സോഷ്യല്‍ മീഡിയയില്‍ തരംഗമായി മലൈക അറോറയുടെ ഐറ്റം ഡാന്‍സ്. ആയുഷ്മാന്‍ ഖുറാനയുടെ ആന്‍ ആക്ഷന്‍ ഹീറോയിലെ വീഡിയോ ഗാനമാണ് വൈറലായത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ഒരുപാട് ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിലര്‍ കണ്ടത്.
ഇപ്പോള്‍ ചിത്രത്തിലെ ഒരു ഐറ്റം സോങ് റിലീസ് ആയിരിക്കുകയാണ്. ബോളിവുഡിലെ ക്ലാസിക് ഹിറ്റ് ഗാനമായ ആപ് ജൈസാ കോയി മേരെ സിന്ദഗി മേം ആയെ എന്നതിന്റെ റീമിക്‌സ് ആണ് ഇപ്പോള്‍ വന്നിരിക്കുന്ന പുതിയ ഗാനം എന്നതിനപ്പുറം പ്രേക്ഷകരുടെ മാധവ സുന്ദരിയായ മലേക അറോറ യാണ് ഐറ്റം സോങ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും വീഡിയോ ഗാനം വൈറലാവാനിടയായി.
വ്യായാമത്തിലും യോഗയിലും ഏറെ ശ്രദ്ധിക്കുന്ന മലൈകയുടെ വീഡിയോകള്‍ വൈറലാണ്. റെഡ് കാര്‍പെറ്റ് രാജ്ഞി എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്. 2008ല്‍ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനൊപ്പം ദബാംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിര്‍മ്മാതാവായി അരങ്ങേറ്റം കുറിച്ചു. ഒരു അഭിനേത്രിയെന്ന നിലയില്‍, കാന്റെ, ഇഎംഐ എന്നീ ചിത്രങ്ങളില്‍ മലൈക അറോറ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ചയ്യ ചയ്യ, ഗുര്‍ നാലോ ഇഷ്‌ക് മിത, മാഹി വേ, കാല്‍ ധമാല്‍, മുന്നി ബദ്നാം ഹുയി എന്നീ ഗാനങ്ങളിലെ നൃത്ത പ്രകടനത്തിലൂടെ താരം പ്രശസ്തയാണ്. 2016 ല്‍ ആണ് മലൈക അറോറയും അര്‍ബാസ് ഖാനും തമ്മില്‍ വേര്‍പിരിഞ്ഞത്. വിവാഹ മോചന സമയത്ത് തന്നെ ഏറ്റവും അധികം സമ്മര്‍ദ്ദത്തിലാക്കിയത് സമൂഹത്തിലുള്ള തന്റെ ഇമേജിനെ കുറിച്ചും മകന്റെ ഭാവിയെ കുറിച്ചും ഉള്ള ചിന്തയായിരുന്നു എന്ന് മലൈക പറയുന്നു.
വ്യക്തിപരമായി ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നു. കുടുംബത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും ഒരുപാട് ബുദ്ധിമുട്ടി. വേര്‍പിരിയല്‍ ഞങ്ങളുടെ കുഞ്ഞ് എങ്ങിനെ നേരിടും എന്നതായിരുന്നു ഏറ്റവും വലിയ വിഷമം. സമൂഹം എങ്ങിനെ നേരിടും. ഞാന്‍ ഈ അവസ്ഥയെ മറി കടക്കും, വീണ്ടും എനിക്ക് ജോലിയില്‍ സജീവമാകാന്‍ സാധിയ്ക്കുമോ തുടങ്ങിയ ചിന്തകളെല്ലാം എന്റെ തലയിലൂടെ കടന്ന് പോയി. ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്.
എന്റെ വിവാഹ മോചനം എനിക്ക് ചുറ്റുമുള്ളവരെയും ബാധിയ്ക്കും എന്നതും വലിയ വെല്ലുവിളിയായിരുന്നു. ഞങ്ങള്‍ എന്ന് പറഞ്ഞ് തുടങ്ങിയ ഇടത്ത് നിന്ന് എന്റേത്, നിന്റേത് എന്ന നിലയിലാണ് ഞങ്ങള്‍ ചെന്നു നിന്നത്. വേര്‍പിരിയുക എന്നതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല എന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനമാണ് വിവാഹ മോചനം എന്ന് മൈലക പറഞ്ഞു.
വേര്‍പിരിയുക എന്നാല്‍ എല്ലാവര്‍ക്കും വേദനയുള്ള കാര്യം തന്നെയാണ്. ധ്യാനത്തിലൂടെയും യോഗയിലൂടെയുമാണ് ഞാന്‍ എന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് എന്നും മലൈക അറോറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2019 ലാണ് പ്രണയത്തിലാണെന്ന് മലൈകയും അര്‍ജുനും ആദ്യമായി തുറന്നു പറയുന്നത്.
അര്‍ബാസ് ഖാനുമായുള്ള വിവാഹം 2016 ല്‍ വേര്‍പെടുത്തിയതിനു ശേഷമായിരുന്നു മലൈക അര്‍ജുനുമായി അടുത്തത്. മലൈകയും അര്‍ജുനും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ ഇരുവരും നിരവധി ട്രോളുകള്‍ക്ക് ഇരയായിരുന്നു. അര്‍ജുന്‍ കപൂറിന് 36 വയസ്സും മലൈകയ്ക്ക് 48 വയസ്സുമാണ് പ്രായം.