മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നടൻ മാത്രമല്ല മികച്ച ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. അഭിനയത്തിൽ എന്നത് പോലെ തന്നെ രാഷ്ട്രീയത്തിലും താരം തിളങ്ങുകയാണ്. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയും നാല് മക്കളും മലയാളികൾക്ക് സുപരിചിതരാണ്.
കുടുബത്തെ ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്യക്തി കൂടിയാണ് അതുകൊണ്ട് തന്നെ സുരേഷ് ഗോപി ഇവിടെ പോയാലും ഭാര്യ രാധിക കൂടെ തന്നെ ഉണ്ടാവാറുണ്ട്. സുരേഷ് ഗോപിയും രാധികയുമായുള്ള വിവാഹം 1990ലാണ് നടന്നത്. ഇപ്പോഴിത ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സുരേഷ് ഗോപി തന്റെ ഭാര്യ രാധികയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
നിങ്ങൾ ഇങ്ങനെ നിൽക്കുന്നത് കാണുന്നത് തന്നെ ഐശ്വര്യമാണെന്ന് അവതാരകൻ മിഥുൻ പറഞ്ഞു. അത് വലിയ ഒരു ഭാഗ്യമാണ്. എനിക്ക് തോന്നുന്നത് 89 ആദ്യം വെക്കേഷൻ എന്ന ഒരു സിനിമ അത് പൂർത്തിയാക്കാനോ തീയേറ്ററിലോ എത്തിക്കാനാകാത്ത സിനിമ ആയിരുന്നു. അതിന്റെ ലൊക്കേഷനിൽ പാർവതി ദൂരദർശനോ മറ്റോ ഒരു അഭിമുഖം എടുക്കാൻ വേണ്ടി വന്നിരുന്നു.
അന്ന് ചോദിച്ചൊരു ചോദ്യമുണ്ട് സ്വപ്നത്തിലെ വധു എങ്ങനെ ഇരിക്കണമെന്ന് അന്ന് ഞാൻ പറഞ്ഞ മറുപടിയാണ് ഈ നിൽക്കുന്നത്. അങ്ങനെ കിട്ടുന്നതും ഒരു ഭാഗ്യമാണ്. മുല്ലപ്പൂവൊക്കെ ചൂടി തുളസിക്കതിരൊക്കെ വെച്ച് ദിവസവും എണ്ണ തേച്ച് കുളിക്കുന്ന ഒരു പെൺകുട്ടി അതൊക്കെയാണ് അന്ന് ഞാൻ പറഞ്ഞത്.
നിരവധി ആരാധകരാണ് കമന്റുമായെത്തുന്നത്. രാധികാ മേഡ0 മുൻജന്മപുണ്യ0 എന്നൊക്കെ പറയുന്നത് ഇതാണ്. മനുഷ്യസ്നേഹിയായ സാറു0 വിനയ0 കൊണ്ടു0 സൗന്ദര്യ0 കൊണ്ടു0 ദൈവം അറിഞ്ഞ് നൽകിയ ഭാര്യയു0.ഒരു കുഞ്ഞ് നഷ്ടപ്പെട്ട അമ്മയെ ആ വേദനയിൽ നിന്ന് ഈ കാണുന്ന നിറഞ്ഞ ചിരിയിലേക്ക് എത്തിക്കാൻ കഴിഞ്ഞെങ്കിൽ അതിൽ നിന്നും മനസിലാകും ചേച്ചിക്ക് നിങ്ങൾ എങ്ങനെയുള്ള ഒരു ഭർത്താവാണെന്ന്.
’രാധിക ചേച്ചിക്ക് എത്രമാത്രം സന്തോഷവും സമാധാനവും ബഹുമാനവുമൊക്കെ ഈ ജീവിതത്തിൽ കിട്ടുന്നുണ്ട് എന്ന് ആ മുഖം പറയുന്നുണ്ട്’ ആരാധകർ കുറിച്ചു. അഭിനേതാവും രാഷ്ട്രീയക്കാരനും ഒക്കെയായ ഭര്‍ത്താവിന്റെ തിരക്കുകള്‍ക്ക് ഇടയിലും കുടുംബ ജീവിതം ഇത്ര മനോഹരമായി കൊണ്ടു പോകുന്ന ഒരു അമ്മ കൂടിയാണ് രാധിക.
ഈ തിരക്കുകള്‍ക്ക് ഇടയില്‍ അല്‍പ്പം സമയം കിട്ടിയാല്‍ ഉടന്‍ തന്നെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സുരേഷ് ഗോപിയും ശ്രദ്ധിക്കാറുണ്ട്. ഇനി സമയം കിട്ടാറില്ലെങ്കിലും രാധികയ്ക്ക് തെല്ലും പരാതിയില്ല എന്നു വേണം സുരേഷ് ഗോപി മറ്റ് തിരക്കുകളില്‍ വ്യാപൃതന്‍ ആകുന്നതില്‍ നിന്നും നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നത്.