ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഗായത്രി സുരേഷ്. മോഡലിംഗ് മേഖലയിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ ഗായത്രി, ഏഴ് വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ്. ഒരു സോഷ്യൽ മീഡിയ താരമെന്ന് കൂടി ഗായത്രിയെ വിശേഷിപ്പിക്കേണ്ടി വരും. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, എസ്കേപ്, മാഹി തുടങ്ങിയ സിനിമകളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്.
കൂടാതെ മൂന്ന് തെലുങ്ക് സിനിമയിൽ ഗായത്രി അഭിനയിച്ചിരുന്നു. സിനിമ ഇൻഡസ്ട്രിയയെ കുറിച്ച് തുറന്നു പറച്ചിൽ നടത്താൻ പലരും മടിക്കുമ്പോഴും സിനിമയ്ക്കുള്ളിൽ പല വിഷയങ്ങളിലും തുറന്നുപ്രതിരിച്ചിട്ടുള്ളവരിൽ ഒരാൾ ഗായത്രിയാണ്. അഭിനയം ആഗ്രഹിക്കുന്ന സ്ത്രീകൾ പലപ്പോഴും അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകണമെന്നാണ് പൊതുവേ ഇൻഡസ്ട്രിയൽ തന്നെ പറയുന്നത് എന്നും ഗായത്രി തുറന്നു പറഞ്ഞു.
എന്നാൽ പലപ്പോഴും സംഭവിക്കുന്നത് സോഷ്യൽ മീഡിയയിൽ ട്രോളുകളിലൂടെ കളിയാക്കപ്പെടുകയാണ് താരം. പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞതും സിനിമയിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് പറഞ്ഞതൊക്കെയാണ് ഈ ട്രോളുകൾക്ക് കാരണമായത്.
ഇപ്പോൾ സിനിമയിൽ നയൻതാരയെ പോലെ കഥാപാത്രങ്ങൾ ചെയ്യണമെന്നും പറയുകയാണ് ഗായത്രി. എനിക്ക് നയൻതാരയെ പോലൊരു നടി ആകണം എന്നാണ് ആഗ്രഹം. തലൈവി എന്ന് പറയില്ലേ അതുപോലെ ഒരു നടി ആകണം എന്നാണ് എൻറെ ആഗ്രഹം. അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. എൻറെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതെന്തായാലും നടക്കും, താൻ സിനിമ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള കഥാപാത്രങ്ങളും അതിനൊത്ത കഥയും ആവും സ്വീകരിക്കുക എന്നും ഗായത്രി പറയുന്നു.
സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും. നല്ല നല്ല കണ്ടെന്റ് ചെയ്യും യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള്‍ ആണ് അവിടെ രാജാവ് നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാകാം. വേണമെങ്കില്‍ നമ്മുക്ക് ലോക പ്രശസ്തര്‍ വരെയാകാം. സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള്‍ കാത്ത് നില്‍ക്കണം, പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം, ഇന്റീമേറ്റ് സീന്‍ ചെയ്യണംഗായത്രി വ്യക്തമാക്കി.
സിനിമയില്‍ കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു ‘അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു. അത് ഈ ട്രോള്‍ ചെയ്യുന്ന പോലെ തന്നെയാണ്. ആള്‍ക്കാര് ലൈഫില്‍ എന്തും ചോദിക്കും. ഇല്ല ചേട്ടാ താത്പര്യമില്ല, അല്ലാതെ ഹൗ ഡേര്‍ യു ടോക്ക് ടു മി ലൈക്ക് ദാറ്റ് എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ല എന്നും പറയുകയാണ് ഗായത്രി സുരേഷ്.