മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. സോഷ്യല്‍ മീഡിയകളിലും ഇരുവരും വലിയ സജീവമാണ്. അടുത്തിടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. നില എന്നാണ് കുഞ്ഞിന് ഇവര്‍ പേരിട്ടിരിക്കുന്നത്. ഗര്‍ഭിണി ആയത് മുതല്‍ പേളി സോഷ്യല്‍ മീഡിയകളില്‍ ഓരോ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒരു സ്റ്റാറാണ് ഇപ്പോള്‍ നിലയും.
ഇപ്പോള്‍ കുഞ്ഞ് നിലയുടെ ക്യൂട്ട് ഫോട്ടോകളാണ് ശ്രീനിഷ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പേളിയാണ് ശ്രീനിഷിന്റെയും മകളുടെയും ചിത്രങ്ങള്‍ ക്യാമറയില്‍ കര്‍ത്തിയത്. ശ്രീനിഷ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചു.
അടുത്തിടെയായിരുന്നു പേളിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹം നടന്നത്. ഫോട്ടോഗ്രഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വിവാഹ ദിവസത്തില്‍ നിന്നുമുള്ള കുറച്ച് ചിത്രങ്ങള്‍ പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു,. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് പേളി പങ്കുവെച്ചത്.
പേളിയും ശ്രീനിഷും ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്നു. ഷോയ്ക്ക് ഇടെയാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ഷോ അവസാനിച്ച് പുറത്ത് എത്തിയതിന് ശേഷമാണ് ഇരുവരും കുടുംബങ്ങളുടെ സമ്മതത്തോടെ വിവാഹിതര്‍ ആയത്. 2019 മെയ് അഞ്ചിന് ആയിരുന്നു ഇവരുടെ വിവാഹം.