ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രമ്യ പണിക്കര്‍. സിനിമ തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. സിനിമയിലെ ആ ഗ്ലാമറസ് ടീച്ചറും യുവാക്കളുടെ പ്രിയങ്കരിയായി മാറി.
ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധനേടിയ രമ്യയ്ക്ക് ബിഗ്‌ബോസ് സീസണ്‍ 4ല്‍ അവസരം ലഭിച്ചിരുന്നു. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതിനുശേഷം രമ്യയ്ക്ക് നിരവധി ആരാധകരാണ് ഉണ്ടായത്. നിരവധിപേരാണ് രമ്യയുടെ യുടെ ഫോളോവേര്‍സായി സോഷ്യല്‍ മീഡിയയില്‍ എത്തിയത് .സോഷ്യല്‍ മീഡിയ വളരെ ആക്ടീവ് ആയ രമ്യ പ്രേക്ഷകരോട് വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ മാത്രമായി 2 ലക്ഷത്തിന് മുകളില്‍ ആരാധകര്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകള്‍ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് വൈറല്‍ ആവുകയാണ്. ഇ ടൈംസ് ടിവിയുമായി സംസാരിക്കവെ രമ്യ തന്റെ ബിഗ് ബോസ് ദിനങ്ങള്‍ ഓര്‍ത്തെടുത്തു. ഷോയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് താരം പറഞ്ഞു.
ഷോയുടെ ഭാഗമാകാനുള്ള എന്റെ തീരുമാനത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. ഇപ്പോള്‍, മിക്കവാറും എല്ലാവരും എന്നെ തിരിച്ചറിയുന്നു. എനിക്ക് ഇത്രയും സ്വീകാര്യത തന്നതിന് ബിഗ് ബോസിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഗെയിമില്‍ എത്ര വഴക്കിട്ടാലും അവസാനം ഞങ്ങള്‍ കുടുംബത്തെപ്പോലെയായിരുന്നു.
ഞങ്ങള്‍ എല്ലാവരും അടുക്കളയില്‍ ഒത്തുകൂടി ഒരുമിച്ചിരുന്ന് പാചകം ചെയ്ത സമയങ്ങളെ ഞാന്‍ ഇപ്പോഴും മിസ് ചെയ്യുന്നുണ്ട്. ഞങ്ങള്‍ പാടിയും തമാശകള്‍ പറഞ്ഞു ആസ്വദിച്ചിരുന്നു. അത് വളരെ സ്‌പെഷ്യലായിരുന്നു. ഞങ്ങള്‍ എല്ലാവരും ഒരേ പ്ലേറ്റില്‍ നിന്ന് ഭക്ഷണം പങ്കിട്ടു, ആ നിമിഷങ്ങള്‍ അവിസ്മരണീയമാണ്- രമ്യ ബിഗ് ബോസ് വീട്ടിലെ അവിസ്മരണീയ നിമിഷങ്ങളായി ഓര്‍ത്തു.
ലോക്ക്ഡൗണ്‍ സമയത്ത്, മിക്ക ആളുകളും ഷോ കണ്ടിട്ടുണ്ടെന്ന് കരുതുന്നു, അതുകൊണ്ട് ഇപ്പോള്‍ അവര്‍ക്ക് അത് എന്താണെന്ന് അറിയാം. മത്സരാര്‍ത്ഥികള്‍ പോലും മത്സരത്തിനായി നന്നായി തയ്യാറെടുക്കും. പാരീസ് ലക്ഷ്മി, സുചിത്ര നായര്‍, അസീസ്, ആര്‍ജെ മാത്തുക്കുട്ടി തുടങ്ങിയവരെ ബിഗ് ബോസില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ എങ്ങനെയാണെന്ന് അറിയാന്‍ എനിക്ക് ആകാംക്ഷയുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
മോഡലിംഗ് രംഗത്തും രമ്യ തിളങ്ങാറുണ്ട്. ബിഗ് ബോസ്സില്‍ വന്നതിനു ശേഷം താരത്തിന് നിരവധി അവസരങ്ങളാണ് വന്നിരിക്കുന്നത്. ചങ്ക്‌സില്‍ കുട്ടികളുടെ ജോളിമിസ്സായിട്ടാണ് രമ്യ പ്രേക്ഷകര്‍ക്ക് എത്തിയത്. ഇര, സണ്‍ഡേ ഹോളിഡേസ്, മാസ്റ്റര്‍പീസ്, ഒരു യമണ്ടന്‍ പ്രേമകഥ, പൊറിഞ്ചു മറിയം ജോസ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകളിലും രമ്യ അഭിനയിച്ചിരുന്നു.
ഇപ്പോള്‍ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി പ്രചരിക്കുന്നത്. ബോള്‍ഡ് ആയി ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അപ്പോള്‍ ഇതാണല്ലോ ശരീര സൗന്ദര്യ രഹസ്യം എന്നാണ് മിക്കവരുടേയും ചോദ്യം.