in

രശ്മികയുടെ ആരും കൊതിക്കുന്ന ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് അറിയാമോ.. സൗന്ദര്യത്തിനായി താരം ചെയ്യുന്നത് ഇതൊക്കെ

തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിമാരില്‍ മുന്‍പന്തിയില്‍ ഉള്ള പേരാണ് രശ്മിക മന്ദാനയുടേത്. കന്നഡ സിനിമയിലൂടെ അരങ്ങേറിയ താരം തെലുങ്കിലും തമിഴിലും തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. തെലുങ്ക് സിനിമയിലെ മുന്‍ നിര താരമായി മാറിയ രശ്മിക ഇപ്പോള്‍ അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയിലൂടെ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.

ബോളിവുഡിലേക്കും ചുവടു വച്ചിരിക്കുകയാണ് നടി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് താരത്തിന്റെ ചാര്‍മ്മം തിളങ്ങാന്‍ വേണ്ടി താരം നിരന്തരം കുടിക്കുന്ന ഒരു ഡ്രിങ്കിന്റെ വിശേഷമാണ്. ആന്റി ഒക്‌സിഡന്റ്‌റുകള്‍ നിറഞ്ഞ ഒരു ഡ്രിങ്ക് താരം ദിവസവും കുടിക്കാറുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സെലറി ഗ്രീന്‍ ജ്യൂസ് ആണ് താരം കുടിക്കാറുള്ളത്.

സെലറി ജ്യൂസിന് പൊട്ടാസ്യം, ഫോലെറ്റ്, വൈറ്റമിന്‍ കെ, ബി 6, സി എന്നിവയുടെ കലവറയാണ് ഈ ജ്യൂസ് എന്നും രോഗ പ്രതിരോധം വര്‍ധിപ്പിക്കാണും കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാണും ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനും കഴിവുണ്ട് എന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഐസ്ഡ് കോഫി കുടിച്ച് താരം ഒരു ദിവസം ആരംഭിക്കുകയും പിന്നീട് സെലറി ജ്യൂസ് കുടിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രശ്മികയുടെയും വിജയ് ദേവര്‍കൊണ്ടയുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇവര്‍ ജീവിതത്തിലും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സജീവമാണ്. മുംബൈയിലും ഹൈദരാബാദിലും ഇരുവരും ഒരേ ജിമ്മിലാണ് പോകുന്നതെന്നും ന്യൂയര്‍ ഇരുവരും ഗോവയില്‍ ഒരുമിച്ച് ആഘോഷിച്ചതും ആയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിജയ് ദേവര്‍കൊണ്ടയും രശ്മികയും ഒന്നിച്ച് ഡിന്നറിനും മറ്റും എത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ മാത്രമാണ് എന്നാണ് വിജയും രശ്മികയും പറയുന്നത്. വിജയ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് രശ്മിക പറഞ്ഞിരുന്നു.

ഇതിനിടെ വിവാഹത്തെക്കുറിച്ചും തനിക്കുള്ള പ്രണയ സങ്കല്പത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ഒക്കെ രശ്മിക വ്യക്തമാക്കുകയും ചെയ്തിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് ഇരുവരും പരസ്പരം ബഹുമാനിക്കുകയും സമയം നല്‍കുകയും ചെയ്യുന്നതാണ് എന്നാണ് രശ്മിക പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

പരസ്പരം ബഹുമാനവും സുരക്ഷിതത്വവും തോന്നണം. പ്രണയത്തെക്കുറിച്ച് വിശദീകരിക്കുക എളുപ്പമല്ല. കാരണം പ്രണയം എന്നത് വൈകാരികമായ ഒരു കാര്യമാണ്. രണ്ടുപേര്‍ക്കും ഒരുപോലെയാകുമ്പോഴാണ് അത് സാധ്യമാകുന്നത്. ഒരാള്‍ക്ക് മാത്രം അനുകൂലമായിട്ട് കാര്യമില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ ആയ ഒരാളെയാണ് വിവാഹം കഴിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം എന്നും താരം വിവാഹത്തെക്കുറിച്ച് കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം നേരത്തെ രശ്മിക കന്നട സിനിമയിലെ മുന്‍നിര താരമായ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു. രക്ഷിത് നായകനായ എത്തിയ ചിത്രത്തിലൂടെ ആയിരുന്നു രശ്മിയുടെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റം. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നതിന്റെയും മോതിരം മാറ്റത്തിന്റെയും ചിത്രങ്ങളും സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഇവര്‍ പിരിയുകയായിരുന്നു. ഈ സംഭവത്തിന് ശേഷം രശ്മികയ്‌ക്കെതിരെ രക്ഷിതിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയ ആക്രമണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി രക്ഷിതും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം ആണ് സംഭവങ്ങള്‍ കെട്ടടങ്ങിയത്.

ഇതിനുശേഷമാണ് രശ്മിക തെലുങ്കിലേക്ക് എത്തുന്നത്. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇടയില്‍ നിലനിന്ന അഭിപ്രായവ്യത്യാസങ്ങള്‍ ആകാം വേര്‍പിരിയലിന് കാരണമായതെന്നാണ് സൈബര്‍ ലോകം അനുമാനിക്കുന്നത്.

Written by Editor 3

നയൻതാരയെ പോലെ എനിക്കും ആകണം എന്നാണ് ആഗ്രഹം.. തലൈവി എന്ന് പറയില്ലേ അതു പോലെ ഒരു നടി ആകണം.. തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

തുടയിൽ ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ച് പ്രിയ മോഡൽ… വീഡിയോ ഏറ്റെടുത്ത് ആരാധകർ: വീഡിയോ