മലയാളികളുടെ പ്രിയങ്കരിയായ നടി അന്ന രാജൻ,അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ അഭിനയ മേഖലയിലേക്കുള്ള രംഗപ്രവേശം. പിന്നീട് വെളിപാടിന്റെ പുസ്തകം, അയ്യപ്പനും കോശിയും അടക്കം പല സിനിമകളിലും അന്ന രാജന്‍ പ്രധാന വേഷങ്ങളിലെത്തി.
സിനിമകളില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമാണ് താരം. താരത്തിന്റെ അവസാനം ഇറങ്ങിയ ചിത്രം വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ‘രണ്ട്’ ആയിരുന്നു.ഇടുക്കി ബ്ലാസ്റ്റേർസ്, തലനാരിഴ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ. ഏതു തരത്തിലുള്ള കഥാപാത്രങ്ങളെയും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. വളരെ സുന്ദരിയായാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ക്യൂട്ടായും ഹോട്ടായും എല്ലാം താരം പലപ്പോഴും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. അങ്ങയുടെ രൂപത്തിൽ തന്നെ വന്ന് മാറ്റങ്ങൾ വളരെ വലുതാണ്.
ആദ്യ സിനിമകളിൽ എത്തിയ ആളെ അല്ല പിന്നീടുള്ള സിനിമകളിൽ പ്രേക്ഷകർ കണ്ടത്. സ്ലിമ്മായി കുറേക്കൂടി മോഡേൺ ബുക്കിലാണ് ഇപ്പോൾ അന്ന് സോഷ്യൽ മീഡിയയിലും പൊതുവേദികളിലും എത്തുന്നത്. ഏതുതരത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചാലും അവയെല്ലാം ഇരുകൈ നീട്ടി സ്വീകരിക്കുകയാണ് ആരാധകർ. മാത്രവുമല്ല മികച്ച അഭിപ്രായമാണ് അവർ പങ്കുവയ്ക്കുന്നത്.
ഒരുപക്ഷേ സിനിമയിലെ ഇതിനേക്കാൾ അന്ന് സജീവമായി ഇടപെടുന്നതും സോഷ്യൽ മീഡിയയിൽ തന്നെ ആണ്. ഈയടുത്തായി വളരെ ക്യൂട്ട് ആയ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ക്യൂട്ട്നെസ് മാത്രമല്ല സ്റ്റൈൽഷിലും ഒട്ടും പിന്നിലല്ല ആ ചിത്രങ്ങൾ. മികച്ച കോസ്റ്റ്യൂവും അതിനു ചേർന്ന പോസ്റ്റുകളും ആയപ്പോൾ ഏറ്റവും മികച്ച ചിത്രങ്ങൾ സമ്മാനിക്കാൻ സാധിച്ചു അന്നയ്ക്ക്.
അടുത്തിടെ നടി തന്റെ ജീവിത പങ്കാളിയുടെ ബ്ലര്‍ ആയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിന് ശേഷം ആരാണ് അന്നയുടെ കാമുകന്‍ എന്ന് ചോദിച്ചുകൊണ്ട് പല ഗോസിപ്പുകളും വന്ന. പല പ്രമുഖ താരങ്ങളും ആ ഗോസിപ്പില്‍ പെട്ടിരുന്നു. എന്തുകൊണ്ടാണ് ഭാവി പങ്കാളിയുടെ ബ്ലര്‍ ആയ ചിത്രം പങ്കുവച്ചത് എന്ന ചോദ്യത്തിന് നടി ഉത്തരം നല്‍കി.
അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട ആളാണ്, ഇനി എന്റെ ജീവിതത്തിന്റെ ഭാഗമാവും എന്നാണ് അന്ന രാജന്‍ പറഞ്ഞത്. പക്ഷെ ആരാണ് എന്താണ് എന്നൊന്നും ഇപ്പോള്‍ പറയില്ല, സമയം ആവുമ്പോള്‍ ഔപചാരികമായി തന്നെ എല്ലാവരെയും അറിയിക്കും. എങ്കില്‍ പിന്നെ എന്തിനാണ് ബ്ലര്‍ ആക്കി ഇട്ട്, ആളുകളെ കൊണ്ട് പലതും പറയിപ്പിച്ചത് എന്നായിരുന്നു സ്വാസികയുടെ ചോദ്യം.
അത് ഒരു രസമുള്ള കാര്യമാണ് എന്നായിരുന്നു അന്ന രാജന്റെ പ്രതികരം. കാരണം ഇദ്ദേഹം ആണോ, അദ്ദേഹമാണോ എന്നൊക്കെ ചോദിച്ചുകൊണ്ട് ഒരുപാട് പേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു. അതില്‍ കുറച്ച് പേര്‍ ആള് ആരാണ് എന്ന് കരക്ട് ആയി തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. അതിലൊരു എന്റര്‍ടൈന്‍മെന്റ് ഞാന്‍ കണ്ടു എന്നെല്ലാമായിരുന്നു അന്ന രാജന്‍ പ്രതികരിച്ചത്.