in

ഞാൻ ഉണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചാണ് അവൾക്കെന്നോട് പ്രണയം തുടങ്ങുന്നത്; ബാബുരാജ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വാണി വിശ്വനാഥും ബാബുരാജും. തന്റേടിയായ പെണ്‍കഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു നടി വാണി വിശ്വനാഥ്. ഒരു കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജ് ആവട്ടെ, ഇന്ന് ക്യാരക്ടര്‍ റോളുകളിലേക്ക് കൂടുമാറി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.

നടന്‍ ബാബുരാജിനോട് ഏതൊരു അഭിമുഖത്തിലും എല്ലാവരും ആദ്യം ചോദിക്കുന്നത് വാണി വിശ്വനാഥിനെ കുറിച്ച് ആയിരിക്കും. മലയാള സിനിമയുടെ ആക്ഷന്‍ റാണി വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. തിരിച്ച് വരവ് ഉണ്ടാവുമോ എന്ന ചോദ്യം ഏറെ കാലമായി ഉയര്‍ന്ന് വരുന്നുണ്ട്. ഇതിനെ കുറിച്ചെന്താണ് പറയാനെന്നാണ്. എന്നാല്‍ സമയമാവുമ്പോള്‍ താന്‍ തിരികെ വരുമെന്നാണ് വാണി പറയുന്നത്.

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ബാബുരാജിനുള്ളിലെ നടനെ മലയാളികള്‍ കാണുന്നത്. ഭക്ഷണ പ്രിയരുടെ കഥ പറഞ്ഞ സിനിമയിലെ പാചകക്കാരനായി എത്തി ബാബുരാജ് നിറഞ്ഞാടുകയായിരുന്നു. ഇപ്പോഴിതാ സാള്‍ട്ട് ആന്റ് പെപ്പറിന്റെ തുടര്‍ച്ചയെന്ന തരത്തില്‍ സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയുമായി എത്തിയിരിക്കുകയാണ് ബാബുരാജ്.താനൊരു ഭക്ഷണ പ്രിയനാണെന്നാണ് ബാബുരാജ് പറയുന്നത്. വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കാനും കഴിക്കാനും ഏറെ ഇഷ്ടമുള്ളയാളാണ് താനെന്ന് ബാബുരാജ് പറയുന്നു.

മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം വാണി വിശ്വനാഥാണ് ബാബുരാജ്. തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ബാബുരാജ് മനസ് തുറക്കുന്നുണ്ട്. ഭക്ഷണമുണ്ടാക്കാനുള്ള തന്റെ കഴിവിലാണ് വാണി വിശ്വനാഥ് മയങ്ങിയതെന്നാണ് ബാബുരാജ് പറയുന്നത്. യാത്രയേയും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ബാബുരാജ്. ഇന്ത്യ മൊത്തം യാത്ര ചെയ്ത് ഭക്ഷണം കഴിക്കാറുണ്ടെന്നും ഉള്‍ഗ്രാമങ്ങളില്‍ ചെന്ന് അവരുടെ പാചകക്കൂട്ടുകള്‍ ചോദിച്ചറിയുന്നതും തന്റെ പതിവാണെന്നും ബാബുരാജ് പറയുന്നു.

തന്റെ പാചകമികവില്‍ മയങ്ങിയ വാണിയെ കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നത്. ‘ഞാനുണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചാണ് വാണിക്ക് എന്നോട് പ്രണയം തോന്നിയത്. നടി ഷീലാമ്മയെപ്പോലുള്ളവര്‍ ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ച് കൈപ്പുണ്യത്തെക്കുറിച്ച് വാഴ്ത്തിയിട്ടുണ്ട്. കൊറോണക്കാലത്ത് പാചക പരീക്ഷണങ്ങള്‍ ഒരുപടികൂടി മുന്നോട്ടുകയറി ബാബുരാജ് പറയുന്നു. കൊറോണക്കാലത്ത് യൂട്യൂബില്‍ നോക്കി തായ്ഫുഡ് ഉണ്ടാക്കാന്‍ പഠിച്ചുവെന്നും ബാബുരാജ് പറയുന്നു.

താനുണ്ടാക്കിയ കായയും കോഴിയും കടച്ചക്കയും ബീഫുമെല്ലാം അടിപൊളിയാണെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ടെന്നും ബാബുരാജ് പറയുന്നു. അതേസമയം,സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് നടന്‍ ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബ്ലാക്ക് കോഫിയുടെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ബാബുരാജ് സിനിമയിലെത്തുന്നത്. പിന്നീട് 1994ല്‍ പുറത്തിറങ്ങിയ ഭീഷ്മാചാര്യറിലൂടെ അരങ്ങേറി.

നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും വേഷമിട്ടു. സാള്‍ട്ട് ആന്റ് പെപ്പറിലെ കുക്ക് ബാബുവാണ് ബാബുരാജിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത്. പിന്നീട് നായകനായും കോമേഡിയനായുമൊക്കെ കൈയ്യടി നേടി. മരക്കാര്‍, പവര്‍ സ്റ്റാര്‍ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ബാബുരാജ് അഭിനയിച്ച സിനിമകള്‍. മലയാളികളുടെ പ്രിയനടി വാണി വിശ്വനാഥാണ് ഭാര്യ. 2002ലാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.

Written by Editor 3

ഞാൻ വിജയി ആയപ്പോൾ ചിരിക്കുന്ന ഒരു മുഖവും ബിഗ്‌ബോസ് ഹൗസിൽ പോലും ഉണ്ടായിരുന്നില്ല, വല്ലാത്ത വിഷമത്തിലാണ് ഇപ്പോഴും, റോബിനൊപ്പം ഉള്ളത് ഒരുപാട് നല്ല ഓർമ്മകൾ; ദിൽഷ തുറന്ന് പറയുന്നു

എന്റെ അഭിനയം നല്ല ഓവറായിരുന്നു , ആവശ്യമില്ലാതെ എക്‌സ്പ്രഷനൊക്കെ ഇട്ട് ഞാൻ നശിപ്പിച്ചിട്ടുണ്ട്, അതുകൊണ്ട് മക്കളെ എന്റെ സിനിമ കാണിക്കാറില്ല; ജോമോൾ തുറന്ന് പറയുന്നു