അനിഖ എന്ന നായര്‍ രൂപശ്രീ രാജവിക്രമന് എന്ന നടിയെ അറിയുമോ?. ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ നടി വളരെ സജീവമാണ്. തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് അനിക്കാ വിക്രമന്. നടിയുടെ കേരളത്തനിമയിലുള്ള ഗ്ലാമറസ്സ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
നടി എന്ന നിലയിലും മോഡല്‍ എന്ന നിലയിലും തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. അനിഖ എന്ന നായര്‍ രൂപശ്രീ രാജവിക്രമന് എന്ന നടി തന്റെ സിനിമകളെക്കാളും കൂടുതല്‍ മോഡല്‍ ഫോട്ടോഷൂട്ട് കളിലൂടെയും ഗ്ലാമര്‍ രംഗങ്ങളിലൂടെ ആണ് ഞാന്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടുന്നത് ഒരു നടി എന്ന നിലയില്‍ താരം അധികം ആരാധകര്‍ക്കിടയില്‍ സുപരിചിതയല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വളരെ സജീവമായി നില്ക്കുന്ന താരം കേരളത്തനിമയുള്ള ചിത്രങ്ങളും ഗ്ലാമറസ് രംഗങ്ങളിലുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സാരിയില്‍ ബ്ലൗസ് ഇടാതെയുള്ള താരത്തിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുള്ള താരം തമിഴ് സിനിമയിലാണ് കൂടുതലായും അഭിനയിക്കുന്നത്. വ്യത്യസ്തമായ അഭിനയം കൊണ്ട് സിനിമയില്‍ തന്റേതായ ഇടം പിടിക്കാനും ആരാധകര്‍ക്കിടയില്‍ സ്ഥിര പ്രതിഷ്ഠ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.
2019 ആണ് താരം സിനിമ അഭിനയ മേഖലയില്‍ തന്റെ കരിയര്‍ ആരംഭിച്ചത്. 2019 ല്‍ പുറത്തിറങ്ങിയ ജാസ്മിന് എന്ന തമിഴ് സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയില്‍ തന്നെ വളരെ മികച്ച അഭിനയം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരങ്ങള്‍ ലഭിച്ചു.
ഒരുപാട് ആരാധകരെ നേടാന്‍ മാത്രം മികച്ച അഭിനയം ആദ്യ സിനിമയില്‍ തന്നെ താരം കാഴ്ചവെച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോകുന്ന ഓരോ കഥാപാത്രങ്ങളെയും ആഴത്തിലറിഞ്ഞു അവതരിപ്പിക്കുന്നതാണ് താരത്തിന്റെ മികവ്. അതാണ് ആരാധകര്‍ വളരെ പെട്ടെന്ന് തന്നെ താരത്തെ സ്വീകരിക്കാന്‍ കാരണം.
യഥാര്‍ത്ഥ പേരായ നായര്‍ രൂപശ്രീ എന്നത് മാറ്റി അനിഖ വിക്രമന് എന്ന പേര് സ്വീകരിച്ചത് സിനിമയില്‍ വന്നതിനു ശേഷമായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിട്ടുള്ള താരം നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. മോഡേണ്‍ വേഷങ്ങളും നാടന്‍ വേഷങ്ങളും ഒരുപോലെ താരത്തിന് ഇണങ്ങാറുമുണ്ട്.
ഇപ്പോഴിതാ ഒരു വ്യത്യസ്തമായ ഷൂട്ടുമായി എത്തിയിരിക്കുകയാണ്. ”ഒരു ക്ലാസ് കേരള വിഷയമാണ് യക്ഷിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയം.. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയിലെ പുണ്യ തോട്ടങ്ങളുമായി ബന്ധപ്പെട്ട അസ്വാഭാവിക ജീവികളാണ് യക്ഷിണികള്‍. അവര്‍ ആഗ്രഹിക്കുന്നത് എന്തും നല്‍കുന്നവരാണ്. അവള്‍ക്ക് ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിയില്ല.
പക്ഷേ ഇവിടെ അവള് ഒരു ബ്രാഹ്മണ പുരോഹിതനുമായി പ്രണയത്തിലാകുന്നു, അവര്‍ക്ക് ഈ ലോകത്ത് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട്, അവനെയും ഈ ലോകത്തെയും ഉപേക്ഷിക്കുകയല്ലാതെ അവള്‍ക്ക് മറ്റ് മാര്‍ഗമില്ല..”, മനോഹരമായ ഈ കുറിപ്പോടെ തന്റെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ അനിഖ പങ്കുവച്ചു. റോജന്‍ നാഥാണ് ചിത്രങ്ങള്‍ എടുത്തത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.