നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ സ്വന്തമായ നടിയാണ് അർച്ചന കവി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പെയിൻറിങ്, വെബ് സീരിയലുകൾ, ബ്ലോഗുകൾ, തുടങ്ങി മിനിസ്ക്രീൻ അഭിനയം വരെ എല്ലാം ചെയ്ത് പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. മുൻപ് പങ്കാളികളായിരുന്ന അർച്ചനയും അപേക്ഷയും വേർപെടുന്ന കാര്യം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
പിന്നീട് ആ കാലത്ത് താൻ നേരിട്ട് മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അർച്ചന തുറന്നു സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തകൾ ആയിരുന്നു. ഇപ്പോൾ നവമാധ്യമ മേഖലകളിൽ സജീവ സംസാരം ആകുന്നത് അർച്ചനയും ധന്യ വർമ്മയുമായുള്ള സംസാരത്തിന്റെ ഒരു വീഡിയോയാണ്. മാനസികമായ ബുദ്ധിമുട്ടുകൾ ആദ്യം തന്നെ ശരീരത്തെ ആകമാനം ബുദ്ധിമുട്ടിച്ചു എന്ന് അർച്ചന വെളിപ്പെടുത്തുന്നു.
ആദ്യം വീട്ടിൽ നിന്നും ഒരു ഗൈനക്കോളജിസ്റ്റ് കാണാൻ കൊണ്ടുപോയെന്നും അപ്പോൾ ഡോക്ടർ നൽകി ഉപദേശം തനിക്ക് വളരെ വിചിത്രമായിരുന്നു എന്നുമാണ് അർച്ചന തുറന്നു പറയുന്നത്. ആറു മാസത്തിനുള്ളിൽ ഡോക്ടർ തന്നോട് ഗർഭിണിയാകാൻ ആവശ്യപ്പെട്ടു എന്നും അതിനുള്ള ഗുളികകളും മറ്റും ഡോക്ടർ സജസ്റ്റ് ചെയ്തു എന്നും അർച്ചന വെളിപ്പെടുത്തുന്നു.
ഇതിൻറെ പ്രവർത്തനരീതി എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ അത് ഹോർമോണിൽ വേരിയേഷൻസ് ഉണ്ടാകുമ്പോൾ താനെ ശരിയാകും എന്നാണ് ഡോക്ടർ ഉപദേശിച്ചത് എന്നാണ് അർച്ചന പറയുന്നത്. ആ കാലത്ത് അഭീഷമായുള്ള ബന്ധം വളരെ സ്മൂത്തായിരുന്നു എന്നും അഭിമുഖത്തിനിടയിൽ അർച്ചന പറയുന്നു. അതേസമയം മെന്റൽ ഹെൽത്ത് എന്ന് പറയുന്നത് മറ്റാരോഗ്യ പ്രശ്നങ്ങൾ പോലെ നമുക്ക് വേഗത്തിൽ കണ്ടെത്താൻ കഴിയുന്ന ഒന്നല്ല എന്നും ഗൈനക്കോളജിനെ കണ്ട ശേഷം ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ താൻ തന്നെയാണ് മുൻകൈയെടുത്ത് എന്നും താരം വെളിപ്പെടുത്തുന്നുണ്ട്.
ആ കാലഘട്ടം തനിക്ക് അത്ര സ്മൂത്ത് ആയിരുന്നില്ല എന്നും എനിക്ക് പിന്തുണയായി എല്ലാവരും കൂടെ ഉണ്ടായിട്ട് കൂടി അതിൽ നിന്നും മുക്തമായ സമയം എടുത്തു എന്നും താരം വെളിപ്പെടുത്തുന്നു. അപ്പോൾ ഈ ഘട്ടത്തെക്കുറിച്ച് അധികം അറിവില്ലാത്ത ആളുകൾ എന്തുചെയ്യും അവ ഓർത്തിട്ടാണ് സോഷ്യൽ മീഡിയയിൽ തനിക്ക് ഉണ്ടായ വിഷമഘട്ടത്തെക്കുറിച്ച് താൻ തുറന്നുപറഞ്ഞത് എന്നായിരുന്നു അർച്ചന പറഞ്ഞത്.
ഇതായിരുന്നു തന്റെ പ്രോസസ് എന്നും ഇതിലൂടെ ആളുകൾക്ക് അപബോധം നൽകണമെന്ന് ചിന്തയായിരുന്നു തന്റെ തുറന്നുപറച്ചിൽ പിന്നിൽ എന്നും അർച്ചന കവി വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താൻ വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നു എന്ന അർച്ചന തുറന്നു പറഞ്ഞത്.
എന്നാൽ തങ്ങളുടെ വിവാഹമോചനത്തിന് ഇതൊരിക്കലും ഒരു കാരണമായില്ല എന്ന് അർച്ചന വെളിപ്പെടുത്തുന്നു. ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞതിനാൽ ആണ് ഞങ്ങൾ ആ ബന്ധത്തിൽ നിന്ന് മോചനം നേടിയത്. അല്ലാതെ അത് അത്ര കൈപ്പേറിയ ഒരു അനുഭവമായിരുന്നില്ല അർച്ചന തുറന്നു പറയുന്നു.