പ്രണയത്തിൽ നിന്നും വിവാഹത്തിലേക്കെത്തിയ ദാമ്പത്യം ഇന്നും സുന്ദരമായി കൊണ്ടുപോകുന്ന താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ഈ താരജോഡികൾ സിനിമലോകത്തെ മാതൃകദമ്പതികളാണ്. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിലൂടെ തന്നെ ഇരുവരും പ്രണയത്തിലായി. 2002 നവംബറിൽ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോടി വിട പറയുകയും ചെയ്തു. 2006ൽ ഇവർക്കൊരു കുഞ്ഞു പിറന്നു. മകൻ ധക്ഷ് ധാർമികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോൾ സംയുക്തയും കടന്ന് പോയത്. എന്നാൽ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു.
ഇപ്പോൾ അഭിനയത്തിലേക്ക് ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം, സിനിമയിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് സീരിയസ് ആയി ആലോചിച്ചിട്ടില്ല. പെട്ടെന്ന് ചോദിച്ചാൽ അഭിനയിക്കുമോ ഇല്ലയോ എന്ന് പറയാൻ പറ്റണില്ല. എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടേ. ബിജു ചേട്ടൻ അഭിനയിച്ച എല്ലാ സിനിമകളും തന്നെ എനിക്കിഷ്ടമാണ്. അതിൽ ഏതാണ് പ്രിയപ്പെട്ടതെന്ന് വേർതിരിച്ച് പറയാൻ പറ്റില്ല. താൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടം വീണ്ടും ചില വീട്ടുകാര്യങ്ങൾ ആണ്
മെലിയാൻ വേണ്ടിയല്ല യോഗ ചെയ്യുന്നത്, മെലിയണമെങ്കിൽ വേറെ പല വഴികളും ഉണ്ടല്ലോ. എന്നാൽ ഒരു വർക്ക് ഏറ്റെടുക്കുമ്പോൾ ആ വർക്ക് ആവശ്യപ്പെടുകയാണെങ്കിൽ തീർച്ചയായും ഞാൻ മെലിയാനോ വണ്ണം വയ്ക്കാനോ തയ്യാറാണ്