മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബാബു രാജും വാണി വിശ്വനാഥും. പൊതുവെ നായികമാർ ശോഭിക്കാറില്ലാത്ത സ്റ്രണ്ട് ആക്ഷൻ സിനിമകളിൽ തിളങ്ങിയ വാണി വിശ്വനാഥിനെ ആരാധകർ ആക്ഷൻ റാണി എന്നാണ് വിളിക്കുന്നത്. ഒരുകാലത്ത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടി പിന്നീട് തമാശ, ക്യാരക്ടർ റോളുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് ബാബുരാജ്.
സിനിമയിൽ എത്തുന്നത് മുമ്പ് തന്നെ വാണി വിശ്നാഥ് ഇന്ത്യയൊട്ടാകെ പ്രശസ്‌ത ആയിരുന്നു താരം. ഒരു പ്രൊഫഷണൽ ഹോഴ്സ് റൈഡറായിരുന്നു വാണി. നിരവധി ഹോഴ്സ് റൈഡിങ് മത്സരങ്ങളിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നമ്പർ വൺ വുമൺസ് ജോക്കി എന്നായിരുന്നു താരത്തെ അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് റൈഡർ കൂടിയായി താരം കുറെ ബുള്ളറ്റ് റേസിൽ പങ്കെടുത്തിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടൻ ബാബുരാജിനെയാണ് താരം വിവാഹം ചെയ്തത്. ബാബുരാജുമായി പ്രണയത്തിൽ ആയിരുന്നു വാണി. ഇരുവർക്കും 4 മക്കളുണ്ട്
ഇപ്പോളിതാ ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് തുറന്നുപറയുകയാണ് ബാബുരാജ്. വാണിയെ ഞാൻ വീഴ്ത്തുന്നത് തന്നെ പാചകത്തിലൂടെയല്ലേ, ഒരു ദിവസം എന്റെ ഫ്ളാറ്റിലേക്ക് വന്നപ്പോൾ വാണിക്ക് ഞാൻ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു. ചില്ലി ചിക്കനൊക്കെ ഹോട്ടലിൽ മാത്രമേ കിട്ടൂ എന്നായിരുന്നു വാണിയുടെ ധാരണ. അതിലാണ് വാണി വീണുപോയത്. ഒന്നും കിട്ടിയില്ലെങ്കിൽ എന്നെ കുക്കിങ് പണിക്കെങ്കിലും വിടാമല്ലോ എന്ന് വാണി കരുതികാണും
ഞാൻ നിർമിച്ച പടമാണ് ഗ്യാങ്. അതിന്റെ സെറ്റിലാണ് സംഭവം. കലാഭവൻ മണിയൊക്കെ ഉണ്ടായിരുന്നു. എല്ലാവരും പാട്ടിന്റെ വലിയ ആൾക്കാരാണ്. സെറ്റിൽ ഇരുന്ന് പാട്ട് പെട്ടി പോലെ ഓരോന്ന് നടത്തുകയാണ്. ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ട്. അവർ ഒരു പാട്ട് പാടി. അതിന്റെ പല്ലവി ഞാൻ പാടാമെന്ന് പറഞ്ഞു. എന്നാൽ, നീ ഒന്ന് പാട് എന്നായി അവർ. ഞാൻ പാടിയാൽ എന്ത് തരുമെന്ന് അവരോട് ചോദിച്ചു. ഞാനങ്ങ് പാട്ട് പാടി. ഞാൻ പാടിയതും വാണി എഴുന്നേറ്റ് ഓടി,’