ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ശാലു മേനോന്‍. ഇടയ്ക്ക് വിവാദങ്ങളില്‍ കുടുങ്ങി പോയെങ്കിലും ഇപ്പോൾ അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. 1998 ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെ ശാലു മേനോന്‍ വെള്ളിത്തിരയിലേക്ക് എത്തിയ ശാലു മിനിസ്‌ക്രീനിലെ ബിഗ് സ്‌ക്രീനിലുമായി നിരവധി കാഥാപാത്രങ്ങളെയാണ് ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. ശാലു നൽകിയ ഏറ്റവും പുതിയ ഒരു അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഇടക്ക് ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന ജയിൽ ജീവിതത്തെക്കുറിച്ചും, അത് തനിക്ക് നൽകിയ ചില തിരിച്ചറിവുകളെകുറിച്ചും ആണ് ശാലു വിശദീകരണം നൽകുന്നത്. “വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിച്ചുള്ളൂ. നാല്‍പ്പത്തിയൊമ്പത് ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി”.
എനിക്ക് ജയിൽ വാസം ജാതകത്തിൽ ഉണ്ടായിരുന്നു. എന്നാൽ ആരും ദോഷം ഉണ്ട് എന്ന് പറഞ്ഞതും ഇല്ല. തെറ്റ് ഞാൻ ചെയ്തിട്ടില്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്ന ആളാണ്, അതുകൊണ്ടുതന്നെ ദൈവം കാത്തു. എന്റെ സ്‌കൂൾ അടിച്ചുപൊട്ടിച്ചുവെന്നും വാർത്തകൾ വന്നു, എന്നാൽ അതൊന്നും ശരി ആയിരുന്നില്ല. ഞാൻ തെറ്റു ചെയ്യാത്തതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല എന്നും എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി. ജയിലിൽ നിന്നും വന്ന ശേഷം ഞാൻ നേരെ ക്‌ളാസ് എടുക്കാൻ തുടങ്ങി. എനിക്ക് ഇന്നുവരെയും ഒരു പ്രശ്നം പോലും ഉണ്ടായില്ല.
തീരെ മെലിഞ്ഞു പോകുന്നതിനോട് എനിക്ക് യോജിപ്പില്ല. ആളുകൾ ബോഡിയെയും നോക്കുമല്ലോ. ജയിലിൽ കിടന്ന ആളിനെ സീരിയലിൽ വയ്ക്കരുതെന്ന് പറഞ്ഞിട്ടുള്ളത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട് എന്നും ശാലു പറയുന്നു. ഒരു കേസുകൂടി എന്റെ പേരിൽ ഉണ്ട്, കോടതിയിൽ വിശ്വസിക്കുന്നു. ഗൂഗിളിൽ താൻ തന്റെ പേര് സേർച്ച് ചെയ്താൽ ശാലു മേനോൻ ഹോ ട്ട്, ശാലു മേനോൻ ക്ലിപ്പ് എന്നൊക്കെ സജാക്ഷൻ വരാറുണ്ട്. എന്നാൽ താൻ അതിൽ ഒന്നും കാര്യമാക്കുന്നില്ല.
ഇന്ന് എന്താണ് ചെയ്യാൻ കഴിയാത്തതായി ഉള്ളത്. ഇന്ന് മോർ ഫിംഗിൽ കൂടി എന്തൊക്കെയാണ് ചെയ്യാൻ കഴിയാത്തതായി ഉള്ളത്. നമുക്ക് അറിയാല്ലോ അതൊന്നും നമ്മുടെ അല്ല എന്നുള്ളത്. ഇതൊക്കെ ചെയ്യുന്നത് അത് തൊഴിലായി കൊണ്ട് നടക്കുന്ന ആളുകൾ ആണ്. ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്കൊന്നും താൻ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. വന്നോ വന്നിട്ട് പൊക്കോട്ടെ എന്നാണ് പറയാറുള്ളത്. ഇതൊക്കെ വന്ന സമയത്തിൽ തന്നെ ഞാൻ കണ്ടിട്ടുണ്ട്, ഫോട്ടോസും വിഡിയോസും എല്ലാം ഞാൻ ആദ്യം തന്നെ കണ്ടിരുന്നു. കണ്ടു എന്നല്ലാതെ പിന്നെ അതിനെ കുറിച്ചൊന്നും ശ്രദ്ധിച്ചില്ല- ശാലു പറഞ്ഞു.