേറ്റ് രംഗം ചെയ്യുന്നതില്‍ സ്ത്രീകളേക്കാള്‍ ബുദ്ധിമുട്ടും മടിയുമൊക്കെ അനുഭവിക്കുന്നത് പുരുഷന്മാരാണ് എന്നാണ് തമന്ന പറയുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തറുന്നത്. തമന്നയുടെ വാക്കുകള്‍ ഇങ്ങനെ.
ഇന്റിമേറ്റ് രംഗങ്ങളില്‍ നടന്മാര്‍ ബുദ്ധിമുട്ടുന്നതാണ് ഞാന്‍ കൂടുതലും കണ്ടിട്ടുള്ളത്. അഭിനേതാക്കള്‍ സ്ത്രീയും പുരുഷനുമല്ല മനുഷ്യര്‍ മാത്രമാണെന്നതാണ് അടിസ്ഥാന കാര്യം. ചിലപ്പോള്‍ നടിമാര്‍ എങ്ങനെയായിരിക്കും ചിന്തിക്കുക എന്ന് കരുതിയായിരിക്കും നടന്മാര്‍ നാണിക്കുകയും ആശങ്കപ്പെടുകയും ചെയ്യുക”എന്നാണ് തമന്ന പറഞ്ഞത്.