റിയാലിറ്റി ഷോയിലൂടെയാണ് അഭിരാമി സുരേഷ് എന്ന ഗായിക പ്രേക്ഷകർക്ക് സുപരിചിതയായത്. പിന്നീട് അവതാരികയായും മോഡലായും അഭിനേത്രിയായുമെല്ലാം അഭിരാമി പ്രേക്ഷകർക്ക് മുന്നിലെത്തി. സ്റ്റേജ് ഷോകളും വ്ലോഗിങ്ങുമൊക്കെയായി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അഭിരാമിയും സഹോദരിയും ഗായികയുമായ അമൃതയും.
ഇന്ന് അമൃത സുരേഷ് സോഷ്യൽ മീഡിയയിലും സെലിബ്രിറ്റി ആണ് . സംഗീത ലോകത്തൂടെയാണ് ഇരുവരും പ്രേക്ഷകർക്കിടയിലേക്ക് എത്തിയതെങ്കിലും ഇപ്പോൾ സംഗീതം മാത്രമല്ല മറ്റ് പല മേഖലകളിലും കഴിവു തെളിയിക്കുകയാണ് ഈ സഹോദരിമാർ. ഈ അടുത്ത കാലത്തായി ഇത്രയേറെ ട്രോൾ ചെയ്യപ്പെട്ട മറ്റൊരു താരകുടുംബം ഇല്ല. അമൃത സുരേഷ് ഗോപി സുന്ദറുമായുള്ള പ്രണയമാണ് ഈ ട്രോളിന് കാരണമായത്.
രണ്ടു വ്യക്തികളുടെ തികച്ചും വ്യക്തിപരമായ തീരുമാനമായിരുന്നു അതെങ്കിലും സോഷ്യൽ മീഡിയയിൽ പലരും ഇതിനെതിരെ കമൻറ് ചെയ്യുകയും ഇവരുടെ കുടുംബങ്ങളെ തന്നെ കടന്ന് ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനോടെല്ലാം ശങ്കമായി തന്നെ പ്രതികരിക്കുകയാണ് ഈ കുടുംബം ചെയ്തത്. അമൃതക്കും അഭിരാമിക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പുറമെ ബ്ലോഗുകളും ഉണ്ട്. നിരന്തരമായി ബ്ലോഗുകളിലൂടെ രസകരമായ വീഡിയോയും കണ്ടന്റുകളുമായി താരങ്ങൾ പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്.
ഇപ്പോൾ അമൃതയും അഭിരാമിയും ഒന്നിച്ച് പങ്കുവെച്ച് പുതിയ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. സാധാരണ ഇരുവരും ഒന്നിച്ചുള്ള ഷോപ്പിങ്ങോ പറ്റുന്നെങ്കിലും യാത്രകളുടെയോ ഒക്കെ വീഡിയോ ആണ് പങ്കുവയ്ക്കുന്നത്. ഇതിൽ തന്നെ ഇരുവരുടെയും മ്യൂസിക് ബാന്റിന്റെ മുന്നൊരുക്കങ്ങളും കാണാം എന്നാൽ ഇത്തവണ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു ടോപ്പിക്കുമായി എത്തുകയാണ് ഈ സഹോദരിമാർ. പാട്ട് മാത്രമല്ല പാചകവും കൂളായി ചെയ്യും എന്ന് തെളിയിക്കുകയാണ് ഇവിടെ.
ഒഴിവു ദിവസം ഭക്ഷണം വച്ച് രസകരമാക്കിയിരിക്കുകയാണ് അമൃതയും അഭിരാമിയും. വരാപ്പുഴ മീൻ ചന്തയിൽ നിന്നും നല്ല കേര മീൻ മേടിച്ച് നാടൻ കപ്പപ്പുഴുക്കും തയാറാക്കി കഴിക്കുന്ന വിഡിയോ രസകരമായി അവതരിപ്പിച്ചിരിക്കുകാണ് അമൃതാ സുരേഷും അഭിരാമി സുരേഷും. സംഗീതം മാത്രമല്ല പാചകവും കൂളായി കൂളിങ് ഗ്ലാസും വച്ച് ചെയ്യാൻ പറ്റുമെന്ന് !
അമൃത കപ്പപ്പുഴുക്ക് റെഡിയാക്കിയപ്പോൾ അനിയത്തി അഭിരാമി മുളകിട്ട മീൻ കറി റെഡിയാക്കി. ചേടത്തിയും അനുജത്തിയും പരസ്പരം ട്രോളി രസകരമായിട്ടാണ് വിഡിയോയും പാചകവും മുന്നേറുന്നത്. അമ്മ പറഞ്ഞു കൊടുത്ത ചില ടിപ്സും അഭിരാമി പങ്കുവയ്ക്കുന്നുണ്ട് മീൻ കഴുകി വൃത്തിയാക്കുന്ന വെള്ളത്തിൽ മുഖം കഴുകാൻ പറ്റണം
അത്രയ്ക്കു വൃത്തി വേണം! എന്തായാലും അമ്മവയ്ക്കുന്ന മീൻ കറിയുടെ അത്ര രുചിവരില്ലേ എന്ന സംശയം ഉള്ളതു കൊണ്ട് ദശകട്ടിയുള്ള മീനാണ് കറി വയ്ക്കാൻ എടുത്തത്. മീൻ കറി തയ്യാറാക്കിയത് അഭിരാമി ഒറ്റയ്ക്കാണ്. റസിപ്പിയുടെ അവസാന ഘട്ടത്തിലാണ് അമൃത എത്തിയത്.