in ,

പൗർണമിതിങ്കൾ താരം വിഷ്ണു നായർ വിവാഹിതനാകുന്നു; തീയതി പുറത്തുവിട്ട് താരം

Vishnu-Nair

പൗർണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ പ്രക്ഷകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് വിഷ്ണു നായർ. ഇപ്പോഴിതാ തന്റെ വിവാഹം ഉടനെ ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഓഗസ്റ്റ് 18-നാണ് വിഷ്ണുവും കാവ്യയും വിവാഹിതരാകുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, അടുത്തിടെ നടന്ന വിഷ്ണുവിന്റെ വിവാഹ നിശ്ചയ വാർത്ത പോലും സർപ്രൈസായാണ് ആരാധകർ അറിഞ്ഞത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു വിഷ്ണുവിന്റെയും കാവ്യയുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. പൗർണ്ണമിത്തിങ്കൾ എന്ന് പരമ്പര ഈയിടെ ആവസാനിച്ചിരുന്നു.

സീരിയലിലെ താരജോഡികളായിരുന്ന വിഷ്ണുവും ഗൗരിയും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഭാഗ്യജാതകം എന്ന പരമ്ബരയിലൂടെയാണ് വിഷ്ണു മലയാളികളിലേക്ക് എത്തുന്നത്. തുടർന്ന് പൗർണമിത്തിങ്കളിലെ പ്രേം എന്ന കഥാപാത്രം കരിയർ ബ്രേക്കായി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന വിവാഹനിശ്ചയ ചടങ്ങിൽ സീരിയല്‍ മേഖലയില്‍ നിന്നും നടി ഗൗരി കൃഷ്ണയും ഷെമി മാര്‍ട്ടിനും പങ്കെടുത്തു. സീരിയലിൽ നായികാനായകന്മാരായി അഭിനയിക്കുന്ന വിഷ്ണുവും ഗൗരിയും പ്രണയത്തിലാണെന്ന് മുൻപ് ഗോസിപ്പുകൾ ഉണ്ടായിരുന്നു. വിഷ്ണുവിനും കാവ്യയ്ക്കും ആശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിനൊപ്പം “ബൈ ബൈ ഗോസിപ്പ്,” എന്നാണ് ഗൗരി കുറിച്ചത്.

Written by admin

malavika jayaram

ഈ കാരണങ്ങൾ കൊണ്ടാണ് വിവാഹം കഴിക്കാൻ താല്പര്യം ഇല്ലാത്തത്.. തന്റെ വിവാഹത്തെ കുറുച്ചുള്ള നിലപാടുകൾ തുറന്ന്‌ പറഞ്ഞ് ജയറാമിന്റെ മകൾ മാളവിക…. !!!

swetha menon

ഭർത്താവിന്റെ പൂർണ സമ്മതത്തോടെയാണ് ആ സിനിമയിൽ പ്രവസ രംഗങ്ങൾ ഷൂട്ട്‌ ചെയ്തത്… വെളിപ്പെടുത്തി ശ്വേത മേനോൻ…. !!!