in

അയാളുടെ ഭാര്യയാവുമെങ്കിൽ 25 ലക്ഷം വരെ മാസം ശമ്പളം തരാം എന്ന് വരെ എനിക്ക് ഓഫർ കിട്ടി; നീതു ചന്ദ്ര പറയുന്നു

2005-ല്‍ പുറത്തിറങ്ങിയ ഗരം മസാല എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമകളുടെ ഭാഗമായ നടിയാണ് നീതു ചന്ദ്ര. പിന്നാലെ ഓയ് ലക്കി ലക്കി ഓയ് എന്ന സിനിമയിലൂടെ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടി.

അടുത്തകാലത്ത് സിനിമയില്‍ നടി അത്ര സജീവം അല്ല. 2011-ല്‍ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് അവരഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഇപ്പോഴിതാ നടി നടത്തിയ ഒരു വെളിപ്പെടുത്തല്‍ സിനിമാലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

മാസം തോറും ശമ്പളം തന്നാല്‍ ഭാര്യയായി കൂടെ കഴിയാമോ എന്ന് തന്നോട് ഒരു പ്രമുഖ വ്യവസായി ചോദിച്ചു എന്ന താരത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീതു വെളിപ്പെടുത്തല്‍ നടത്തിയത്. വിവാഹാഭ്യര്‍ത്ഥനയുമായി തന്നെ സമീപിച്ചത് ഒരു വലിയ വ്യവസായിയാണ് എന്ന് നീതു പറഞ്ഞു.

അയാളുടെ പേര് പറയാന്‍ താന്‍ തയ്യാറല്ല എന്നും തന്നെ വിവാഹം കഴിക്കുകയാണെങ്കില്‍ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ തരാമെന്നും അയാള്‍ പറഞ്ഞതെന്നും നീതു പറഞ്ഞു. വിജയിച്ച ഒരു താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്ന് നീതു പറയുന്നു. 13 ദേശീയ പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം ജോലി ചെയ്തുവെന്നും എല്ലാം വലിയ സിനിമകളായിരുന്നിട്ടും പക്ഷേ ഇപ്പോള്‍ ജോലിയൊന്നും ഇല്ലെന്ന് നീതു പറയുന്നു.

വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടര്‍ ഓഡിഷന് ചെന്നപ്പോള്‍ നീതു ശരിയാവില്ലെന്ന് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ടെന്നും നീതു പറയുന്നു. വളരെ പ്രശസ്തനായ ഒരു കാസ്റ്റിംഗ് ഡയറക്ടറായിരുന്നു അയാള്‍, എന്നാല്‍ അയാളുടെ പേര് ഇവിടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഓഡിഷന്‍ കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ അയാള്‍ എന്നോട് പറഞ്ഞു, ‘എനിക്ക് ശരിക്കും സങ്കടമുണ്ട് നീതു, ഇത് ശരിയാവില്ല. എന്ന്. നീതു ഗദ്ഗദത്തോടെ പറയുന്നു.

എന്നിരുന്നാലും, വര്‍ഷങ്ങള്‍ക്കൊണ്ട് നടി തന്റെ സിനിമകളിലൂടെ തന്റെ കഴിവ് പ്രകടമാക്കിയിട്ടുമുണ്ട്. ട്രാഫിക് സിഗ്‌നല്‍, ഒയെ ലക്കി ലക്കി ഒയെ, അപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ നിരവധി സിനിമകളിലാണ് നടി ഇതിനോടകം പ്രവര്‍ത്തിച്ചിട്ടുള്ളത്. 2005 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശേഷം കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നീതു മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയിരുന്നു. ഒയെ ലക്കി ലക്കി ഒയെ എന്ന സിനിമയിലൂടെയായിരുന്നു ഈ നേട്ടം.

Written by Editor 3

പഠിപ്പിക്കുന്ന ടീച്ചറെ ഡേറ്റിംഗിന് കൊണ്ടു പോകുന്ന സുഹൃത്ത് എനിക്കുണ്ട്, അത് ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല; അമല പോൾ

എന്റെ ന ഗ്ന ശരീരം നിങ്ങൾക്ക് കാണണമെന്ന് തോന്നുന്നുണ്ടോ? തന്റെ ആരാധകരോട് രാധിക ആപ്‌തെ ചോദിച്ചത് ഇങ്ങനെ