in

ജിമ്മിൽ നിന്നുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് അഭയ ഹിരൺമയി: ഇത് പൊളിച്ചെന്ന് ആരാധകർ

ആരാധകര്‍ക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയ കാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു. പിന്നാലെ മോഡിലിംഗ് അടക്കം പല മേഖലകളിലും സാന്നിധ്യം അറിയിക്കുന്ന അഭയയെയാണ് കണ്ടത്.

സോഷ്യല്‍ മീഡിയയിലും വലിയ രീതിയിൽ ശ്രദ്ധ നേടുന്ന താരം കൂടിയാണ് അഭയ. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളും പോസ്റ്റുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ് അഭയ.

തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അഭയ. ജമ്മില്‍ നിന്നുമുള്ള തന്ഞറെ ചിത്രങ്ങളാണ് അഭയ പങ്കുവച്ചിരിക്കുന്നത്. നേരത്തെയും ജിമ്മിൽ പോയി വ്യായാമം ചെയ്യുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഉദയംപേരൂരിലുള്ള ഫിറ്റ്‌നസ് സെന്റര്‍ അഭയ ഉദ്ഘാടനം ചെയ്തത്.

ഇന്ന് അതേ ജമ്മില്‍ നിന്നുമുള്ള അഭയയുടെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഭാരമെടുത്തും എക്‌സൈസുകള്‍ ചെയ്തുമൊക്കെയാണ് ചിത്രങ്ങളില്‍ അഭയ എത്തുന്നത്. ചിത്രങ്ങള്‍ വൈറലായി മാറിയതോടെ കമന്റുമായി താരങ്ങളുമെത്തിയിട്ടുണ്ട്. അഭയയുടെ പുതിയ ഭാവത്തിന് കയ്യടിച്ച് ആറാധകരുമെത്തിയിട്ടുണ്ട്.

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍, എന്നും സന്തോഷത്തോടെയിരിക്കുക, നിങ്ങള്‍ അടിപൊളിയാണ്, ഒരിക്കലും തോറ്റു കൊടുക്കരുതെന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജീവിതം നിങ്ങളെ ഇടിച്ച് വീഴ്ത്തുകയല്ല ചെയ്തത്. പകരം നിങ്ങളുള്ളത് തെറ്റായ ഇടത്താണെന്ന് കാണിച്ച് തരികയാണ് ചെയ്തത്. നിങ്ങള്‍ അടിപൊളിയാണെന്നായിരുന്നു ഒരാളുടെ കമന്റ്.

ഇതിന് അഭയ നല്‍കിയ മറുപടി ഞാന്‍ ഒരിക്കലും തെറ്റായ കരങ്ങളിലായിരുന്നില്ല എന്നായിരുന്നു. താരത്തെ അഭിനന്ദിച്ചും പ്രോത്സാഹനം നല്‍കിയുമൊക്കെ നിരവധി പേര്‍ എത്തുമ്പോള്‍ മറ്റ് ചിലര്‍ അഭയയുടെ മുന്‍ കാമുകന്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്.

Written by Editor 5

മകൾ നഷ്ട്ടപ്പെട്ട വേദനയിൽ കഴിഞ്ഞിരുന്ന അമ്മയെ സന്തോഷത്തോടെ ഇരിക്കാൻ സാധിപ്പിച്ചല്ലോ; നിങ്ങൾ നല്ലൊരു അച്ഛനും അതു പോലെ തന്നെ നല്ലൊരു ഭർത്താവും ആണെന്ന് ആരാധകർ

നമ്മുടെ അന്ന രാജൻ പണ്ടേ പൊളിയല്ലേ.. കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ചുമായി അന്ന പുത്തൻ ലുക്കിൽ