പ്രമുഖ നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയകുമാറിന്റെയും മകളായ വനിത എന്നും മലയാളികൾക്കും സോഷ്യൽ മീഡിയയ്ക്കും സുപരിചിത ആയിട്ടുള്ളത് വിവാദങ്ങളുടെ പേരിലാണ്. നിരന്തരം വിവാദങ്ങളിൽ അകപ്പെടുന്ന തമിഴ് താരമാണ് വനിതാ വിജയകുമാർ. സിനിമാതാരങ്ങളായ പ്രീത വിജയകുമാർ, അരുൺ, ശ്രീദേവി എന്നിവരാണ് താരത്തിന്റെ സഹോദരങ്ങൾ.
നാളുകളായി ഈ കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയാണ് വനിത. അപ്പോഴും താരത്തിനെതിരെയുള്ള വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി ഒരിക്കൽപോലും താര കുടുംബം പ്രത്യക്ഷപ്പെടുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. വനിത തങ്ങൾക്കാരുമല്ലെന്നും മകൾ എന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചു എന്നും പറഞ്ഞ് നടിയുടെ അച്ഛനും അമ്മയും മുമ്പൊരിക്കൽ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. അതിന് മറുപടിയുമായി താരവും രംഗത്ത് എത്തിയിരുന്നു.
തമിഴ് ബിഗ് ബോസിൽ എത്തിയതോടെയാണ് വനിത മറ്റുള്ളവർക്ക് സുപരിചിതയായി മാറുന്നത്. മൂന്ന് വിവാഹം കഴിച്ച താരം ഇന്നും വിവാഹത്തിന്റെയും കുടുംബ ബന്ധത്തിന്റെയും പേരിലാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. അച്ഛനും അമ്മയും തന്നെ ഉപേക്ഷിച്ചതിനെ പറ്റി വനിതയ്ക്ക് പറയാനുള്ളത് ഇങ്ങനെയാണ്… ജീവിതത്തിൽ എല്ലാത്തിനും ശരിയും തെറ്റും പറയാൻ പറ്റില്ല. എനിക്ക് എൻറെ ശരി ആയിരിക്കും നിങ്ങൾക്ക് നിങ്ങളുടെ ശരിയും.
അവർ എന്തുകൊണ്ടാണ് അങ്ങനെ സംസാരിച്ചത് എന്ന് എനിക്ക് ഇതുവരെ അറിയില്ല. അമ്മ പ്രസ് മീറ്റിൽ ഇരുന്നത് എങ്ങനെയാണെന്ന് നിങ്ങൾ ഓരോരുത്തരും കണ്ടുകാണും. നന്നായി മദ്യപിച്ച് ആയിരുന്നു. ഒരുപാട് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന അമ്മയുടെ സ്വബോധത്തിൽ ഉള്ള സംസാരം ആയിരുന്നില്ല അന്ന് നടന്നത് .അന്ന് എവിടെ ഒപ്പുവയ്ക്കാൻ പറഞ്ഞാലും കേൾക്കുന്ന ഒരു നിലയിൽ ആയിരുന്നു അമ്മ. അതിന് എൻറെ കയ്യിൽ തെളിവുകളും ഉണ്ട്. എന്നാൽ പോലും ഞാൻ അമ്മയെ കുറ്റപ്പെടുത്തുന്നില്ല.
നടന്നതെല്ലാം ഒരു ഈഗോ ക്ലാഷ് ആയിരുന്നു. എല്ലാവരും സ്വാർത്ഥരായി സ്വന്തം ജീവിതം മാത്രം നോക്കി. ശ്രീഹരി ചെറിയ കുട്ടിയായിരുന്നു. അവനെ പറഞ്ഞു വിശ്വസിപ്പിക്കുകയും അമ്മയിൽ നിന്നും സ്വന്തം കുഞ്ഞിനെ പിരിച്ച് എൻറെ മുൻ ഭർത്താവിനെ കൊടുക്കുവാൻ അച്ഛൻ ആഗ്രഹിച്ചത് എന്തിനാണെന്ന് ഇതുവരെ എനിക്കറിയില്ല. അങ്ങനെ പലതും എന്റെ ജീവിതത്തിൽ നടന്നു. ശ്രീഹരി എന്നോട് മിണ്ടാതെയായി. ഞാൻ അത് വിട്ടു. മകനെ എനിക്ക് വിട്ടു കിട്ടാൻ സുപ്രീംകോടതി വരെ പോയെങ്കിലും അവൻ വന്നില്ല. പിന്നീട് എന്ത് ചെയ്യാൻ പറ്റും. ഞാൻ ആ ഘട്ടം കടന്നു. അത് വളരെ വേദനാജനകമായിരുന്നു.
ഇതിനോടകം താരം മൂന്ന് വിവാഹങ്ങൾ കഴിച്ചു കഴിഞ്ഞു.തെന്നിന്ത്യൻ താരം എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ആദ്യ രണ്ട് വിവാഹങ്ങളിൽ ആയി മൂന്ന് മക്കൾ ഉണ്ട്.2000ൽ നടൻ ആകാശിനെ വനിത വിവാഹം കഴിക്കുകയും ഈ ബന്ധം അവസാനിപ്പിച്ച ശേഷം 2007ൽ ബിസിനസുകാരനായ ആനന്ദ് രാജിനെ വിവാഹം കഴിക്കുകയായിരുന്നു.
ഇതും പരാജയപ്പെട്ടതോടെ പീറ്റർപ്പോളിനെ വിവാഹം കഴിച്ചു. ഈ ബന്ധവും വേർപിരിഞ്ഞു കഴിഞ്ഞിരിക്കുന്ന താരത്തിന്റെ നാലാം വിവാഹത്തെപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്.കഴിഞ്ഞ മൂന്ന് വിവാഹബന്ധങ്ങളും പരാജയമായിരുന്നു എന്നും അതിനാൽ ഇനിയൊരു വിവാഹം കഴിക്കുന്നതിനെപ്പറ്റി താൻ ചിന്തിക്കുന്നില്ലെന്ന് ആണ് വനിത പറഞ്ഞിരിക്കുന്നത്.