in ,

സ്വന്തം വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് മുസ്ലിമിനെ വിവാഹം കഴിച്ചു… പിന്നീട് സംഭവിച്ചത് ഇങ്ങനെ: നടി ഇന്ദ്രജ തുറന്ന് പറയുന്നു

മികച്ച അഭിനേത്രിയായും നടത്തുകയായും മോഡലായും എല്ലാം തെന്നിന്ത്യ ഒട്ടാകെ തിളങ്ങിനിൽക്കുന്ന താരമാണ് ഇന്ദ്രജ. മികവാർന്ന അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ച ഇന്ദ്രജ ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു.

1993 മുതൽ 2007 വരെ സിനിമാലോകത്ത് സജീവമായി നിലനിന്നിരുന്ന താരം പിന്നീട് നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം 2014 ലാണ് അഭിനയ ലോകത്തേക്ക് തിരിച്ചുവരുന്നത്. ഇപ്പോഴും സജീവമായി സിനിമ മേഖലയിൽ തന്നെ നിൽക്കുകയാണ് താരം. മിനിസ്ക്രീനിലും ബിസ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കാൻ സാധിച്ച ഇന്ദ്രജക്ക്, ഒരുപാട് ടിവി ഷോകളിൽ പ്രത്യക്ഷപ്പെടാനും അതിലൂടെ ധാരാളം ആരാധകരെ നേടിയെടുക്കാനും സാധിച്ചു.

നിരവധി സൂപ്പർതാരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇന്ദ്രജ, തൻറെ കരിയറിൽ ധാരാളം പ്രശ്നങ്ങൾ നേരിട്ടെങ്കിലും അവയെല്ലാം പൂമാലയായി സ്വീകരിച്ച് കരിയർ ബിൽഡ് ചെയ്ത് മുന്നോട്ട് പോവാൻ കഴിഞ്ഞ, ഇച്ഛാശക്തിയുള്ള ഒരു അഭിനയത്രിയാണ്. കലാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം, ഒരു മികച്ച നർത്തകിയായയും അറിയപ്പെടുന്നു. കർണാട്ടിക് മ്യൂസിക് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് എത്തിയ ഇന്ദ്രജ കുച്ചുപ്പുടിയിൽ അഗ്രഗണ്യയാണ്.

ഒരുകാലത്ത് ഏറെ ചർച്ചയായ ഒരു സംഭവമായിരുന്നു ഇന്ദ്രജയുടെ വിവാഹം. തന്റെ മനസ്സിനിണങ്ങിയ ആളെ കല്യാണം കഴിക്കാനായി ധാരാളം കഷ്ടപ്പാടുകൾ താരത്തിന് നേരിടേണ്ടി വന്നിരുന്നു. അതിൽ പ്രധാന പ്രശ്നം ജാതിയും മതവും മറ്റുമായിരുന്നു. ആറു വർഷത്തോളം കാത്തിരിക്കേണ്ടിവന്നു എങ്കിലും പ്രേമിച്ച വ്യക്തിയെ തന്നെ കല്യാണം കഴിക്കാൻ താരത്തിന് സാധിച്ചു. ബ്രാഹ്മിൻ കുടുംബത്തിൽ ജനിച്ച ഇന്ദ്രജ ഒരു മുസ്ലിം യുവാവിനെയായിരുന്നു കല്യാണം കഴിച്ചത്.

നടനും പ്രശസ്ത ബിസിനസ് മാനുമായ മുഹമ്മദ് അബ്ഷറ ആണ് താരത്തിന്റെ ജീവിതപങ്കാളി. അടുത്തിടെ ഒരു അഭിമുഖത്തിലും കല്യാണവുമായി ബന്ധപ്പെട്ട് താൻ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്ന് താരം തുറന്നു പറയുകയുണ്ടായിരുന്നു.

തന്റെ ജീവിതപങ്കാളിയെ കുറിച്ച് മനസ്സിൽ കൃത്യമായി ഒരു ധാരണയുണ്ടായിരുന്നു എന്നും അങ്ങനെ ഒരാളെ തന്നെയായിരുന്നു അബ്ഷറയിൽ താൻ കണ്ടത് എന്നും ഇന്ദ്രജ വ്യക്തമാക്കുന്നു. വലിയും കുടിയും ഉള്ള ഒരാളായിരിക്കരുത് എന്നായിരുന്നു തന്റെ ഏറ്റവും വലിയ ആഗ്രഹം എന്നും അത് പൂർണമായും അദ്ദേഹത്തിൽ താൻ കണ്ടു എന്നും ഇന്ദ്രജ കൂട്ടിച്ചേർക്കുന്നു.

താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള വ്യക്തി ആയതുകൊണ്ട് തന്നെ അദ്ദേഹത്തെ കല്യാണം കഴിക്കാൻ തയ്യാറായി എന്നും പക്ഷേ അതിനായി ആറു വർഷത്തോളം കാത്തിരിക്കേണ്ടിവന്നു എന്നും താരം വെളിപ്പെടുത്തുന്നു.

Written by Editor 4

അർച്ചനയുടെ രണ്ടാം ഭർത്താവ് അമേരിക്കയിൽ എഞ്ചിനിയർ; തന്റെ രണ്ടാം വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ സന്തോഷം പങ്ക് വെച്ച് നടി അർച്ചന സുശീലൻ, ആശംസകൾ അറിയിച്ച് ആരാധകർ

നയൻ താരയെ ഞങ്ങളാണ് പ്രശസ്ഥയാക്കിയത്, അത് പോലെ പ്രശസ്തയാവണമെങ്കിൽ വഴങ്ങിതരണം.. ശ്രീനിധി വെളിപ്പെടുത്തുന്നു