ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ സതീഷ് ബാബു എന്ന നടിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ അഭിനയിച്ച താരം ബിഗ്ഗ് ബോസ് അടക്കമുള്ള നിരവധി ചാനല്‍ ഷോകളില്‍ എത്തി. ചിലതില്‍ മത്സരാര്‍ത്ഥിയായി, ചിലതില്‍ ആങ്കറായി. ഇപ്പോള്‍ ‘ബഡായി ടാക്കീസ് ബൈ ആര്യ’ എന്ന തന്റെ യൂട്യൂബ് ചാനലിന്റെ തിരക്കിലാണ് നടി.
ബിഗ് ബോസ് ഷോയില്‍ നിന്നും തനിക്കൊരു പ്രണയമുണ്ടെന്നും അദ്ദേഹത്തെ ജാന്‍ എന്നാണ് വിളിക്കുകയെന്നും ആര്യ സൂചിപ്പിച്ചിരുന്നു. ഒരു വലിയ ബ്രേക്കപ്പും ഡിപ്രഷനും ഒക്കെ കഴിഞ്ഞ് താന്‍ തിരിച്ചെത്തിയതേയുള്ളു. അതൊരു അന്യായ പറ്റിക്കല്‍ ആയിരുന്നു. താന്‍ ഒരു 75 ദിവസം മാറി നിന്ന സമയം കൊണ്ട്, തിരിച്ചു വന്നപ്പോള്‍ കാണുന്നത് വേറൊരു വ്യക്തിയെയാണ്. അയാള്‍ തന്റെ സുഹൃത്തുമായി റിലേഷന്‍ഷിപ്പിലായി. നാലാം ക്ലാസു മുതല്‍ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ആ കൂട്ടുകാരി.
ജാനിന് ആ കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്നും താരം പറഞ്ഞു. എന്നാൽ അത് വലിയ മണ്ടത്തരം ആയി പോകുന്ന താരം അന്ന് വിചാരിച്ചില്ല. ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. അയാളും എനിക്ക് ഹോപ്പ് തന്നിരുന്നു. അയാൾ എന്നെ ഒഴുവാക്കാൻ തുടങ്ങിയിരുന്നുവെന്ന് ഞാൻ പിന്നീട് മനസിലാക്കുന്നത്. എന്നെ ബിഗ് ബോസ്സിലേക്ക് തള്ളി വിട്ടതും അയാൾ ആയിരുന്നു.
അയാളുടെ പേര് പരസ്യമാക്കരുത് എന്നും അയാൾ എന്നോട് പറഞ്ഞിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായി പിന്നീട് അയാൾ പ്രണയത്തിലായത് ആരെയും കൂടുതൽ ഞെട്ടിച്ചു. ജാനിനെ കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും അത് അദ്ദേഹത്തിന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ആര്യ പറയുന്നു. ജാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഇതിനോടകം നിരവധി അഭിമുഖങ്ങളിൽ ആര്യ വക്തമാക്കിയിരുന്നു.
പുതിയ വ്‌ളോഗിന്റെ പ്രമോ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നു. ഒരു സര്‍പ്രൈസ് ന്യൂസ് ഉണ്ട് എന്ന ക്യാപ്ഷനോടെ പങ്കുവച്ച പ്രമോ വീഡിയോയില്‍ ആര്യ സംസാരിക്കുന്നത് തന്റെ വിവാഹത്തെ കുറിച്ചാണ്. വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയ ആര്യയെയും വീഡിയോയില്‍ കാണാം
‘നല്ല ഒരു പാര്‍ട്ണറെ കിട്ടിയാല്‍ എനിക്കും കല്യാണം കഴിക്കണം എന്നും, സെറ്റില്‍ഡ് ആവണം എന്നും ഒക്കെ ഭയങ്കര ആഗ്രഹമുണ്ടടോ. ഞാനെന്താ മനുഷ്യനല്ലേ’ എന്നാണ് ആര്യ ചോദിയ്ക്കുന്നത്. അതിന് ശേഷം കാണുന്നത് സര്‍വ്വാഭരണ വിഭൂഷയായി നില്‍ക്കുന്ന ആര്യയെയാണ്. വെഡ്ഡിങ് പര്‍ച്ചേഴ്‌സ് എന്നാണ് യൂട്യൂബില്‍ കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷന്‍. ഇത് കണ്ട് ആര്യയ്ക്ക് കല്യാണമായോ എന്ന് ചോദിച്ച് ആരാധകരും എത്തി.
ആര്യയ്ക്ക് വിവാഹ മംഗള ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. ചിലര്‍ അയ്യോ കല്യാണം കഴിച്ച് ജീവിതം പാഴാക്കല്ലേ എന്ന ഉപദേശവുമായും എത്തിയിട്ടുണ്ട്. ഞാന്‍ വിവാഹം ചെയ്യാന്‍ തയ്യാറാണ്, എന്നെ വിവാഹം ചെയ്യുമോ എന്ന് ചോദിച്ചുകൊണ്ട് വരുന്നവരും കുറച്ചൊന്നുമല്ല. എന്തായാലും ഇതൊരു ജ്വല്ലറിയ്ക്ക് വേണ്ടിയുള്ള പരസ്യത്തിന്റെ ഷൂട്ടിങ് ആകാനാണ് സാധ്യത എന്നാണ് പൊതുവെയുള്ള സംസാരം.
View this post on Instagram