സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. അഭിനയവും നൃത്തവും പാട്ടും മോഡലിങ്ങുമൊക്കെയായി എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് താരം. അഹാനയുടെ കുടുംബം മുഴുവനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഹാനയുടേയും സഹോദരിമാരുടേയും നൃത്ത വീഡിയോകള്‍ക്കും ആരാധകരേറെയാണ്.
ഇടയ്ക്കിടെ കുടുംബം യാത്രകളും നടത്താറുണ്ട്. യാത്ര പോകുന്ന വീഡിയോകളും അഹാന പങ്കുവയ്ക്കാറുണ്ട്. വളരെ കുറച്ചു ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചതാണ് താരം. വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള അഹാന, പ്രശസ്ത നടനായ കൃഷ്ണ കുമാറിന്റെ മകളാണ്. സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒരു താരകുടുംബമാണ് ഇവരുടെത്.
നടിയും നര്‍ത്തകിയും മോഡലുമായ അഹാന, ധാരാളം ഫോളോവേഴ്സ് ഉള്ള ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റി കൂടിയാണ്. 2014 ല്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അഹാന ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഹാന തന്റെ രണ്ടാമത്തെ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയില്‍ അഭിനയിക്കുന്നത്.
ഈ ചിത്രത്തില്‍ നായകനായ നിവിന്‍ പോളിയുടെ അനിയത്തിയുടെ റോളാണ് അഹാന അവതരിപ്പിച്ചത്. പിന്നീട് ടോവിനോ തോമസ് ഒപ്പമുള്ള ലൂക്ക എന്ന ചിത്രത്തിലൂടെ താരം ഏറെ പ്രശസ്തയായി. പതിനെട്ടാം പടി എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷത്തില്‍ അഹാന കൃഷ്ണ എത്തിയിരുന്നു.
സിനിമകള്‍ വളരെ കുറച്ചു ചെയ്തിട്ടുണ്ടെങ്കിലും നവമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. 20 ലക്ഷത്തിലധികം ഫോളോവേഴ്സ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ള അഹാനക്ക് യൂട്യൂബ് ചാനലിലും ലക്ഷ കണക്കിന് സബ്സ്ക്രൈബേഴ്സുണ്ട്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അഹാന സ്ഥിരമായി തന്നെ കണ്ടന്റ് പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് താരത്തിന്റെ ഒരു വീഡിയോ ആണ്. ഇപ്പോള്‍ ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലുള്ള ഫിറ്റനസ് ഫോട്ടോകള്‍ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ തരംഗം ആവുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
അടി, നാന്‍സി റാണി തുടങ്ങിയവയാണ് അഹാനയുടെതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍. പിടികിട്ടാപ്പുള്ളി എന്ന ചിത്രമാണ് ഒടുവില്‍ റിലീസ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വെല്‍ഫെയര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന അടിയിലാണ് അഹാന അവസാനമായി അഭിനയിച്ചിട്ടുള്ളത്.