തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങിയ നടിയാണ് മധുബാല. അഴകന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ സജീവമായി. മലയാളികള്‍ക്കിടയിലും ഏറെ പ്രിയം നേടിയെടുക്കാന്‍ മധുബാലയ്ക്കായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത് നടിയുടെ മക്കളുടെ ഒരു ചിത്രമാണ്. നടി തന്നെയാണ് ചിത്രം പങ്കുവെച്ചത്. മിസ് ചെയ്യുന്നു എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
അമിതാ , കിയായ എന്നിങ്ങനെ രണ്ട് മക്കളാണ് മധുബാലയ്ക്കുള്ളത്. അമ്മയെ പോലെ തന്നെയാണ് മക്കളെന്നാണ് ആരാധകര്‍ പറയുന്നത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മധുബാല വിവാഹിതയായത്. ബിസിനസുകാരനായ ആനന്ദ് ഷായുമായുള്ള വിവാഹം 1999ല്‍ ആണ് നടന്നത്. വിവാഹ ശേഷം നടി സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുതത്തു. എന്നാല്‍ പിന്നീട് താരം മടങ്ങി എത്തുകയും ചെയ്തു.
മമ്മൂട്ടി ചിത്രമായ അഴകനിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചതെങ്കിലും റോജയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒറ്റയാള്‍ പട്ടാളമായിരുന്നു നടിയുടെ ആദ്യത്തെ മലയാള സിനമ. മോഹന്‍ലാല്‍ ചിത്രമായ യോദ്ധ നടിക്ക് ഏറെ പ്രശസ്തി നല്‍കിയിരുന്നു. നീലഗിരി എന്നോട് ഇഷ്ടം കൂടാമോ, എന്നിവയാണ് നടിയുടെ മറ്റ് മലയാള സിനിമകള്‍. ഒരിടവേളയ്ക്ക് ശേഷം താരം മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് ‘സംസാരം ആരോഗ്യത്തിന് ഹാനികരം’.