ഇന്നേറ്റവും കൂടുതല്‍ ട്രന്റായി മാറിയിരിക്കുന്ന ഒന്നാണ് ടാറ്റു അതായത് പച്ച കുത്തല്‍. സിംഗിള്‍ ടാറ്റു മുതല്‍ കപ്പിള്‍ ടാറ്റു വരെ ഇന്ന് ഏറെ പ്രചാരമായി കഴിഞ്ഞിരിക്കുന്നു. ശരീരത്തില്‍ ചെറിയ രീതിയില്‍ തുടങ്ങിയ ടാറ്റു ദേഹമാസകലം ചെയ്യുന്നവരും ഇന്നേറെയാണ്. ടാറ്റുവിനോടുള്ള ആരാധന കൂടി ശരീരത്തില്‍ പല മാറ്റങ്ങളും വരുത്തുന്നവരും ഇന്ന് വര്‍ധിച്ചു വരുന്നതായി കാണാം.
ചര്‍മ്മത്തിന്റെ മുകളിലെ പാളിയിലേക്ക് സൂചിയിലൂടെ പിഗ്മെന്റുകള്‍ ഉപയോഗിച്ച് ചിത്രങ്ങളോ സിമ്പലുകളോ വരച്ചു ചേര്‍ക്കുന്നതാണിത്. ഇതിന് പ്രത്യേകം മെഷീനുകള്‍ ഉണ്ടായിരിക്കും. മെഷീനുപയോഗിച്ച് അതിലെ സൂചികള്‍ വഴി മഷി ശരീരത്തില്‍ പഞ്ച് ചെയ്യുന്നു. ഇത് ശരീരത്തില്‍ സ്ഥിരമായി നിലനില്‍ക്കും. ചെറിയ വേദനയും കുറഞ്ഞ അളവിലുള്ള രക്തസ്രാവവും ടാറ്റു ചെയ്യുമ്പോള്‍ സര്‍വസാധാരണയാണ്.
ടാറ്റു ചെയ്യാന്‍ ഉപയോഗിക്കുന്ന മഷിക്ക് ഡ്രഗ്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അംഗീകാരം വേണം. ഡിസ്‌പോസിബിള്‍ സൂചികളും ട്യൂബുകളും ഉപയോഗിച്ച് മാത്രമേ പച്ചകുത്താന്‍ പാടുള്ളൂ. കൂടാതെ ഇവ കൃത്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും വേണം. ടാറ്റു ചെയ്താലുള്ള അനന്തരഫലങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെയല്ല. ചിലര്‍ക്ക് അലര്‍ജി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ചിലരില്‍ അണുബാധയുണ്ടാവുന്നതായും കാണുന്നു. ചിലര്‍ക്ക് ഇതിന്റെ മഷി പൊള്ളലുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ചില ത്വക്ക് രോഗങ്ങളും കാണപ്പെടുന്നുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ശരീരത്തില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രാനുലോമ എന്ന് പറയുന്ന ഒരു തരം വീക്കം ടാറ്റൂ ചെയ്ത ഭാഗങ്ങളില്‍ കാണാം. കൂടാതെ ചില രോഗങ്ങള്‍ ഉള്ള വ്യക്തിയില്‍ ടാറ്റു ചെയ്ത ശേഷം മറ്റൊരാള്‍ക്ക് ചെയ്യുമ്പോള്‍ രോഗം പടരാനുള്ള സാധ്യതയും കൂടുതലാണ്.
യാതൊരു മുന്‍കരുതലും മാനദണ്ഡങ്ങളുമില്ലാതെ പച്ചകുത്തുന്നത് മൂലമാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള പ്രധാന കാരണം. അണുബാധയുമായി നിരവധി പേര്‍ ആശുപത്രികളിലെത്തി തുടങ്ങിയതോടെയാണ് ആരോഗ്യവകുപ്പ് പച്ചകുത്തല്‍ നിരീക്ഷിച്ചു തുടങ്ങിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വല്ലാതെ പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഒരു ടാറ്റു ചെയ്യുന്ന വീഡിയോ ആണ്.
ഒരു യുവതിയുടെ തുടയുടെ ഭാഗത്താണ് ടാറ്റൂ ചെയ്യുന്നത്. ബോള്‍ഡ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട യുവതിയുടെ ശരീരത്തില്‍ ടാറ്റു ചെയ്യുന്ന വീഡിയോയാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്. അനവൃന്‍ എന്ന് പേരുള്ള ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. നിരവധി ബോള്‍ഡ് ഫോട്ടോഷൂട്ടുകളും വീഡിയോകളും ഈ പേജില്‍ അപലോഡ് ചെയ്യാറുണ്ട്.
View this post on Instagram