മലയാളികളുടെ പ്രിയനായികയാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാണ് കനിഹ.സിനിമ തിരക്കുകൾക്കിടയിലും, കിട്ടുന്ന ഇടവേളകളിൽ കനിഹ കുടുംബത്തിനൊപ്പമാണ് ചിലവഴിക്കുക.
തനിക്ക് ഇഷ്ടമുള്ള കാര്യമാണ് അഭിനയം, അത് ഇഷ്ടത്തോടെ ചെയ്യുന്നുവെന്ന് കനിഹ എപ്പോഴും പറയാറുണ്ട്. ഹൈദരാബാദിൽ ബ്രോ ഡാഡി ടീമിനൊപ്പം ചേരുമ്പോഴും ഇതേ കാര്യം പറഞ്ഞു കൊണ്ടാണ് നടി എത്തിയത്. നമ്മൾ ചെയ്യുന്നത് എന്തോ അതിനെ സ്‌നേഹിക്കുക എന്ന് പറഞ്ഞുകൊണ്ട് വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കനിഹ.
‘വിജയം യാദൃശ്ചികമല്ല.അത് പഠനവും ത്യാഗങ്ങളും സ്ഥിരോത്സാഹവും പിന്നെ നിങ്ങൾ ചെയ്യുന്നതിനെ സ്‌നേഹിക്കുന്നതും കൂടിയാണ്. നിങ്ങളാൽ കഴിയുന്നത് എല്ലാം നൽകാതെ ഉപേക്ഷിക്കരുത്.വളരെയധികം സ്‌നേഹവും പോസിറ്റീവിയും ഉള്ള ഈ ചിത്രം പങ്കുവയ്ക്കുന്നു, ആവശ്യമുള്ളവർക്കായി’- കനിഹ കുറിച്ചു.അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്.
ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡിയിലും കനിഹ എത്തുന്നുണ്ട്.
View this post on Instagram