in

ഞാൻ പ്രണയിച്ചിട്ടുണ്ട്… അത് വലിയൊരു വികാരം ആണ്; മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയ താരം അൻഷിത

മലയാളത്തില്‍ കൂടെവിടെ എന്ന പരമ്പരയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് അൻഷിത അക്ബർ ഷാ . സൂര്യ എന്ന കഥാപാത്രത്തിലാണ് ഈ പരമ്പരയില്‍ അന്‍ഷിത എത്തുന്നത്. പരമ്പര വളരെ വിജയകരമായി മുനോട്ട് പോവുകയാണ്. അതിനിടയിലാണ് താരത്തിനെതിരെ വലിയ ആരോപണങ്ങളും ഉണ്ടായത്. ഒരു തമിഴ് പരമ്പരയിൽ ഒപ്പം അഭിനയിച്ച നടനുമായി പ്രണയത്തിലാണ് ഇന്ന് തരത്തിൽ വാർത്തകൾ പരന്നു തുടങ്ങുകയും നടന്റെ ഭാര്യ തന്നെ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. തോടെയാണ് വീണ്ടും ശ്രദ്ധേയയായത്.

ചെല്ലമ്മ എന്ന തമിഴ് സീരിയലില്‍ അഭിനയിച്ചുവരികയായിരുന്നു, കൂടെവിടെ എന്ന മലയാള സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അന്‍ഷിത എന്ന നടി. സീരിയലിലെ നായകനായ അര്‍ണവുമായി പ്രണയത്തിലാണ് എന്ന ഗോസിപ്പാണ് നടിയെ കുറിച്ച് പുറത്ത് വന്നത്. ഇതിന്റെ പേരില്‍ അര്‍ണവിന്റെ ഭാര്യ ചെല്ലമ്മയുടെ സെറ്റിലെത്തി അന്‍ഷിതയെ അക്രമിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു. അന്‍ഷിത – അര്‍ണവ് ബന്ധത്തിന് എതിരെ നടിയും, അര്‍ണവിന്റെ ഭാര്യയുമായ വിദ്യ ശ്രീധര്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും ശക്തമായി പ്രതികരിച്ചിരുന്നു.

ഇരുവരുടെയും ചാറ്റിങിന്റെയും മറ്റുമുള്ള തെളിവുകള്‍ സഹിതമാണ് വിദ്യ അഭിമുഖങ്ങള്‍ നല്‍കിയിരുന്നത്. തൊട്ട് പിന്നാലെ അര്‍ണവും വിദ്യയും അന്‍ഷിതയും നടത്തിയ കോണ്‍ഫറന്‍സ് കോളിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. അതിനിടയില്‍ വിദ്യ നല്‍കിയ പരാതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് അര്‍ണവിനെ ചെല്ലമ്മയുടെ സെറ്റില്‍ എത്തി പൊലീസ് അറസ്റ്റ് ചെയ്തതും സീരിയലിന് ചീത്തപ്പേര് ഉണ്ടാക്കി.

ഇതെല്ലാം സോഷ്യൽ മീഡിയയിലും ടെലിവിഷൻ ഇൻഡസ്ട്രിയലും എല്ലാം വലിയ ചർച്ചകൾക്ക് കാരണമായി. ഗോസിപ്പിൽ ആണ് തുടങ്ങിയതെങ്കിലും പോലീസ് ഇടപെട്ടതോടെ വിഷയത്തിന്റെ ഗൗരവം വ്യക്തമായി.
ഇതിൽ പ്രതികരിച്ച് താരം രംഗത്തെത്തിയിരുന്നു. എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരം തുടരാനുള്ള അനുവാദമല്ല. എന്റെ പ്രതികരണം ശക്തവും വ്യക്തവുമായിരിക്കും.

അതുവരെ വ്യാജന്മാരുടെ വികാരങ്ങളോടൊപ്പം ചേർന്ന് വിരോധികൾക്ക് സ്വന്തം വ്യാഖ്യാനങ്ങളുമായി മുന്നോട്ടു പോകാം. ‌നിരപരാധികൾ ക്രൂശിക്കപ്പെടുമ്പോൾ ജീവിതവും നിയമങ്ങളും മിക്കവാറും വിചിത്രമായിരക്കും! എന്നാൽ അത് രണ്ട് വശമുള്ള കോടാലി ആയതിനാൽ ആ നിമിഷങ്ങൾ ആസ്വദിക്കുന്നവർക്കെല്ലാം ഇരട്ടിയായി തിരിച്ചു കിട്ടും.’’– അൻഷിത സമൂഹമാധ്യമത്തിൽ കുറിച്ചു.

ഇതോടൊപ്പം അൻഷിദ പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധേയമാവുകയാണ്. പ്രണയം എന്ന് പറയുന്നത് വലിയൊരു വികാരം ആണ്. അതേ കുറിച്ച് പറയാൻ ഒരുപാടുണ്ട്. മനുഷ്യനെ ഒരുമിപ്പിക്കാൻ കഴിയുന്നത് പോലെ തന്നെ നശിപ്പിക്കാനും അതിന് കഴിയും.

ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ പ്രണയിച്ചിട്ടുണ്ട് എന്നാണ് താരത്തിന് പറയാനുള്ള മറുപടി. പക്ഷേ തൽക്കാലത്തേക്ക് വിവാഹം എന്നൊരു ചിന്ത മനസ്സിൽ ഇല്ലെന്നും നടി വ്യക്തമാക്കി. പ്രണയ വിവാഹത്തെ കുറിച്ച് ഞാനങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല. കാരണം ജീവിതം മുന്നോട്ടു പോകുന്നത് നമ്മൾ കരയുന്ന പോലെ അല്ലെന്നാണ് താരം പറയുന്നത്.

Written by Editor 5

തെലുഗിൽ ലിപ്‌ ലോക്കിലും ഗ്ലാമർ രംഗങ്ങളിലും തകർത്ത് നമ്മുടെ സ്വന്തം അനുപമ: വീഡിയോ സോങ് വൈറൽ

നയൻതാരയെ പോലെ എനിക്കും ആകണം എന്നാണ് ആഗ്രഹം.. തലൈവി എന്ന് പറയില്ലേ അതു പോലെ ഒരു നടി ആകണം.. തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്