നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് രാധിക ആപ്തെ. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടി സ്വന്തമായൊരിടം നേടിയെടുത്തു. പലപ്പോഴും ബോള്‍ഡ് രംഗങ്ങളുടെ പേരിലും രാധിക വാര്‍ത്തകളില്‍ നിറയാറുണ്ട്. നടി സ്വീകരിച്ചിട്ടുള്ള ശക്തമായ നിലപാടുകള്‍ പലപ്പോഴും ശ്രദ്ധ നേടിയിട്ടുമുണ്ട്. ഹിന്ദിക്ക് പുറമേ മലയാളത്തിലും തമിഴിലും എല്ലാം അഭിനയിച്ച താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.
രജനീകാന്തിനൊപ്പം കബാലിയില്‍ അഭിനയിച്ച രാധിക ടോവിനോ തോമസ് ചിത്രമായ ഫോറന്‍സിക്കിന്റെ ഹിന്ദി പതിപ്പിപ്പിലും വേഷം കൈകാര്യം ചെയ്യുകയുണ്ടായി. തന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ യാതൊരു മടിയും കാണിക്കാറില്ല രാധിക. രാധിക ആപ്‌തെ പ്രധാന വേഷത്തിലെത്തിയ ചിത്രമായ പാര്‍ച്ച്ഡിലെ രാധികയുടെ ബോള്‍്ഡ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഈ സംഭവത്തില്‍ താരത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന് രാധിക നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ഒരു പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. പുറത്തായ രംഗങ്ങള്‍ സിനിമയുടെ വിജയത്തിന് സഹായിച്ചിരുന്നുവോ എന്നായിരുന്നു രാധികയോട് മാധ്യമപ്രവര്‍ത്തകന്‍ രാധികയോട് ചോദിച്ചത്. ഇതിന് രൂക്ഷമായ ഭാഷയിലായിരുന്നു രാധിക മറുപടി നല്‍കിയത്.
”ക്ഷമിക്കണം, നിങ്ങളുടെ ചോദ്യം മണ്ടത്തരമാണ്. നിങ്ങളെ പോലുള്ളവരാണ് വിവാദങ്ങളുണ്ടാക്കുന്നത്. നിങ്ങള്‍ വീഡിയോ കാണുകയും അത് ഷെയര്‍ ചെയ്യുകയും ചെയ്തവരാണ്. നിങ്ങളില്‍ നിന്നുമാണ് വിവാദമുണ്ടാകുന്നത്”. ”ഞാന്‍ ഒരു കലാകാരിയാണ്. ഒരു ജോലി ചെയ്യേണ്ടി വന്നാല്‍ ഞാന്‍ ചെയ്യും. നിങ്ങള്‍ നിങ്ങളുടെ കൊക്കൂണില്‍ നിന്നും പുറത്ത് വന്ന് ലോക സിനിമയിലേക്ക് നോക്കിയാല്‍, പുറത്തുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കിയാല്‍, സ്വന്തം ശരീരത്തെക്കുറിച്ച് നാണക്കേടില്ലാത്തവര്‍ ചെയ്യുന്നത് കണ്ടാല്‍ ഈ ചോദ്യം എന്നോട് ചോദിക്കില്ലായിരുന്നു.”
സ്വന്തം ശരീരത്തെക്കുറിച്ച് നാണക്കേടുള്ളവര്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസയുണ്ടാവുകയുള്ളൂ. നാളെ നിങ്ങള്‍ക്കൊരു നഗ്ന ശരീരം കാണണമെന്ന് തോന്നുകയാണെങ്കില്‍ സ്വയം കണ്ണാടിയില്‍ നോക്കണമെന്നും രാധിക ചോദ്യകര്‍ത്താവിനോടായി പറയുന്നുണ്ട്. താരത്തിന്റെ മറുപടി കേട്ടതോടെ താരത്തെ വേദനിപ്പിച്ചതില്‍ താന്‍ മാപ്പ് പറയുന്നതായി മാധ്യമപ്രവര്‍ത്തകന്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ തനിക്ക് വേദനിച്ചില്ലെന്നും നിങ്ങളാണ് എല്ലാം മറക്കേണ്ടതെന്നായിരുന്നു രാധിക ഇതിനോട് പ്രതികരിച്ചത്. മെലിഞ്ഞ ശരീരപ്രകൃതമായതിനാല്‍ തനിക്ക് കേള്‍ക്കേണ്ടി വന്ന കമന്റുകള്‍ രാധിക അടുത്തിടെ പങ്കുവെച്ചിരുന്നു. മാ റിടവും അരക്കെട്ടും വലുതാക്കണമെന്നും ഇതിന് ഇഞ്ചക്ഷന്‍ എടുക്കണമെന്നും അടുത്ത സുഹൃത്തുക്കള്‍ പോലും പറഞ്ഞിരുന്നു.
മൂക്കിന്റെ ആകൃതി മാറ്റണമെന്ന് പോലും അഭിപ്രായങ്ങള്‍ കേട്ടിരുന്നു. ലൈം ഗി ക അ തിക്ര മങ്ങള്‍ക്ക് എപ്പോഴും തെളിവുകള്‍ സൂക്ഷിക്കാന്‍ കഴിയില്ല. വിമര്‍ശിക്കുന്നവര്‍ അതിക്രമം നേരിട്ടവരുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ എങ്കിലും ശ്രമിക്കണം എന്ന് രാധിക പറയുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… മീ ടു എന്ന് തുറന്നുപറഞ്ഞ് മുന്നോട്ടുവരുന്നവരെ കേള്‍ക്കണം. ആര്‍ക്കെതിരെ ആണോ ആരോപണമുന്നയിച്ചത് അവരെക്കുറിച്ച് മറ്റു ആര്‍ക്കെങ്കിലും സമാന അനുഭവമുണ്ടോ എന്ന് അന്വേഷിക്കണം. അത്യന്തം സെ ന്‍ സി റ്റീവായ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കുകയും വേണം. അടുത്തകാലത്തെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ മോശം അനുഭവവും താരം പങ്കുവെച്ചിരുന്നു.