മലയാള സീരിയല്‍ രംഗത്തെ എക്കാലത്തെയും മികച്ച വില്ലത്തിയാണ് അര്‍ച്ചന സുശീലന്‍. എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ഗ്ലോറി ഒരിക്കലും മനസ്സില്‍ നിന്നും പോകുകയില്ല. അത്രയും മികവോടെയാണ് അര്‍ച്ചന ഗ്ലോറിയായി പകര്‍ന്നാട്ടം നടത്തിയത്.
ഗ്ലോറിയെ വെറുത്ത പ്രേക്ഷകര്‍ അര്‍ച്ചനയേയും അല്‍പ്പസ്വല്‍പ്പം വെറുത്തു. എങ്കിലും അര്‍ച്ചനയുടെ പ്രകടനത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പിന്നീട് ബിഗ് ബോസിലെത്തിയപ്പോള്‍ താരത്തിന് ആരാധകരും ഇരട്ടിയായി. അര്‍ച്ചനയുടെ രണ്ടാം വിവാഹം ഈ അടുത്തതായി ആയിരുന്നു നടന്നത്. ഇതിനുശേഷം ഭര്‍ത്താവുമൊത്ത് അമേരിക്കയില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ് താരം.
കഴിഞ്ഞ ഡിസംബറിലാ യിരുന്നു അര്‍ച്ചന വിവാഹിതയാവുന്നത്. പ്രവീണ്‍ നായരാണ് അര്‍ച്ചനയെ വിവാഹം ചെയ്തത്. നോര്‍ത്തിന്ത്യന്‍ രീതിയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അമേരിക്കയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹവും നടന്നത്.പ്രവീണിനെ തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ് എന്നും താന്‍ ഭാഗ്യവതിയാണ് എന്നും പ്രവീണിനോട് ഒരുപാട് നന്ദിയുണ്ട് എന്നും അര്‍ച്ചന തന്നെ പറഞ്ഞിരുന്നു.
പാലക്കാടു കാരനായ പ്രവീണ്‍ എന്ന എഞ്ചീനീയറെയാണ് താരം വിവാഹം ചെയ്തത്. പാലക്കാടു കാരനാണെങ്കിലും പ്രവീണ്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം മുബൈയിലായിരുവെന്നും പിന്നീട് അമേരിക്കയിലേയ്ക്കു പോയി എന്നും അവിടെ സെറ്റിലായെന്നും അര്‍ച്ചന പറയുന്നു.
അതുകൊണ്ട് തങ്ങള്‍ ഇരുവരും ഹിന്ദിയില്‍ മാത്രമേ സംസാരിക്കു എന്നാണ് അര്‍ച്ചന പറയുന്നത്. വിവാഹശേഷം ഇന്ത്യയിലേയേക്ക് ഇനി തിരിച്ചില്ലെന്നും അഭിനയത്തില്‍ നിന്നും പൂര്‍ണ്ണമായി പിന്‍മാറിയെന്നും ആദ്യ വിവാഹം പരാജയപെട്ടപ്പോള്‍ മറ്റൊരു വിവാഹം വേണ്ടെന്നു വച്ചുവെന്നും കൊവിഡ് സമത്താണ് പിന്നീട് ചിന്തകള്‍ക്ക് മാറ്റം സംഭവിച്ചതെന്നും മാട്രിമോണി സൈറ്റു വഴി പ്രവീണിനെ കണ്ടെത്തിയതെന്നും അര്‍ച്ചന പറയുന്നു.
ആദ്യ വിവാഹം പരാജയപ്പെട്ടതിന് ശേഷമാണ് രണ്ടാം വിവാഹത്തിനൊരുങ്ങിയത്. കിരണ്‍ ടിവിയില്‍ അവതരിപ്പിച്ച ഒരു മ്യൂസിക് ഷോയിലൂടെയാണ് അര്‍ച്ചന പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. പിന്നീട് സീരിയലുകളില്‍ താരം ശ്രദ്ധ നേടിയെടുത്തു. സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്ന ‘എന്റെ മാനസപുത്രി’യില്‍ സോഫിയുടെ ജീവിതം നരകതുല്യമാക്കിയ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.
വളരെ സിമ്പിള്‍ ആയാണ് അര്‍ച്ചന ഗ്ലോറിയെ പ്രേക്ഷകര്‍ക്കു മുമ്പിലെത്തിച്ചത്. പിന്നീട് നിരവധി വില്ലത്തി വേഷങ്ങള്‍ താരത്തെ തേടിയെത്തി. അര്‍ച്ചനയുടെ വിവാഹ രഹസ്യം പരസ്യമാക്കിയത് ദിയ സന ആയിരുന്നു, ഇരുവരും ബിഗ്‌ബോസില്‍ വച്ചുള്ള സുഹൃത്ത് ബന്ധമാണ്. ജീവിതത്തില്‍ കൂടപ്പിറപ്പിറപ്പിനോളം പ്രിയപ്പെട്ട മുത്തേ അർച്ചനാ സുശീലൻ.
നിന്റെ സന്തോഷങ്ങളില്‍ മാത്രം നിനക്ക് ഒരുപാട് മുന്നോട്ടു പോകാന്‍ സാധിക്കട്ടെ എന്നായിരുന്നു ദിയ സോഷ്യല്‍ മീഡിയയില്‍ എഴുതിയത് ,അമേരിക്ക വരെ എത്തണ കാര്യം നടക്കൂല. പക്ഷെ, ഇനി കൂടെ എന്തിനും മൈ ബ്രോ പ്രവീൺ നായർ ഉണ്ടല്ലോ… മിസ്സ് യൂ ചക്കരെ. അപ്പൊ ഹാപ്പി കല്യാണ ദിവസം അര്‍ച്ചു & പ്രവീണ്‍’ എന്നും ദിയ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴിതാ സന്തോഷത്തോടെ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു ആദ്യത്തെ വെഡിങ് ആനിവേഴ്സറി ആഘോഷിക്കുകയാണ്. മാത്രമല്ല അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത്തിന്റെയും വിവാഹം ഈ ദിവസമായിരുന്നുവെന്നും താരം പറയുന്നു. തന്റെ തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണ സന്തോഷമാണെന്നും പ്രവീണ്‍ നല്ല ഭര്‍ത്താവാണെന്നും താരം പറഞ്ഞു.